Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയരാജന്‍റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ല; ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾക്ക് ഓടേണ്ടിവരും ; കടന്നാക്രമിച്ച് ശോഭ സുരേന്ദ്രന്‍

24 DECEMBER 2018 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആചാരം ലംഘിക്കാൻ വന്നാൽ ഇനിയും പെണ്ണുങ്ങൾക്ക് ഓടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയിൽ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ഇ പി ജയരാജന്‍റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.

മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശോഭ സുരേന്ദ്രന്‍ നടത്തിയത്. ജയരാജൻ വിപ്ലവം ആദ്യം പറശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി ആചാര ലഘനം നടത്താൻ സർക്കാർ നോക്കേണ്ട എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും സമരക്കാരെ ചര്‍ച്ചയ്‌ക്ക് വിളിക്കാനോ സമരം അവസാനിപ്പിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമരം അനാവശ്യമാണെന്ന തരത്തില്‍ ബി.ജെ.പിയില്‍ നിന്നുതന്നെ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കില്ലെന്നും തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഭക്തരെ ദ്രോഹിക്കുന്ന രീതിയിലും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന രീതിയിലേക്കുമാണ് കാര്യങ്ങള്‍ പോയത്. അയ്യപ്പന്റെ ആചാരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെ കേസില്‍പെടുത്തിയും ഭീഷണിപ്പെടുത്തിയും മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവിടെ കോടതിയും ഭരണഘടനയും ഉണ്ടാകുന്നതിന് മുമ്ബ് അയ്യപ്പനും അയ്യപ്പന്റെ ആചാരങ്ങളും ഉണ്ടായിരുന്നു. ഇതിനെ ഞങ്ങള്‍ നെഞ്ചേറ്റി മുന്നോട്ട് പോയപ്പോള്‍ ധാരാളം ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ഒരുപാട് സാധാരണക്കാര്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയമാകേണ്ടിവന്നു. കഷ്‌പ്പാടുണ്ടാകുമെങ്കിലും ഞങ്ങള്‍ വിജയിച്ച്‌ കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മരണം വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നതെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെ പൊലീസ് ബുദ്ധിപരമായ നീക്കത്തിലുടെ മറികടക്കുമെന്നും മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഇത് ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മലകയറിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇവരേപ്പോലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു. അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നുള്ള സംശയവുമാണുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. മണ്ഡലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം എന്നും പദ്മ കുമാർ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends