Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മതിലുകെട്ടുന്നവർ മുത്തലാഖിൽ കരണം മറിയുന്നു...

29 DECEMBER 2018 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മതിലുകെട്ടുന്നവർ മുത്തലാഖിൽ കരണം മറിയുന്നു. ശബരിമലയിലും മുത്തലാഖിലും ഇരട്ടനിലപാടുമായി സിപിഎം. ശബരിമലയില്‍ ആചാരലംഘനത്തിന് സുപ്രീം കോടതിയെ മറയാക്കുന്ന സിപിഎം, മുത്തലാഖിലെ കോടതി വിധി കണ്ടില്ലെന്ന് നടിക്കുന്നു. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ടു ചെയ്ത ഇടത് എംപിമാര്‍ ഇന്നലെ പത്രസമ്മേളനം വിളിച്ച് നിലപാട് ആവര്‍ത്തിച്ചു. മുസ്ലിം യാഥാസ്ഥിതികരുടെ വോട്ടു നേടാനുള്ള അവസരമായി മുത്തലാഖ് വിഷയത്തെ തെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. 'നവോത്ഥാന'ത്തിന് സര്‍ക്കാര്‍ ചെലവില്‍ സിപിഎം മതില്‍ നിര്‍മിക്കുമ്പോഴാണ് മുസ്ലിം സ്ത്രീകള്‍ തന്നെ എതിര്‍ക്കുന്ന മുത്തലാഖെന്ന മതസമ്പ്രദായത്തെ പാര്‍ട്ടി മുറുകെപ്പിടിക്കുന്നത് . ഇത് സോഷ്യൽ മീഡിയയിലും സജീവ ചർച്ചയാകുന്നു.

മുതലാഖിൽ പ്രതിപക്ഷ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതും വ്യാപക വിമർശനങ്ങൾക്ക് ഇട വരുത്തുന്നു.
മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മാനിക്കാതെ അവരുടെ ക്ഷേമത്തിന് വേണ്ടിയെന്ന നാട്യത്തില്‍ ബില്‍ പാസാക്കിയെടുത്തത് ബിജെപിയുടെ കാപട്യത്തിന്റെ തെളിവാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തിരുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ്. നിര്‍ണായക വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിലൂടെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് പുറത്തുവന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഒരേ സമയം ബി ജെ പി യെയും ,കോൺഗ്രസിനെയും വിമർശിച്ച സി പി എമ്മിന് ശബരിമലയിൽ നയം മാറുന്നു. മുസ്ലിം വിശ്വാസികളുടെ വികാരങ്ങള്‍ ചൂണ്ടിക്കാട്ടി മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സിപിഎമ്മാണ് ശബരിമലയില്‍ വിശ്വാസികളുടെ വികാരങ്ങള്‍ക്കെതിരായ നിലപാടെടുക്കുന്നത്. അയ്യപ്പഭക്തരെ തീവ്രവാദികളാക്കിയും നാമജപത്തെ തെറിജപമാക്കിയും അടുത്തിടെ മന്ത്രിമാര്‍ ആക്ഷേപം ചൊരിഞ്ഞിരുന്നു. ഇതേ സിപിഎം കുഞ്ഞാലിക്കുട്ടി വോട്ടിങ്ങില്‍ പങ്കെടുക്കാത്തത് സമുദായത്തോടുള്ള വഞ്ചനയായാണ് ചിത്രീകരിക്കുന്നത്.

ശബരിമല ആചാരവുമായി ബന്ധപ്പെട്ട വിഷയമാണ്. ശബരിമലയിലെ യുവതീപ്രവേശനം സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമല്ല. മുത്തലാഖ് കാരണം ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതമാണ് തകര്‍ക്കപ്പെട്ടത്. എന്നാല്‍ പാർട്ടി നവോത്ഥാനം നടപ്പാകാന്‍ തെരഞ്ഞെടുക്കുന്നത് ശബരിമലയാണ്. മുത്തലാഖിനെതിരെ ഇരകളായ മുസ്ലിം സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കല്‍ക്കത്ത സ്വദേശിനിയായ ഇസ്രത് ഹജാന്‍ ഉള്‍പ്പെടയുള്ള ഇരകളാണ് ഈ സമ്പ്രദായം വേണ്ടെന്ന് പറയുന്നതും. കാലങ്ങളായുള്ള പ്രക്ഷോഭമാണ് മുതലാഖിൽ ഉണ്ടായത്. . ശബരിമലയിലെ ആചാരം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു നേതൃത്വത്തെ അപരിഷ്‌കൃതരെന്ന് ആക്ഷേപിക്കുന്ന സിപിഎമ്മിന് മുത്തലാഖ് തുടരണമെന്ന് പറയുന്ന വ്യക്തിനിയമ ബോര്‍ഡും ഒവൈസിയും നവോത്ഥാന നായകരാണ്.ഇതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതും.

സ്വാതന്ത്ര്യലബ്ദിക്ക് പിന്നാലെ വന്ന ഹിന്ദു കോഡ് ബില്‍ വഴി ഹിന്ദുസമൂഹത്തെ ഏകീകൃത നിയമ സംവിധാനങ്ങള്‍ക്ക് കീഴിലെത്തിക്കുന്നതിന് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി രാജ്യത്തെ വിവിധ സര്‍ക്കാരുകള്‍ മനപ്പൂര്‍വ്വം അവഗണിച്ച മുത്തലാഖിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചത് വ്യാപക ചർച്ചകൾക്ക് ഇഡാ വന്നിരുന്നു.. മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്നാണ് മുത്തലാഖ് നിരോധന ബില്ലിന്റെ പേര്. നിസാര കാരണങ്ങൾക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയുന്ന മുസ്ലിം സമൂഹത്തിലെ വ്യവസ്ഥ സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ പാടേ നിഷേധിക്കുന്നതാണ് എന്ന ആക്ഷേപം ഏറെ നാളായി ഉയർന്നു കേട്ടിരുന്നു.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ആഗസ്ത് 22ന് പുറത്തിറങ്ങിയ ശേഷവും നൂറിലേറെ മുത്തലാഖുകളാണ് രാജ്യത്ത് നടന്നതെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുകയുണ്ടായി. ആറുമാസത്തിനകം നിയമനിര്‍മ്മാണം നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്രം മുത്തലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷംവരെ തടവും പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ജാമ്യമില്ലാക്കുറ്റമായ മുത്തലാഖിന് വിധേയമാകുന്ന സ്ത്രീകള്‍ക്ക് പോലീസിനെ സമീപിക്കാനും നിയമസഹായം തേടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഇസ്രത്ത് ജഹാന്‍ എന്ന യുവതി ബിജെപിയില്‍ ചേര്‍ന്നതും മുത്തലാഖ് നിരോധന നിയമത്തിന്റെ അനുരണനങ്ങളാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends