തിരിച്ചടിയ്ക്ക് പിന്നാലെ വിജയക്കൊടി പാറിച്ച് ബിജെപി; മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി

ത്രിപുര മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പല്‍ കൗണ്‍സിലുകളും സമ്പൂര്‍ണ്ണ വിജയം ബിജെപി നേടി. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നാലു സീറ്റുകളിലും ബിജെപി വിജയിച്ചു. സിപിഎമ്മിന് ഭൂരിഭാഗം സീറ്റുകളിലും കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല.
കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളിലെ വിജയമെന്ന് ബിജെപി അഭിപ്രായപ്പെട്ടു. നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലും 96 ശതമാനം പഞ്ചായത്ത് സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന 130 സീറ്റുകളില്‍ 113 ലും ബിജെപി വിജയിച്ചു.
സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ചാരിലാം നിയമ സഭ മണ്ഡലത്തിലും ബിജെപി വിജയിക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ 35 വര്‍ഷം സിപിഎം ഭരിച്ച ത്രിപുര ആദ്യമായി ചെങ്കൊടിക്കു മേല്‍ കാവി പുതച്ചതായി മാറിയിരുന്നു കഴിഞ്ഞ സഭാസഭാ തെരഞ്ഞെടുപ്പ്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയാണ് ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. ആകെയുള്ള 59 സീറ്റില്‍ 35 സീറ്റുകളില്‍ ബിജെപി വിജയിച്ചു. എട്ട് സീറ്റുകളില്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയിച്ചു. വെറും 16 സീറ്റില്‍ മാത്രമാണ് ഇടതുപക്ഷം വിജയം കണ്ടത്. 2013ല്‍ 49 സീറ്റുകളില്‍ ഇടതുപക്ഷം വിജയിച്ച സ്ഥാനത്താണിത്. തോൽവിയുടെ ക്ഷീണം മാറും മുൻപേ സി പി എമ്മിനെ തൂത്തെറിഞ്ഞു ബി ജെ പി വിജയം ആഘോഷിക്കുകയാണ്.
https://www.facebook.com/Malayalivartha

























