കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് അധോലോകത്തിന്റെ സന്തതികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു

കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് അധോലോകത്തിന്റെ സന്തതികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. സി.പി.എം ആസ്ഥാനമായ എ.കെ. ജി സെന്ററിലാണ് ഇതെല്ലാം ആസുത്രണം ചെയ്യുന്ന ശക്തികളുടെയും ഇവരുടെ പങ്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് എന്‍ഐഎ, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ഭാരതത്തെ തകര്‍ക്കാന്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പിന്തുണയുള്ള ഒരു കൂട്ടം സ്ത്രീകളാണ് ശബരിമല സന്ദര്‍ശിക്കുന്നത്. വിശ്വാസികളാണെന്ന് പറഞ്ഞ് കഴിഞ്ഞ മലയാള മാസം ഒന്നാം തീയതി മുതല്‍ എത്തുന്നത്. അധോലോക സന്തതികളായ ഇവര്‍ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ശബരിമലയില്‍ വന്നവരുടെ ചരിത്രമെടുത്താല്‍ അധോലോകത്തിന്റെ ആസൂത്രിതമായ ശ്രമം കാണാനാകും. പലര്‍ക്കും നക്‌സല്‍ ബന്ധം ഉണ്ടെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി അംഗം ശശികുമാര വര്‍മ പറഞ്ഞിരുന്നു. അതൊന്നും പൊലീസ് പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചെന്നൈയില്‍ നിന്ന് എത്തിയ മനിതി സംഘത്തെ ശരണം വിളികൊണ്ടും ഭഗവാന്റെ ശക്തികൊണ്ടുമാണ് ചെറുത്ത് തോല്‍പ്പിക്കാന്‍ സാധിച്ചെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ രംഗത്ത് വന്നു. ബിജെപി അതിന് എല്ലാവിധ പിന്തുണയും നല്‍കിയതില്‍ ചാരിതാര്‍ഥ്യമുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന് മനിതി സംഘം ഇവിടെ എങ്ങനെയെത്തി, ആരാണ്് അവരെ കൊണ്ടു വന്നത് , അതിനെ കുറിച്ച് അന്വേഷിക്കണം. കേരളാ പൊലീസ് തമിഴ്‌നാട്ടില്‍ പോയി മനിതി സംഘത്തെ കൊണ്ടുവന്നെന്ന് ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെയും സെക്രട്ടറിയുടെയും കൈകള്‍ ഇക്കാര്യത്തില്‍ വിശുദ്ധമല്ലെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
"
https://www.facebook.com/Malayalivartha
























