പക്ഷിപ്പനി : പ്രതിരോധ മരുന്ന് എത്തിച്ചു തുടങ്ങി

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി 96 കുപ്പി സിറപ്പും മൂവായിരത്തിയഞ്ഞൂറോളം ഗുളികകളുമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. കൂടുതല്‍ മരുന്നുകള്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ് മരുന്ന് ഉല്‌പാദകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാവിലെ മരുന്ന് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു. എന്നാല്‍ പക്ഷിപ്പനി നേരിടുന്നതിനുളള മരുന്നുകള്‍ക്ക് ക്ഷാമം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്ന് 4,000 കോഴ്‌സ് മരുന്ന് ഇന്നു തന്നെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി അയ്യായിരത്തോളം കിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുന്നൂറ് കിറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ധരിക്കാനുള്ള കോട്ട് , മാസ്‌ക്, ഷൂ എന്നിേവയടങ്ങിയതാണ് കിറ്റുകള്‍. പക്ഷിപ്പനിയുടെ ഗൗരവം കണക്കിലെടുത്ത് വരുംദിവസങ്ങളില്‍ കൂടുതല്‍ കിറ്റുകള്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























