Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കയ്യില്‍ കിട്ടിയാല്‍ ആക്രമിക്കും: കനകദുര്‍ഗയേയും ബിന്ദുവിനെയും തിരഞ്ഞ് ബിജെപിയുടെ വാഹനപരിശോധന: പിടികൊടുക്കാതെ യുവതികള്‍

03 JANUARY 2019 09:15 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പ്രവേശിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറിയെങ്കിലും കനകദുര്‍ഗയും ബിന്ദുവും നേരിടുന്നത് വധഭീഷണിയുള്‍പ്പെടെ. ഇവരെ കയ്യില്‍ കിട്ടിയാല്‍ ആക്രമിക്കാനൊരുങ്ങി വിശ്വാസികളുള്‍പ്പെടെ ഒരുസംഘം രംഗത്തിറങ്ങിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ പരിശോധിച്ചെങ്കിലും യുവതികളെ കണ്ടെത്താനായിട്ടില്ല. ആര്‍ക്കും പിടികൊടുക്കാതെ ബിന്ദുവും കനകദുര്‍ഗയും സുരക്ഷിതയിടത്തിലാണ്.

ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്. കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി. യുവതികള്‍ എത്തുന്നതിനു മുന്‍പ് 9 മണിയോടെ പൊലീസ് വീടിന്റെ പരിസരത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരിവിടെ എത്തിയെന്ന വിവരം ചോര്‍ന്നു. അതോടെ 12.15ന് യുവതികളേയും പിന്നീട് ജോണ്‍സണെയും കുടുംബത്തെയും മാറ്റി. പിന്നാലെ ബിജെപിയുടെയും കര്‍മ്മസമിതിയുടേയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. വീടിന് സുരക്ഷ ഏര്‍പ്പെടുത്തി.

ഈ വീട്ടില്‍ നിന്ന് ഇവര്‍ പോയതിനു പിന്നാലെ ഇവരെ തിരഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാതയിലേയ്ക്കിറങ്ങി. പാലിയേക്കര ടോള്‍പ്ലാസയില്‍ മണിക്കൂറുകളോളം നിന്ന് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ പരിശോധിച്ചെങ്കിലും ഇവരെ കിട്ടിയില്ല. കുന്നംകുളത്തും പുഴയ്ക്കലിലും ഷൊര്‍ണൂര്‍ റോഡിലും ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ പരിശോധിച്ചിരുന്നു.

ബിന്ദുവിന്റെ പൊയില്‍ക്കാവിലെ വീടിനുനേരെ ആകമണം ഭയന്ന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അധ്യാപികയായ പത്തനംതിട്ട ളാക്കൂര്‍ സ്വദേശിനിയായ ബിന്ദു ഭര്‍ത്താവ് ഹരിഹരനൊപ്പം പൊയില്‍ക്കാവിലാണു താമസം. വീട്ടില്‍ ഇപ്പോള്‍ ആരുമില്ല. ഹരിഹരന്‍ സിപിഐ എംഎല്ലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

കനകദുര്‍ഗയുടെ ഭര്‍തൃവീട്ടിലും കുടുംബ വീട്ടിലും പൊലീസ് കാവല്‍. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ പൊലീസ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയെയും അമ്മയെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇവിടേക്ക് നടത്തിയ പ്രതിഷേധ പ്രകടനം വീടിനു സമീപം പൊലീസ് തടഞ്ഞു. കനകദുര്‍ഗയുടെ അരീക്കോട്ടെ കുടുംബവീട്ടിലും പൊലീസ് സുരക്ഷ ഒരുക്കി. അമ്മയും സഹോദരനുമാണ് ഇവിടെ താമസം. ശബരിമല ദര്‍ശനത്തിനായി കഴിഞ്ഞമാസം 21ന് അങ്ങാടിപ്പുറത്തു നിന്നു പുറപ്പെട്ട കനകദുര്‍ഗ പിന്നീട് ഇവിടേക്കു തിരിച്ചെത്തിയിരുന്നില്ല. മക്കളെ ഇതിനു മുന്‍പ് മഞ്ചേരിയിലെ സഹോദരിയുടെ വീട്ടിലേക്കു മാറ്റിയിരുന്നു. ആനമങ്ങാട് മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനകദുര്‍ഗ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (52 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (9 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (10 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends