ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിന്ദുവും ദുര്‍ഗയും തിരിച്ചിറങ്ങി; കാട്ടിൽ നിന്ന് ഭക്തർ ഇരച്ചെത്തി ; പോലീസ് വിരണ്ടതിങ്ങനെ ...

ശബരിമലയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിന്ദുവും ദുര്‍ഗയും തിരിച്ചിറങ്ങി. ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടിലെത്തിയ യുവതികളെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നു. തങ്ങളെ ഇപ്പോള്‍ തിരിച്ചിറക്കുകയാണെങ്കില്‍ തിരികെ എത്താന്‍ അവസരം ഒരുക്കണമെന്ന നിലപാടില്‍ യുവതികള്‍ ഉറച്ച് നിന്നു. പോലീസ് അത്തരത്തില്‍ ഉറപ്പ് നല്‍കിയകതായും യുവതികള്‍ പറഞ്ഞു. സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്.
മരക്കൂട്ടം പിന്നിട്ട് അവർക്ക് കാര്യമായി മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. ചന്ദ്രാനന്ദം റോഡിലേക്ക് എത്തിയപ്പോൾ തന്നെ വാൻ പ്രതിഷേധം നേരിടുകയായിരുന്നു. പമ്പ മുതൽ ദീർഘ ദൂരം പൊലീസിൻെറ പിന്തുണയോടുകൂടി പോകാൻ സാധിച്ചെങ്കിലും തുടർന്നുള്ള നിമിഷങ്ങളിൽ വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. ചന്ദ്രാനന്തം റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതുമാണ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാര്‍ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ വനത്തിലെ മരങ്ങളിലും മറ്റും കയറി നിലയുറപ്പിച്ചിട്ടുണ്ട്.
യുവതികളെ പോലീസ് തിരിച്ചിറക്കുന്നതിനിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പൊലീസിന് ബലം പ്രയോഗിച്ചാണ് ഇവരെ ഇറക്കാന്‍ സാധിച്ചത്. കനക ദുര്‍ഗക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവര്‍ ബോധം കെട്ട് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷക്കു ശേഷം ഫോറസ്റ്റിന്റെ വാഹനത്തില്‍ പമ്ബയിലേക്ക് കൊണ്ട് വരികയാണ്. അതെ സമയം ബിന്ദുവിനെ പോലീസ് നടത്തിയാണ് ഇറക്കുന്നത്. മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമന്ന പൊലീസിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നത്.
പ്രതിഷേധിക്കുന്ന ഭക്തര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചന്ദ്രാനന്തം റോഡില്‍ നിന്ന് മുന്നോട്ടേക്കുള്ള യാത്ര വിഷമം ചെന്നതാണ്. ചന്ദ്രാനന്തം റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതുമാണ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാര്‍ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഭക്ത ജനങ്ങൾ പല വഴിക്ക് സംഘടിക്കുന്ന സാഹചര്യമാണ്. വന മേഖലയിൽ നിന്നുപോലും ഭക്തർ കൂട്ടമായി സംഘടിച്ച് എത്തുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്. തൂടക്കത്തിൽ പോലീസുകാർക്ക് വളരെ അനായാസമായി ഭക്തരെ പിന്തിരിപ്പിച്ച് വിടാൻ സാധിച്ചെങ്കിലും കൂടുതൽ പ്രതിഷേധം ശക്തമാകുകയാണ്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറാനെത്തിയത്. ഇവരുടെ വീടുകള്‍ക്കു മുന്‍പിലും നാമജപ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തിനു പോകുകയാണെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്നു പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതികള്‍ ഇരുവരും നിലയ്ക്കലിലെത്തിയത്. ഇവിടെനിന്ന് പോലീസ് സുരക്ഷയിലാണ് പമ്ബയിലും തുടര്‍ന്ന് സന്നിധാനത്തേക്കും യുവതികള്‍ നീങ്ങിയത്. അതിനിടെ, പമ്ബയിലും ശരണപാതയിലും മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്.
പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പോലീസ് നീക്കം രാവിലെ പാളുകയായിരുന്നു. പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്. മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പോലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha























