Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല കയറിയ യുവതികളിൽ ഒരാളായ കനക ദുർഗ്ഗ കട്ട സിപിഎം പാർട്ടി പ്രവർത്തക ... സന്നിധാനത്ത് എത്തിയതിന്റെ പിന്നിലെ കഥയിങ്ങനെ...

03 JANUARY 2019 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നേതൃത്വം പറഞ്ഞാല്‍ എന്ത് ചെയ്യാനും മടിക്കാത്ത കട്ട കമ്മ്യൂണിസ്റ്റാണ് കനകദുര്‍ഗ. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തക സഹോദരനും സാക്ഷ്യപ്പെടുത്തുന്നു. സിഐടിയു മലപ്പുറം ജില്ലാ കമ്മറ്റിയംഗം കൂടിയാണിവര്‍. എന്ത് വന്നാലും പിന്തിരിയാത്ത കനകദുര്‍ഗയെ തന്നെ ശബരിമല ഓപ്പറേഷന് തെരഞ്ഞെടുത്തതും ഇക്കാരണത്താലാണ്.

അരീക്കോട് കൊഴക്കോട്ടൂരിലാണ് സ്വന്തം തറവാട്. അങ്ങാടിപ്പുറം സ്വദേശിയും മലപ്പുറത്ത് പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറുമായ കൃഷ്ണനുണ്ണിയാണ് ഭര്‍ത്താവ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ആനമങ്ങാട് സപ്ലൈകോയിലെ മാനേജര്‍ ഇന്‍ ചാര്‍ജ്ജാണ് ഇവര്‍. പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സിവില്‍ സപ്ലൈസിലെ സിപിഎം അനുകൂല സംഘടനയുടെയും വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെയും ഭാരവാഹിയാണ്. കനകദുര്‍ഗയുടെ വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തികഞ്ഞ ഈശ്വരവിശ്വാസികളാണ്. കനക ദുര്‍ഗ മുന്‍പ് ഭര്‍ത്താവിനോട് കള്ളം പറഞ്ഞായിരുന്നു ശബരിമലയിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരത്തത്തെക്കു പോകുന്നു എന്ന് കള്ളം പറഞ്ഞു ശബരിമലയിലെത്തുകയായിരുന്നു. അന്ന് പരാജയപ്പെട്ടെങ്കിലും സി പി എമ്മിന്റെയും, പോലീസിന്റെയും സംരക്ഷണയിലായിരുന്നു കനകദുര്‍ഗയും ബിന്ദുവും.

ബിന്ദുവിനെ കാണാനില്ലെന്ന പരാതിയുമായി നേരത്തേ സഹോദരന്‍ രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ പരാതി പറയാന്‍ കോട്ടയം എസ്പിയെ വിളിച്ചിട്ട് അദ്ദേഹം ഫോണെടുക്കുന്നില്ലെന്നു വ്യക്തമാക്കിയ കുടുംബം പിന്നീട് നിശബ്ദരാകുകയും ചെയ്തു. ഇതിനു പിന്നില്‍ സി പി എം ആണെന്ന് ശബരിമല സംരക്ഷണ സമിതി അന്നേ ആരോപണമുന്നയിച്ചിരുന്നു. ഈ സമയത്ത് ശബരിമല ദര്‍ശനത്തിന്റെ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പോലീസ് സംരക്ഷണയിലായിരുന്നു ബിന്ദുവും കനകദുര്‍ഗ്ഗയും എന്നാണ് വിവരം. വനിതാമതി ല്‍ വിജയിപ്പിക്കാന്‍ വരെ രംഗത്തിറങ്ങിയ കനകദുര്‍ഗ് തെരഞ്ഞെടുപ്പു വേളയില്‍ എല്‍.ഡി.എഫ്. പ്രചാരണ പരിപാടികളിലും സജീവമായിരുന്നു.

പെരിന്തല്‍മണ്ണ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വള്ളുവനാട് കൂട്ടായ്മയെന്ന സാംസ്‌കാരിക സംഘടനയുടെ പ്രവര്‍ത്തകയെന്ന നിലയിലാണ് നാട്ടുകാര്‍ക്ക് കൂടുതല്‍ പരിചയം. മൂന്നുവര്‍ഷം മുമ്പാണ് കനകദുര്‍ ഗയ്ക്ക് സിവില്‍ സപ്ലസില്‍ ജോലി ലഭിച്ചത്. തികഞ്ഞ വിശ്വാസികളായ ഭര്‍ത്താവ് അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ കനകദുര്‍ഗയെ അനുകൂലിച്ച് രംഗത്തുവന്നിട്ടില്ലെന്നതു തങ്ങളുടെ അറിവോടെയല്ല കനകദുര്‍ഗയുടെ മലകയറ്റമെന്നാണു ബന്ധുക്കളുടെ നിലപാട്. ഭര്‍ത്താവ് കൃഷ്ണനുണ്ണി വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇന്നലെ ഉച്ചയോടെ കൃഷ്ണനുണ്ണിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

അങ്ങാടിപ്പുറത്തെ ഇവരുടെ വീട് ദിവസങ്ങളായി പൂട്ടിക്കിട ക്കുകയാണെങ്കിലും പെരി ന്തല്‍മണ്ണ എസ്.ഐ; മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള20 അംഗ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തി. വിവരം പുറത്തായതോടെ . ശബരിമല കര്‍മസമിതിയുടെ നേതൃ ത്വത്തില്‍ അങ്ങാടിപ്പുറം ടൗണില്‍ പ്രകടനം നടത്തി. ഡിസംബര്‍ 24 ന് സന്നി ധാനത്തേക്കുള്ള ഇവരുടെ ആദ്യയാത്ര ടിവി ചാനലുക ളിലൂടെയാണ് അറിഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു.

ജോലിയുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാ നാണെന്നു പറഞ്ഞാണ് ഡിസംബര്‍ 21 ന് വീട്ടില്‍നിന്നു പുറപ്പെട്ടത്. മക്കളെ മഞ്ചേരിയിലുള്ള സഹോദരിയുടെ വീട്ടിലാക്കുകയും ചെയ്തിരുന്നു . ദൗത്യം പരാജയപ്പെട്ടശേഷം മലയിറങ്ങുന്നതിനിടെ ശാരീരിക അസ്വസ്ഥതപ്രകടിപ്പിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ സഹോദരന്‍ ഭരത് ഭൂഷണ്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയു മായി ബന്ധപ്പെട്ടെങ്കിലും കനകദുര്‍ഗയെ തങ്ങള്‍തന്നെ നാട്ടിലെത്തിക്കാമെന്നായിരുന്നു പോലീസിന്റെ ഉറപ്പ് .

ആശുപ്രതിവിട്ട കനകദുര്‍ഗയെ ക്കുറിച്ചു വിവരങ്ങളൊന്നും ലഭിക്കാതായതോടെ സഹോദരി രാജലക്ഷ്മി കഴിഞ്ഞ വ്യാഴാഴ്ച കോട്ടയം എസ് . പി യെ ഫോണില്‍ ബന്ധപ്പെട്ടെ ങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 29 നു ബന്ധുക്കള്‍ മ ലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തി. ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസി ല്‍ പരാതിയും നല്‍കിയിരുന്നു. അതീവ നാടകീയമായിട്ടായിരുന്നു പോലീസ് ഓപ്പറേഷന്‍ നടപ്പാക്കിയത്. കാനനപാതയിലൂടെ ആണ് ഇവരെ പമ്പയില്‍ എത്തിച്ചത്. അവിടെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചു. പുലര്‍ച്ചെ നടതുറന്നപ്പോള്‍ പോലീസ് അകമ്പടിയില്‍ അന്യസംസ്ഥാന ഭക്തരുടെ കൂടെയാണ് ഇവരെ കയറ്റിവിട്ടത്. പ്രതിഷേധം ഉയരാന്‍ ഇടയുള്ള സാഹചര്യം കണക്കാക്കി മലയാളി ഭക്തരെ ഒഴിവാക്കുകയും ചെയ്തു.

ശബരിമലദര്‍ ശനം നടത്തിയ പൊയില്‍ക്കാവ് സ്വദേശി തുവ്വക്കാട് ചാണാപറമ്പില്‍ നിളയില്‍ അഡ്വ. ബിന്ദു പഴയ നക്‌സല്‍ പേരാളി . പത്തനംതിട്ട സ്വദേശിയാ യ ബിന്ദു നേരത്തെ സി.പി.ഐ പ്രവര്‍ത്തക യായിരുന്നു. ദര്‍ശനം വിവാദ മായതോടെ ഇവരുടെ വീട് പോലീസിന്റെ ശക്തമായ സുരക്ഷാവലയത്തിലായിരുന്നു. സി.പി.ഐ പ്രവര്‍ത്തകനായ ഹരിഹരനെ വിവാഹം ചെയ്തതോടെയാണ് ബിന്ദു പൊയില്‍ക്കാവിലെത്തിയത് . അഭിഭാഷകയായി യുവതി നേരത്തെ കൊയിലാണ്ടി ബാറില്‍ പ്രാക്ടീസ് ചെയ്തിരുന്നു. ഇപ്പോള്‍ തലശ്ശേരി പാലയാട്ടുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സൂഡീസില്‍ ലക്ചററാണ്. 12 വയസുള്ള മ കളുണ്ട്. ഭര്‍ത്താവ് ഹരിഹരന്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുകയാണ് .

വെളുത്ത കുഞ്ഞ് അമ്മിണി ദമ്പതി കളുടെ മകളാണു ബിന്ദു . ആചാര ലംഘനത്തിന്റെ വാര്‍ത്ത പടരും മുമ്പേ ഇന്നലെ രാവിലെ ഹരിഹരന്‍ കൊയിലാണ്ടി സി.ഐ കെ.ഉണ്ണികൃഷ്ണനെ വിളിച്ച് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. തുടര്‍ ന്നാണ് വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘത്തെ വിന്യസിച്ചത് . പോലീസ് സുരക്ഷ ശക്തമായതിനാല്‍ പ്രതിഷേധ ക്കാര്‍ക്കു വീടിനുമുന്നില്‍ സംഘടിക്കാനായില്ല . എങ്കിലും ചിലര്‍ ബഹളമുണ്ടാക്കി. വാര്‍ത്ത പ്രചരിച്ചതോടെ സമീപവാസികളായ സ്ത്രീകള്‍ ഇവരുടെ വീടിനു സമീപത്ത് സംഘടിച്ചിരുന്നു. ദൃശ്യമാധ്യമ പ്രവര്‍ത്തകരും - പരിസരത്ത് നിലയുറപ്പിച്ചു.

' ഉച്ചയോടെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തി ല്‍ കൊയിലാണ്ടി നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. വൈകിട്ട് ബി.ജെ.പി , സംഘപരിവാര്‍ നേതൃത്വ ത്തില്‍ പ്രതിഷേധറാലിയും നടന്നു. ശബരിമല പ്രവേശനത്തില്‍ നിരവധി പോസ്റ്റുകളാണ് ഇട്ടത്. എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന പോസ്റ്റും ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനിതാ മതില്‍ കനകദുര്‍ഗയ്ക്ക് ബിന്ദുവിനും ശബരിമല കയറാനുള്ള സുരക്ഷാ ഭിത്തിയായിരുന്നു എന്ന സൂചനയും ഫേസ്ബുക്കില്‍ നിന്ന് ലഭിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends