Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ ഇടതു മുന്നണിക്ക് ഇപ്പോള്‍ ശനിദശ; എല്ലാം അയ്യപ്പ കോപമെന്ന് ഭക്തരും; വിഎസ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു....

28 DECEMBER 2018 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന്റെ ഇടതുമുന്നണി വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും നന്നായി അറിയാം. എല്ലാം ശബരിമല വിഷയത്തിലെടുത്ത നിലപാടിലൂടെയാണ്. എല്ലാം അയ്യപ്പ കോപമാണെന്ന് ഭക്തര്‍ പറയുന്നു. ശബരിമല വിധി വന്ന ശേഷം ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതിലൂടെ പ്രതിസന്ധിയിലായ ഇടതു മുന്നണി ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കകത്തു നിന്നു തന്നെ വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയന്‍മാര്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎമ്മിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നത് അതിനൊരുദാഹരണം മാത്രമാണ്. ബാലകൃഷ്ണപിള്ളയുടെ എല്‍ ഡി എഫ് പ്രവേശനമാണ് ഇപ്പോള്‍ വിഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. വിഎസിന്റെ നിലപാടു തന്നെയാണ് പാര്‍ട്ടിയിലെ നല്ലൊരു വിഭാഗത്തിന്റെയും നിലപാടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടു ത്‌ന്നെ ഈ പ്രതിസന്ധികള്‍ വരും ദിവസങ്ങളില്‍ തുറന്ന പോരിനു തന്നെ വഴിവയ്ക്കും എന്നാണ് വിലയിരുത്തല്‍. എന്തായാലും ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചതിനാല്‍ ഇടതുമുന്നണി നല്ലപോലെ വ്ള്ളം കുടിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നതാണ് വിഎസ് അച്യുതാനന്ദന്റെ ഏറ്റവും പുതുയ പ്രസ്ഥാവന. ബാലകൃഷ്ണപിള്ളയുടെ എല്‍ ഡി എഫ് പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് ഈ പ്രസ്ഥാവന നടത്തിയത് എന്ന കാര്യത്തില്‍ ഇടതുമുന്നണിക്ക് ഒരു സംശയവുമില്ല. സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നാണ് വിഎസ് തിരുവനന്തപുരത്ത് തുറന്നടിച്ചത്. നേരത്തേ വനിതാമതിലിനെതിരെയും വിഎസ് രംഗത്തു വ്ന്നിരുന്നു. ഇപ്പോഴിതാ. എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണത്തിനെതിരെ

കഴിഞ്ഞ ദിവസമാണു നാലുപാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ, ലോക് താന്ത്രിക് ദള്‍, കേരള കോണ്‍ഗ്രസ് (ബി), ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്കാണ് എല്‍ഡിഎഫിലേക്കുള്ള വാതില്‍ തുറന്നത്. ശബരിമല സൃഷ്ടിച്ച രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ കണക്കിലെടുത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതിന്റെ ഭാഗമാണു തിരക്കിട്ടുള്ള മുന്നണി വിപുലീകരണം. ഒട്ടേറെ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കൊപ്പംനിന്ന ഐഎന്‍എല്ലിന് അംഗത്വം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നതു രണ്ട് പതിറ്റാണ്ടിലധികമാണ്. പുതിയ പാര്‍ട്ടികള്‍ വന്നതോടെ എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

എന്നാല്‍ ഇതെല്ലാം ഒന്നു കോമ്രമൈസ് ആക്കണ്ടെ അതുകൊണ്ട് താന്‍ സവര്‍ണരുടേയും അവര്‍ണരുടേയും ആളല്ല എന്നാണ് ആര്‍ ബാലകൃഷ്ണപിളള പ്രതികരണം. വി എസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ല എ്‌നനും പറഞ്ഞ് പുള്ളിക്കാന്‍ ഒഴിഞ്ഞുമാറി. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനൊപ്പമുണ്ടാകുമെന്നു. മുന്നണി പ്രവേശനം സാങ്കേതിക നടപടിക്രമം മാത്രമെന്നുമാണ് ബാലകൃഷ്ണപിളള പ്രതികരിച്ചത്.

ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരണം നടത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. എന്നാല്‍ ഇതുകൊണ്ടൊക്കെ ഈ ജനകീയ അടിത്തറ വിപുലീകരിക്കപ്പെടുമോ എന്നാണ് ഇപ്പോള്‍ ഉള്ള സംശയം.

എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമായിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഭക്തരെ വെറുപ്പിച്ച സര്‍ക്കാരിന് അതേ നാണയത്തില്‍ ഭക്തര്‍ തന്നെ തിരിച്ചു പണി കൊടുക്കാന്‍ തുനിഞ്ഞാല്‍ ഈ വിപുലീകരണം കൊണ്ടൊന്നും കാര്യമില്ല എന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends