Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാമതിലിലുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ഇടതുമുന്നണി; മതിലുപൊളിയാതെ ശക്തമാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം

02 JANUARY 2019 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചരണത്തിന് വനിതാമതിലിലൂടെ തുടക്കം കുറിച്ച് ഇടതുമുന്നണി. കഴിഞ്ഞദിവസം വന്‍ വിജയമായി മാറിയ വനിതാമതിലിനെ വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചരണായുധമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. വനിതാമതില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പാര്‍ട്ടിഘടകങ്ങളിലും മറ്റു സംവിധാനങ്ങളിലുമുണ്ടായ ഉണര്‍വ് നിലനിര്‍ത്തിക്കൊണ്ട് ഇതേ ചടുലതയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി നീങ്ങാനാണ് അണികള്‍ക്ക് നല്‍കിയിട്ടുളള നീര്‍ദ്ദേശം.

വനിതാമതില്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. പ്രതീക്ഷ അത്രയും വനിതാപങ്കാളിത്തം ഉറപ്പാക്കാനായി എന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പിയും യു.ഡി.എഫും വനിതാമതിലിനെതിരെ ശക്തമായ പ്രചരണം നടത്തുകയും പങ്കെടുക്കാന്‍ തയാറായവരെ തടയുകയും ചെയ്ത സാഹചര്യത്തില്‍. പല വിലക്കുകളും മറികടന്നുകൊണ്ട് യു.ഡി.എഫിലേയും ബി.ജെ.പിയിലേയും പലരും വനിതാമതിലില്‍ പങ്കാളികളായി എന്നാണ് സംഘാടകരുടെ അവകാശവാദം. അതിലേറെ സി.പി.എമ്മിനെ സന്തോഷിപ്പിക്കുന്നത് ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള പങ്കാളിത്തമാണ്. ചില ഹിന്ദുവിഭാഗങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് വര്‍ഗ്ഗീയചേരിതിരിവിനുള്ള ശ്രമമാണ് ഇതെന്ന രീതിയിലായിരുന്നു പ്രചരണം. എന്നാല്‍ അതിനെ തള്ളിക്കൊണ്ട് സി.പി.എമ്മിന്റെ പ്രതീക്ഷകകള്‍ക്കും അപ്പുറത്തുനിന്നും വനിതാപങ്കാളിത്തം വനിതാമതിലിനുണ്ടാക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് വല്ലാത്ത ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുപോകുകയെന്നതിനാണ് ഇനി രൂപം നല്‍കുന്ന തന്ത്രം.

ഇന്നലെ സംസ്ഥാനത്ത് സംഘടിപ്പിച്ച വനിതാമതില്‍ ഇടതുമുന്നണി പ്രത്യേകിച്ച് സി.പി.എം നടടത്തിയ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു. അതില്‍ സമ്പൂര്‍ണ്ണ വിജയം എന്നാണ് അവരുടെ വിലയിരുത്തല്‍.ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വനിതകളെ തെരുവിലിറക്കികൊണ്ട് നടത്തിയ നാമജപയാത്രയും മറ്റും ആദ്യഘട്ടത്തില്‍ സി.പി.എമ്മിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ നിന്നും പിന്നോട്ടുപോകാതെ ശക്തമായ പ്രചരണവുമായി മുന്നോട്ടുപോയ സി.പി.എമ്മിന്റെ തന്ത്രത്തിന്റെ വിജയമാണ് ഇത്.

ഇതിലൂടെ സംസ്ഥാനത്തെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ത്രീസമൂഹത്തിന്റെ വലിയ വിശ്വാസം പിടിച്ചുപറ്റാനായി എന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും സ്ത്രീകള്‍ക്കിടയില്‍ യു.ഡി.എഫിനാണ് കുടുതല്‍ സ്വാധീനം. എന്നാല്‍ ശബരിമല വിഷയം വന്നതോടെ അതില്‍ മാറ്റമുണ്ടാക്കാനായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. പുരഷന്മാരുടെ വോട്ടുകളില്‍ബഹുഭൂരിപക്ഷവും രാഷ്ട്രീയവോട്ടുകളാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചാഞ്ചാടിനില്‍ക്കുന്ന സ്ത്രീ വോട്ടുകളാണ് സംസ്ഥാനത്ത് വിധി നിര്‍ണ്ണയിക്കുന്നത്. വനിതാമതിലിലുടെ അത് ഏറെക്കുറെ ഉറപ്പിച്ചുനിര്‍ത്താനായെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

ഇതില്‍ പങ്കാളികളായ സ്ത്രീകള്‍ക്ക് പുറമെ പങ്കെടുക്കാതിരുന്ന വനിതകളുടെ മനസില്‍പോലും സി.പി.എം സ്ത്രീ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം എന്ന ചിന്തയുണ്ടാക്കാനായിട്ടുണ്ട്. ഇതിലെല്ലാം ഉപരിയായി മലബാര്‍ മേഖലയില്‍ ലീഗിന്റെ സ്വാധീനമേഖലകളില്‍ വനിതകള്‍ക്കിടയിലേക്ക് കടന്നുകയറാന്‍ വനിതാമതിലിലൂടെ കഴിഞ്ഞു. ആ പ്രദേശങ്ങളില്‍ നിന്നുണ്ടായ വന്‍ സ്ത്രീജനപങ്കാളിത്തം നല്‍കുന്ന സൂചന അതാണ്. അതുപോലെ ക്രിസ്തീയവിഭാഗങ്ങളില്‍ നിന്നും നല്ല സ്വാധീനമാണുണ്ടായത്. എല്ലാത്തിനുമപരി സംസ്ഥാനത്തെ ഒട്ടുമിക്ക സമുദായങ്ങളെയും ഒപ്പം നിര്‍ത്താനും ഇതിലൂടെ കഴിഞ്ഞു.

ഇത് നിലനിര്‍ത്തികൊണ്ട് വരുംദിവസങ്ങളില്‍ ഇതേ രീതിയില്‍ പ്രചരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങാനാണ് സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ടുതന്നെ വനിതാമിതലിലുമായി ബന്ധപ്പെട്ട കുടുതല്‍ ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുകയും സ്ത്രീകള്‍ക്കിടയില്‍ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത് യു.ഡി.എഫിനെയാണ്. അവരെ പിന്തുണച്ചിരുന്ന വലിയൊരുവിഭാഗമാണ് ഇപ്പോള്‍ മറുപക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നത്. ഇത് തടയാനാണ് വര്‍ഗ്ഗീയമതിലെന്ന രീതിയിലും മറ്റും ശക്തമായ പ്രചരണം പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് യു.ഡി.എഫ് കക്ഷികളും നടത്തിയത്. എന്നാല്‍ ഈ പ്രചരണങ്ങള്‍ ദോഷത്തെകാളേറെ ഗുണമാണ് വനിതാമതിലിനുണ്ടാക്കികൊടുത്തത്. വനിതാമതിലിന്റെ വിജയത്തിന് ഏറ്റവും സുപ്രധാനമായത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നുവെന്നാണ് സി.പി.എം നേതൃത്വം അടക്കം പറയുന്നത്. തങ്ങള്‍ നടത്തിയതിനെക്കാളേറെ ശക്തമായ പ്രചരണമാണ് രമേശ് ചെന്നിത്തല തന്നെ വനിതാമതിലിന് വേണ്ടി നടത്തിയത്. ഇത് തീരുമാനിച്ച അന്നുമുതല്‍ തന്നെ എല്ലാ ദിവസവും രണ്ടും മൂന്നും പത്രസമ്മേളനങ്ങളും ചാനല്‍ ബൈറ്റുകളും പിന്നെ എണ്ണിയാലൊടുങ്ങാത്ത പ്രസ്താവനകളും കൊണ്ട് വനിതാമതിലിന് ലഭിക്കാവുന്നതിലേറെ പ്രചരണം നല്‍കാന്‍ രമേശ് ചെന്നിത്തല സഹായിച്ചിട്ടുണ്ട്. അദ്ദേഹവും യു.ഡി.എഫും നടത്തിയ പ്രചരണങ്ങള്‍ തീര്‍ത്തും പൊളിയാണെന്ന് തെളിഞ്ഞതോടെ സ്ത്രീകള്‍ക്ക് വലിയ ആത്മവിശ്വാസം ഇതിലൂടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വനിതാമതില്‍ സ്ത്രീഹൃദയങ്ങളില്‍ ഇടതുമുന്നിയെ കുടിയിരുത്തിയിട്ടുണ്ട്. അത് നഷ്ടപ്പെടാതെ നിലനിര്‍ത്തികൊണ്ടുള്ള പ്രചരണപരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടത്തണം. കഴിഞ്ഞകുറേ ദിവസങ്ങളായി എല്ലാവരുടെയും മനസില്‍ വനിതാമതില്‍ എന്നത് മാത്രമേയുണ്ടായിരുന്നുള്ളു. വരുംദിവസങ്ങളിലും അങ്ങനെതന്നെയായിരിക്കണം. അതിനുള്ള പ്രചരണപരിപാടികള്‍ ആരംഭിക്കാന്‍ താഴേത്തട്ടിലെ നേതൃത്വങ്ങള്‍ക്ക് നിര്‍ദ്ദേശം സി.പി.എം നല്‍കിക്കഴിഞ്ഞു.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends