ലോട്ടറി കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്‌ചയില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറി

ലോട്ടറി കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്‌ചപറ്റിയിട്ടില്ലെന്ന് നികുതിവകുപ്പ് സെക്രട്ടറി എ. അജിത്‌കുമാര്‍.അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയ 32 കേസുകളില്‍ 22 കേസുകളെ സംബന്ധിച്ച് ക്‌ളോഷര്‍ റിപ്പോര്‍ട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചത് സംബന്ധിച്ച് മേല്‍ നടപടിക്കായി അഡ്വക്കേറ്റ് ജനറലിന്റെയും നിയമ വകുപ്പിന്റെയും അഭിപ്രായം ആരായുകയും അവരുടെ നിയമോപദേശമനുസരിച്ച് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലേക്ക് വാണിജ്യ നികുതി വകുപ്പിലെ ജോയിന്റ് കമീഷണര്‍ (നിയമം)ത്തെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന് വേണ്ടി എറണാകുളം അഡീഷണല്‍ ജി.പി ശ്രീ. മണവാളന്‍ ജോസഫ് എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാരജായി ക്ലോഷര്‍ റിപ്പോര്‍ട്ടിനെതിരെ പ്രൊട്ടസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. വിശദമായ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതിനായി കൂടുതല്‍ രേഖകളുടെ പകര്‍പ്പിന് അപേക്ഷിക്കുകയും കോടതിയോട് സമയം ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. കോടതിയില്‍ നിന്ന് പകര്‍പ്പ് ലഭിക്കുന്നമുറക്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതാണ്. ഈ കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്‌ചയും ഉണ്ടായിട്ടില്ല എന്നും നികുതി വകുപ്പ് സെക്രട്ടറി അറിയിച്ചു.
https://www.facebook.com/Malayalivartha