ശബരിമലയിൽ മുഖ്യമന്തിയുടെ ദുർവാശി വിജയിച്ചിരിക്കുന്നു;സർക്കാർ നടപടി അക്ഷന്തവ്യമായ തെറ്റ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശബരിമലയിൽ യുവതി പ്രവേശനം നടന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാനത്തുടനീളമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ശബരിമലയിൽ മുഖ്യമന്ത്രിയുടെ ദുർവാശി വിജയിച്ചിരിക്കുകയാണ്. ശബരിമലയെ അദ്ദേഹത്തിന്റെ ദുർവാശി കാണിക്കാനുള്ള സ്ഥലമായി മാറ്റി. ഇരുമുട്ടിക്കെട്ടുപോലുമില്ലാതെ വ്രതാനുഷ്ഠാനങ്ങൾ നടത്താതെയാണ് യുവതികൾ ദർശനം നടത്തിയത്. പോലീസ് കസ്റ്റഡിയിൽ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല.- അദ്ദേഹം ആഞ്ഞടിച്ചു
യുവതികൾ ദർശനം നടത്തിയതോടെ വിശ്വാസ സമൂഹത്തെ ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയുമാണ് ഉണ്ടായിരിക്കുന്നത്. ഇതിനുവേണ്ടിയാണ് വനിതാമതിൽ ഉണ്ടായതെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു. ശബരിമല നട അടച്ച നടപടി പൂർണമായും ശരിയാണ്. നട അടച്ച തന്ത്രിയുടെ തീരുമാനം നൂറുശതമാനം ശരിയാണെന്നും ചെന്നിത്തല പറഞ്ഞു.
വിശ്വാസികളുടെ മനസിലേറ്റ മുറിവ് ഒരിക്കലും മായില്ല. പുനപരിശോധനാ ഹർജി കോടതിയിൽ നിലനിൽക്കെ സർക്കാർ നടപടി അക്ഷന്തവ്യമായ തെറ്റാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























