Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം

08 JANUARY 2019 01:49 PM IST
മലയാളി വാര്‍ത്ത

ശബരി മലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മറികടക്കാൻ ഫെബ്രുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്ന് പാർലമെന്റ് തെരഞ്ഞടുപ്പിൽ സീറ്റുകൾ തൂത്ത് വാരാൻ ബി ജെ പിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നീക്കം.

എൻ എസ് എസിന്റെ ആവശ്യം കണക്കിലെടുത്തായിരിക്കും ഇത്തരമൊരു നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിലൂടെ എൻ എസ് എസിനെ ഒപ്പം നിർത്താമെന്ന് സർക്കാർ കരുതുന്നു. പാർലെമെന്റ് തെരഞ്ഞടുപ്പിന് തൊട്ടുമുമ്പായിരിക്കും ഓർഡിനൻസിന്റെ സാധ്യത പരിശോധിക്കുന്നത്.

ജി. സുകുമാരൻ നായർ മന്നം ജയന്തി ദിനത്തിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടു വരണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പന്ത് തങ്ങളുടെ കോർട്ടിൽ നിന്ന് പോയെങ്കിലും യു ഡി എഫ് എം.പിമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ശബരിമല വിഷയം പരമാവധി വഷളാക്കി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് ബി ജെ പി ശ്രമം. വരും ദിവസങ്ങളിൽ ആക്രമണം വ്യാപിപ്പിക്കാനും ഹിന്ദുക്കളെ ഒപ്പം നിർത്താനുമാണ് ശ്രമം. ഇതിനകം തന്നെ ഹിന്ദുവികാരം തങ്ങൾക്ക് അനുകൂലമായെന്നാണ് ബിജെപി കരുതുന്നത്. യുവതികളുടെ മലക്കയറ്റം ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് സഹായിച്ചു.

തന്ത്രിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന ചിന്തയിലാണ് ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ. ഇത്തരത്തിൽ കാര്യങ്ങൾ കൂടുതൽ കുഴയാനാണ് ബി ജെ പി ആഗ്രഹിക്കുന്നത്. വിഷയം ഉടനൊന്നും തീരാൻ അവർ ആഗ്രഹിക്കുന്നില്ല.

അതേസമയം ഓർഡിനൻസ് കൊണ്ടുവരുന്നതിനുള്ള നിയമോപദേശങ്ങൾ കേന്ദ്ര സർക്കാർ തേടി കഴിഞ്ഞതായി അറിയുന്നു. എൻ എസ് എസ് സമ്മേളനത്തിന് കേരളത്തിലെത്തിയ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൾ കെ. പരാശരനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തുമെന്നാണ് വിവരം. അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനും ഇതേ അഭിപ്രായമാണുള്ളത്.

പ്രധാനമന്ത്രി കേരളത്തിലെ സ്ഥിതിവിശേഷം കൃത്യമായി കണക്കിലെടുത്താണ് മുന്നോട്ടു പോകുന്നത്. അദ്ദേഹം കേരളത്തിലെ വിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. കേന്ദ്രമന്ത്രി അൽ ഫോൺസ് കണ്ണന്താനം ഉൾപ്പെടെയുള്ള നേതാക്കൾ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം ധ്യതിപിടിച്ച് തീരുമാനം എടുക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ഉത്തരവിന്റെ വിയോജന കുറിപ്പിന്റെ കാര്യം പ്രധാനമന്ത്രി ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ എടുത്തു പറഞ്ഞിരുന്നു. മുത്തലാക് വിവാദം മറ്റൊരു വിഷയമാണെന്നും അതിന് ശബരിമല വിവാദവുമായി ബന്ധമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിൽ ഓർഡിനൻസിന്റെ സാധ്യത വിധിയുണ്ടായ വേളയിൽ തന്നെ കേന്ദ്ര സർക്കാർ പരിശോധിച്ചിരുന്നു. എന്നാൽ ശബരിമലയിൽ സർക്കാർ നേരിട്ട് യുവതികളെ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതിയില്ല. വിശ്വാസികളെ വെല്ലുവിളിക്കാൻ ഭരണകൂടം തയ്യാറാകില്ലെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends