Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസ് തങ്ങളെ പറ്റിച്ചു; തന്ത്രപരമായി തിരിച്ചിറക്കിയെന്ന ആരോപണവുമായി ബിന്ദു

24 DECEMBER 2018 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ പോലീസ് പറ്റിക്കുകയാണ് ചെയ്‌തതെന്ന ആരോപണവുമായി മലകയറാനെത്തിയ യുവതികളിൽ ഒരാളായ ബിന്ദു. പോലീസ് തങ്ങളെ തന്ത്രപരമായി തിരിച്ചിറക്കി.

ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി തിരികെ ഇറങ്ങണമെന്ന് പൊലീസ് ഇവരോട് പറയുകയും തുടര്‍ന്ന് നിര്‍ബന്ധിച്ച് താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞു. ഗസ്റ്റ് റൂമിലേക്ക് എന്ന് പറഞ്ഞാണ് താഴേക്ക് പോയത്. വീണ്ടും ശബരിമലയിലേക്ക് കൊണ്ടുവരാമെന്ന് പൊലീസ് പറഞ്ഞതായി ബിന്ദു പിന്നീട് വ്യക്തമാക്കി.

കനകദുര്‍ഗയ്ക്ക് ശാരീരിക അസ്വസ്ഥ്യമുണ്ടായതായി പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ ഈ വാദം ശരിയല്ലെന്ന നിലപാടാണ് ബിന്ദു സ്വീകരിച്ചത്. തനിക്കോ കനകദുര്‍ഗയ്‌ക്കോ ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകേണ്ടന്ന് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.മണ്ഡലപൂജ സമയത്ത് പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു. ഇതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ടു യുവതികളും പിന്‍മാറേണ്ടി വരുമെന്ന് ഉറപ്പായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു. അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പ്രതികരിച്ചിരുന്നു.

മണ്ഡ‍ലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം. ശബരിമലയിലെ കാര്യങ്ങളിലെല്ലാം ഇപ്പോള്‍ ഇടപെടുന്നതും ഇക്കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കേണ്ടവരുമായ മറ്റ് ചില കേന്ദ്രങ്ങളുണ്ട്.

കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവും പറഞ്ഞിരുന്നു.തിരുവനന്തപുരത്തു മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നെങ്ങനെ ശബരിമലയിൽ ഇവർ എത്തിയതെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു .

ഇന്ന് രാവിലെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന്മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിന് എത്തിയത് . പോലീസിനെ അറിയിക്കാതെ ദര്‍ശനത്തിനെത്തിയ യുവതികള്‍ തങ്ങള്‍ക്ക് സംരക്ഷണം വേണ്ട എന്നും അറിയിച്ചിരുന്നു. ഇവരെ അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാര്‍ തടഞ്ഞെങ്കിലും പൊലീസെത്തി മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.കുറച്ച്‌ സമയങ്ങള്‍ക്ക് ശേഷം പ്രതിഷേധക്കാരെ മാറ്റി വലിയ സുരക്ഷാ വലയത്തില്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമവും പോലീസ് നടത്തി. അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആണ്. സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ ആണ് കനകദുര്‍ഗ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends