Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യ ചെയ്യാൻ ലോഡ്‌ജിൽ എത്തിയ യുവാവ് മദ്യലഹരിയിൽ ദേഹത്ത് തട്ടിയ മധ്യവയസ്ക്കനെ കാലില്‍ തൂക്കി വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി... ചിറയിൻകീഴിൽ സംഭവിച്ചത്

29 DECEMBER 2018 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബാറിന് മുന്നിൽ ആനത്തലവട്ടം വയൽതിട്ട വീട്ടിൽ ബിനുവിനെ (50)​ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വെള്ളായണി തയ്‌ക്കാപള്ളിക്ക് സമീപം മുജാ മൻസിലിൽ നിജയെ (42) കണിയാപുരത്ത് വച്ച് പൊലീസ് പിടികൂടി. സംഭവദിവസം മദ്യപിച്ച് അവശനായ ബിനു പ്രതി നിജ താമസിക്കുന്ന ലോഡ്‌ജിന് മുന്നിൽ മദ്യലഹരിയിൽ കിടന്നു. ഇതേ സമയം മദ്യപിച്ചെത്തിയ നിജ ബിനുവിനെ റൂമിന് മുന്നിൽ നിന്നു മാറ്റാൻ ശ്രമിച്ചതോടെ ബിനുവും നിജയും തമ്മിൽ തർക്കമുണ്ടായി.

ഇതിനിടെ നിജ ബിനുവിനെ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 21ന് വെളുപ്പിനാണ് ബാറിന് മുന്നിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലും സംഭവ സ്ഥലത്തും രക്തക്കറ ഉണ്ടായിരുന്നതിനാൽ സംഭവം കൊലപാതകമാണോ എന്ന് ആദ്യമേ സംശയം ഉയർന്നിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും നടത്തിയ പരിശോധനയിൽ ഇയാൾക്ക് പൈൽസ് ഉണ്ടായിരുന്നതായും അത് പൊട്ടിയുണ്ടായ ചോരക്കറയാണ് സ്ഥലത്ത് കണ്ടതെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വാരിയെല്ലിലുണ്ടായ പൊട്ടലിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

തുടർന്ന് ഷാഡോ പൊലീസിന്റെ സഹായത്തോടെ ചിറയിൻകീഴ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 20ന് രാത്രിയിൽ വ്യാപാരികളും നാട്ടുകാരും മദ്യപിച്ച നിലയിൽ ബിനുവിനെ ബാറിന്റെ പരിസരത്ത് കണ്ടിരുന്നു. ഒരാൾ ബിനുവിനെ അസഭ്യം വിളിച്ചതായി പ്രദേശവാസി ഷാഡോ സംഘത്തെ വിവരം അറിയിച്ചു. ഇതാണ് പ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാറിലെയും പരിസര പ്രദേശങ്ങളിലെയും സി.സി ടിവി കാമറകൾ പരിശോധിച്ചപ്പോൾ സമീപത്തെ ലോഡ്‌ജിൽ താമസിച്ചിരുന്ന ഒരാൾ സംഭവശേഷം മൊബൈൽ ഫോൺ ഓഫാക്കി കടന്നുകളഞ്ഞ വിവരം കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണിയാപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്.


ലോഡ്ജിലെ റജിസ്റ്ററില്‍ തെറ്റായ മേല്‍വിലാസമാണ് അയാള്‍ കൊടുത്തിരുന്നത്. ആകെയുള്ളത് കാരയ്ക്കാമണ്ഡപം എന്ന സ്ഥലനാമം മാത്രം. നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും തെറ്റ്. റജിസ്റ്ററില്‍ എഴുതിയ മൊബൈല്‍ നമ്പരിലെ അക്കങ്ങള്‍ മാറ്റി പൊലീസ് പരീക്ഷണം നടത്തി. മാറ്റിയ നമ്പരുകളിലുള്ള വിലാസം ശേഖരിച്ചു.

നൂറോളം അക്കങ്ങള്‍ മാറ്റിയുള്ള പരീക്ഷണത്തിനൊടുവില്‍ കാരയ്ക്കാമണ്ഡപത്തെ ഒരു മേല്‍വിലാസം ഒത്തുവന്നു. പൊലീസ് ആ ഫോണിന്റെ കോള്‍ ഡീറ്റൈല്‍സ് പരിശോധിച്ചു. സംഭവം നടന്ന ദിവസം മൊബൈലിന്റെ ഉടമ ചിറയിന്‍കീഴ് ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നതായി കണ്ടെത്തി. തിരച്ചിലിനൊടുവില്‍ വെള്ളായണി, തയ്ക്കാപള്ളിക്കു സമീപം മുജാ മൻസിലിൽ നിജയെ (42 ) ചിറയിൻകീഴ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ സംഘം അറസ്റ്റു ചെയ്തു. ബാറില്‍നിന്ന് നിജ പുറത്തിറങ്ങിയപ്പോള്‍ ബിനുവിന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിജ ബിനുവിനെ കാലില്‍ തൂക്കി ശക്തിയായി വലിച്ചെറിഞ്ഞു. വീഴ്ചയിലാണ് വാരിയെല്ലു പൊട്ടി രക്തം വാര്‍ന്നു ബിനു മരിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പും പ്രതി സമാനമായ രീതിയിൽ കൊലപാതകം നടത്തിയിട്ടുണ്ട്. സാമ്പത്തിക തർക്കത്തെ തുടർന്ന് നേമം, കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിനെ കാറിൽ കയറ്റി കൊണ്ട് പോയി ഇയാൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തിനിടെ ഹൃദയാഘാതംവന്ന് മരണപ്പെട്ട ബഷീറിന്റെ മൃതദേഹം പൂവാറിന് സമീപം ഓടയിൽ ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു.

തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസുണ്ട്. റൂറൽ എസ്.പി പി. അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാർ, ചിറയിൻകീഴ് എസ്.ഐ എസ്. നിയാസ്, ഷാഡോ എസ്.ഐ സിജു കെ.എൽ. നായർ, എ.എസ്.ഐ ഫിറോസ്, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.  കുടുംബപരമായ പ്രശ്‌നം കാരണം ആത്മഹത്യചെയ്യാനാണ് ഇവിടെ എത്തിയതെന്ന് പ്രതി നിജ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളുടെ ബാഗിൽ നിന്നു കയർ കണ്ടെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends