Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പന്റെ മണ്ണില്‍ മോഡി മാജിക്ക്... ശബരിമലയെ അനുകൂലിച്ച് നരേന്ദ്ര മോദി അഭിപ്രായം പറഞ്ഞതിന് പിന്നാലെ മൂന്ന് ദിവസം കഴിയുമ്പോള്‍ പത്തനംതിട്ടയിലെത്തുന്നത് ഭക്തര്‍ക്ക് ആവേശം; വേണ്ടി വന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനും തയ്യാറാകും

03 JANUARY 2019 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രവേശന വിവാദം മറ്റൊരു തലത്തില്‍ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദിവസം കഴിയുമ്പോള്‍ പത്തനംതിട്ടയില്‍ എത്തുകയാണ്. ഇത് ഭക്തര്‍ക്ക് വളരെയധികം പ്രതീക്ഷയാണ് നല്‍കുന്നത്. അയ്യപ്പന്റെ സ്വന്തം മണ്ണില്‍ മോദി എത്തുമ്‌ബോള്‍ വിശ്വാസികള്‍ വലിയ പ്രതീക്ഷയിലാണ്. ശബരിമലയില്‍ ആചാരം സംരക്ഷിക്കുമെന്ന് മോദി വിശദീകരിച്ചു കഴിഞ്ഞു. മുത്തലാഖിനെ സാമൂഹിക പ്രശ്‌നമായി നിരീക്ഷിക്കുന്ന പ്രധാനമന്ത്രി ശബരിമലയിലെ വിവാദങ്ങളെ ആചാര പ്രശ്‌നമെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആചാര സംരക്ഷണത്തിന് മോദി മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ. അതിനിടെ ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഡിഎഫ് എംപിമാര്‍ സമീപിക്കുമെന്നും വ്യക്തമായി കഴിഞ്ഞു. ഇതിന് ഒപ്പമാണ് എന്‍ എസ് എസിന്റെ സമ്മര്‍ദ്ദം.

ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് മോദി വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധയോടെ വായിക്കണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധി ചര്‍ച്ചചെയ്യണം മോദി അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഇതാണ് വിശ്വാസികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് മോദിയെ സമീപിക്കാന്‍ എന്‍ എസ് എസ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഉറപ്പ് എന്‍ എസ് എസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിശദീകരിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചുവെന്ന വിവരം മനസ്സിനു ദുഃഖമുണ്ടാക്കുന്നതാണ്. യുവതികള്‍ പ്രവേശിച്ചതു സുപ്രീം കോടതിയിലെ കേസിനെ ബാധിക്കില്ല. അയ്യപ്പനേക്കാള്‍ വലിയ നിയമപാലകനുണ്ടോ? സുപ്രീം കോടതിയില്‍ നിന്ന് 22ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുന്നതിനായി വിശ്വാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് യുഡിഎഫും കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. കേരളത്തെ വര്‍ഗീയമായി വിഭജിച്ചു രാഷ്ട്രീയലാഭം കൊയ്യാനാണു സിപിഎമ്മിന്റെയും ബിജെപിയുടെയും ശ്രമമെന്ന് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍ എന്നിവര്‍ ആരോപിച്ചു. പിന്‍വാതില്‍ നവോത്ഥാനമാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിന് സമ്മര്‍ദ്ദത്തിന് യുഡിഎഫ് തീരുമാനിക്കുന്നത്. ഇത്തരത്തിലൊരു നീക്കവുമായി യുഡിഎഫ് എത്തുന്നത് ബിജെപിക്കും കാര്യങ്ങള്‍ അനുകൂലമാക്കും. ഓര്‍ഡിനന്‍സിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും സാധിക്കും. അതുകൊണ്ട് തന്നെ മോദിയുടെ പത്തനംതിട്ടയിലേക്കുള്ള വരവിനെ പ്രതീക്ഷയോടെ കാണുകയാണ് വിശ്വാസികള്‍.

അതിനിടെ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ക്ഷേത്രത്തില്‍ യുവതീപ്രവേശത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയത് ഉടന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ, 2 യുവതികളുടെ പ്രവേശം കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതായതിനാല്‍ അതിനെതിരെ ഔദ്യോഗികമായി നിലപാടു പറ്റില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലെന്നാണു സൂചന. എന്നാല്‍ ഓര്‍ഡിനന്‍സിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. കേരളത്തിലെ ഭക്തരുടെ മനസ് മനസിലാക്കി ഒപ്പം നില്‍ക്കുന്നതാണ് നല്ലതെന്നാണ് ബിജപി നോതാക്കളുടേയും അഭിപ്രായം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends