Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു, ഇപ്പോള്‍ തന്ത്രി നട അടച്ചു, ശുദ്ധികലശം ഉള്‍പ്പെടെ നടത്തി; മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ ചെയ്തത്; ശബരിമല യുവതി പ്രവേശനത്തിൽ തുറന്നടിച്ച് രാഹുൽ ഈശ്വർ

02 JANUARY 2019 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാ മതിലിന് പിന്നാലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ സന്നിദാനത്തെത്തി ദർശനം നടത്തിയതിൽ കടുത്ത പ്രതിഷേധമറിയിച്ച് രാഹുല്‍ ഈശ്വറും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും ഒത്താശയോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചെന്നും, മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചെന്നും രാഹുൽ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

അതേസമയം യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹൂല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുൻപ് മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു. പക്ഷേ, ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉള്‍പ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ശബരിമലയെ പിന്തുണച്ചു രംഗത്തെത്തിയ സാഹചര്യത്തിലാണു യുവതീപ്രവേശം നടന്നത്. രാത്രിയുടെ മറവിൽ യുവതികളുമായി പൊലീസ് സന്നിധാനത്തേക്ക് എത്തുമ്പോൾ, ചോദിച്ച ഭക്തരോട് ഇവർ ട്രാൻസ്ജെൻഡറുകളാണെന്നാണു മറുപടി കൊടുത്തതെന്നും രാഹുൽ ഈശ്വർ ആരോപിക്കുന്നു.

ശബരിമലയിൽ മുഖ്യമന്ത്രിയും പൊലീസും നടത്തിയ വളരെ തരംതാണ പ്രവൃത്തിയാണ്. ജനുവരി 22ന് കേസ് പരിഗണിക്കുമ്പോൾ ഇതു സർക്കാർ ആയുധമാക്കിയേക്കാമെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുമെന്നു രാഹുൽ വ്യക്തമാക്കുന്നു. ദേവസ്വം ബോർഡ് സാവകാശ ഹർജി കൊടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി യുവതികളെ കയറ്റിയതു ഹിന്ദുക്കളെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും രാഹുൽ പറഞ്ഞു.

'തന്ത്രി ശുദ്ധികലശം നടത്തി അതിനുള്ള പരിഹാരക്രിയ നടത്തി. അത് സ്വാഗതാര്‍ഹമായ കാര്യമാണ്. തന്ത്രിക്ക് നട അടയ്ക്കാന്‍ ആരുടെയും അനുവാദം വേണ്ട. ആചാരലംഘനമുണ്ടായാല്‍ നട അടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും.

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി സമര്‍പ്പിച്ചത്. എന്നിട്ടും പോലീസും സര്‍ക്കാരും യുവതീപ്രവേശനത്തിന് ഒത്താശ ചെയ്തു. ഇതില്‍ ജനാധിപത്യമര്യാദ പാലിച്ച് പ്രതിഷേധം അറിയിക്കണം. കലാപത്തിലേക്ക് നീങ്ങരുത്. വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദേവസ്വംബോര്‍ഡ് സംസ്‌കാരം ഇനിയും വേണമോ എന്ന് ചിന്തിക്കണം'- രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എല്ലാവരും സഹകരിക്കണമെന്നും ശബരിമല കേസില്‍ വിശ്വാസികള്‍ വിജയിക്കുമെന്നാണ് വിശ്വാസമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends