ലോക് സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതുതായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ വിശാല സഖ്യത്തിന്റെ മര്‍മ്മം നോക്കി അമ്പ് വര്‍ഷിച്ചുകൊണ്ട് ഭരണപക്ഷത്തിന്റെ പടനായകനായകന്‍ നരേന്ദ്രമോദി

ലോക് സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പുതുതായി രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ വിശാല സഖ്യത്തിന്റെ മര്‍മ്മം നോക്കി അമ്പ് വര്‍ഷിച്ചുകൊണ്ട് ഭരണപക്ഷത്തിന്റെ പടനായകനായകന്‍ നരേന്ദ്രമോദി രംഗത്തെത്തി.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മാത്രം രൂപംകൊടുത്തതാണ് പ്രതിപക്ഷ സഖ്യമെന്ന് മോദി പറഞ്ഞു. അത് പരസ്പരം യോജിപ്പില്ലാത്ത കുടുംബാധിപത്യത്തിന്റെ സഖ്യമാണ്. രക്ഷപെടാന്‍ ശ്രമിക്കുന്ന സമ്പന്നരുടെ സഖ്യമാണ്. അവര്‍ തമ്മില്‍ യാതൊരു പൊരുത്തവുമില്ല. തട്ടിക്കൂട്ടല്‍ സഖ്യമാണത്. അതിന്റെ പൊള്ളത്തരം ജനം മനസ്സിലാക്കുക തന്നെ ചെയ്യുമെന്ന് മോദി എടുത്തു പറഞ്ഞു.
തമിഴ്നാട്ടിലെ ബൂത്തുതല പ്രവര്‍ത്തകര്‍ക്കായുള്ള വീഡിയോ സംവാദത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷത്തെ പഞ്ഞിക്കിട്ടുകൊണ്ട് കത്തിക്കയറിയത്. ചെന്നൈ സെൻട്രൽ, നോർത്ത്, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ മണ്ഡലങ്ങളിലെ ബൂത്ത് വർക്കർമാരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ഗാന്ധിയെ അടുത്ത പ്രധാനമന്തിയാക്കിയ സ്റ്റാലിന്റെ പ്രഖ്യാപനത്തെ മനസ്സില്‍വച്ചുകൊണ്ടായിരുന്നു മോദിയുടെ ആക്രമണം.
മഹാസഖ്യത്തിലെ പാര്‍ട്ടികളെ ഓരോന്നായി പേരെടുത്തു പറഞ്ഞായിരുന്നു മോദി പ്രസംഗിച്ചത്. സഖ്യത്തിലെ പ്രധാന പാര്‍ട്ടികളിലൊന്നായ തെലുങ്കുദേശം എന്‍ടി രാമറാവു രൂപീകരിച്ചത് കോണ്‍ഗ്രസിനെ എതിര്‍ക്കുവാന്‍ വേണ്ടിയാണ്. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ പോകുന്നു. എന്തൊരു വൈരുദ്ധ്യമാണിതെന്ന് അദ്ദേഹം ചോദിക്കുന്നു. വേറെ ചില പാര്‍ട്ടികള്‍ റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളാണ് പിന്തുരുന്നതെന്നു പറയുന്നു. ലോഹ്യ കോണ്‍ഗ്രസിനെതിരായിരുന്നു എന്ന് മറക്കരുതെന്ന മോദി ചൂണ്ടിക്കാട്ടി.
ഇവര്‍ക്കൊന്നും ഒരാശയവുമില്ല. എല്ലാം വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമെന്ന് മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷസഖ്യത്തിന് ജനങ്ങളെ സേവിക്കാനാവില്ല. 1980 ല്‍ ജനങ്ങളുടെ അംഗീകാരവുമായി വന്ന എംജിആര്‍ സര്‍ക്കാരിനെ സഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും പിരിച്ചുവിട്ടത് കോണ്‍ഗ്രസാണ് എന്നത് മോദി തമിഴ് ജനതയെ ഓര്‍മ്മിപ്പിച്ചു. പുതിയ പ്രതിപക്ഷ സഖ്യത്തിലെ പല നേതാക്കളെയും അടിയന്തരാവസ്ഥക്കാലത്ത് ജയിലടച്ചതും കോണ്‍ഗ്രസാണ്. അവര്‍ക്ക് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കോണ്‍ഗ്രസ് എന്നും ജനാധിപത്യത്തിനും ജനങ്ങള്‍ക്കും എതിരായിരുന്നു.
വിശാല പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വ്യാപകമായി നടന്നുവരുന്നതിനിടയിലാണ് നരേന്ദ്രമോദി അത്തരം പരിശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha























