Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

‘ശബരിമല തന്ത്രി ബ്രാഹ്മണ രാക്ഷസന്‍; തന്ത്രിയെ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡ്; ശബരിമല നട അടച്ച തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍

05 JANUARY 2019 03:39 PM IST
മലയാളി വാര്‍ത്ത

യുവതികള്‍ ദര്‍ശനം നടത്തിയതിന് നട അടച്ച ശബരിമല തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. ‘’തന്ത്രി ബ്രാഹ്മണ രാക്ഷസനാണ്. ജാതി പിശാചിന്റെ പ്രതീകമാണ്. സ്ത്രീയെ മ്ലേച്ഛയായി കണ്ട് ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യത്വമില്ലാത്തയാളാണ്. സ്ഥാനമൊഴിയുന്നതാണ് ന്യായം.’’ എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ തന്ത്രിയെ മാറ്റണമോയെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

രാക്ഷസീയമായ ഹൃദയമാണ്‌ തന്ത്രിക്ക്. അയ്യപ്പനോട് അദ്ദേഹത്തിന് സ്‌നേഹവും കൂറും ബഹുമാനവുമില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓര്‍മയില്ല. നടയടച്ച് തന്റെ പാട്ടിന് പോകുമെന്നാണ് തന്ത്രി പറയുന്നത്. അയാളെ ഏല്‍പ്പിച്ചിരിക്കുന്ന ആ ഡെയിറ്റിയെ ആരെ ഏല്‍പ്പിച്ചിട്ട് പോകുമെന്നാണ് തന്ത്രി പറയുന്നതെന്നും ആരു നോക്കും, മുഖ്യമന്ത്രിക്ക് അയ്യപ്പനെ നോക്കാൻ പറ്റുമോ എന്നും ജി സുധാകരന്‍ ചോദിച്ചു.

തന്ത്രിയില്‍ നിന്നാണ് അയ്യപ്പനിലേക്ക് ദൈവിക ശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്നാല്‍ ഒരു സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ ആളില്‍ നിന്ന് എന്ത് ദൈവിക ശക്തി പ്രവഹിക്കുമെന്നാണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. തന്ത്രിയുടെ നടപടിയോടുള്ള സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ഗവണ്‍മെന്റല്ല തന്ത്രിയെ മാറ്റേണ്ടത്. അത് ബോര്‍ഡാണ്. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനല്ല, ആര്‍ക്കും അധികാരമില്ല. കാരണം അത് നമ്മള്‍ കൊടുത്ത സ്ഥാനമല്ല. നമ്മള്‍ കൊടുക്കുന്നത് മാത്രമെ നമുക്ക് പിന്‍വലിക്കാന്‍ പറ്റുകയുള്ളു. തന്ത്രി സ്ഥാനം പരമ്പരാഗതമായ വിശ്വാസത്തിന്റെ പുറത്ത് ലഭിക്കുന്നതാണ്. അത് പിന്‍വലിക്കാന്‍ പറ്റുകയില്ല. പക്ഷേ ശബരിമലയിലെ തന്ത്രിയായിരിക്കണമോ എന്നുള്ളത് ദേവസ്വംബോര്‍ഡിന് തീരുമാനിക്കാം. അദ്ദേഹത്തിന് വേറെ ക്ഷേത്രത്തില്‍പ്പോയി തന്ത്രിയായിരിക്കാം. ഇതൊന്നും ആര്‍ക്കും അറിയില്ല. ശബരിമലയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. അങ്ങനെ മാറ്റിനിര്‍ത്തിയിട്ടുണ്ടല്ലോ ഞാന്‍. ഞാന്‍ മാറ്റി നിര്‍ത്തിയതല്ലേ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനെ. കണ്ഠരര് മോഹനരുടെ മൂത്ത മകനെ ഞാന്‍ മാറ്റി നിര്‍ത്തിയില്ലേ. ഒരു പ്രശ്‌നമുണ്ടായിരുന്നല്ലോ അദ്ദേഹത്തിന്. പ്രശ്‌നമെന്തെന്ന് വീണ്ടും പറഞ്ഞ് വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് ഞാന്‍ ദേവസ്വം മിനിസ്റ്ററാണ്. അന്ന് വന്ന പോലെ പരിഷ്‌ക്കാരം ഇന്നു വന്നിട്ടില്ല. അന്നാണ് മാറ്റങ്ങളൊക്കെ ആരംഭിച്ചത്. ഈ സ്ത്രീ പ്രവേശനം പോലും അന്ന് കൊടുത്ത അഫിഡവിറ്റല്ലേ. എന്ത് വിപ്ലവകരമായ മാറ്റങ്ങളാണ് വന്നത്. അതൊക്കെ എല്ലവരും അംഗീകരിച്ചില്ലേ? എല്ലും മന്ത്രി ചോദിച്ചു.

അങ്ങനെയുള്ള ആ കാലത്താണ് ഇപ്പോഴത്തെ തന്ത്രിയുടെ ജേഷ്ഠന്‍, ബഹുമാന്യനായ കണ്ഠരര് മോഹനനുടെ മൂത്ത മകന്‍, അദ്ദേഹത്തിനൊരു അബദ്ധം പറ്റി. അതേപ്പറ്റി ആരും ചര്‍ച്ച ചെയ്യേണ്ട. അത് കഴിഞ്ഞില്ലേ. അദ്ദേഹത്തെ മാറ്റി നിര്‍ത്തി.

*കണ്ഠരര് മോഹനര് ഹൈലി റസ്‌പെക്റ്റബിള്‍ പ്രീസ്റ്റാണ്. ഹി ഈസ് എ നോബിള്‍ മാന്‍. അദ്ദേഹവും സഹധര്‍മ്മിണിയും മക്കളുമെല്ലാം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും ആലപ്പുഴയിലെ വീട്ടിലുമെല്ലാം വരുമായിരുന്നു. ഞാന്‍ മന്ത്രിയല്ലാത്ത സമയത്തും വരുമായിരുന്നു. അദ്ദേഹം വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു. എങ്ങനെയെങ്കിലും മകനെ ഒന്ന് കയറ്റണം. അപ്പോള്‍ ഞാന്‍ അതിന്റെ ഭവിഷ്യത്ത് പറഞ്ഞ് മനസിലാക്കി. അങ്ങനെയാണ് ഈ രാജിവരര് എത്തിയത്. ഇപ്പോള്‍ തിരിച്ചെടുത്തു എന്ന് തോന്നുന്നു. അങ്ങനെയാണ് കേട്ടത്. അപ്പോള്‍ തന്ത്രിയെ മാറ്റിനിര്‍ത്തിയില്ലേ. എന്നാല്‍. തന്ത്രിസ്ഥാനം പോയില്ല. ശബരിമലയിലെ സര്‍വീസ് പോയി. അതിനൊക്കെ ഗവണ്‍മെന്റിന് അധികാരമുണ്ട്. അതിനിടെ ഇത് രാജാവിന്റെ ആണ് തന്നേച്ച് പൊക്കോളു എന്ന് രാജവാഴ്ചയില്‍ ജനിച്ച ചിലര്‍ അബദ്ധങ്ങളൊക്കെ പറയുന്നുണ്ട്. അപ്പോ ഈ കാര്യത്തില്‍ നമുക്ക് സംശയമില്ല. നമ്മള്‍ ഈ ഫ്യൂഡലിസത്തെ തിരിച്ചു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നുണ്ടോ. അത് നമ്മള്‍ കുഴിച്ച് മൂടിയതാണ്. അത് ഈ നാടിന്റെ ശാപമാണ്. എന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി അവിടെ നിന്ന് മാറിപ്പോകണെന്നാണ് ന്യായമായ ഒരു അഭിപ്രായം.കഴുത്തിന് പിടിച്ച് പുറത്താക്കുകയൊന്നുമില്ല. അദ്ദേഹം കാണിച്ചത് തികച്ചും തെറ്റാണ്. അദ്ദേഹം കാണിച്ചത് സുപ്രീം കോടതി വിധി പറയുന്നത് പോലെ സ്ത്രീയോട് ജന്‍ഡര്‍ ഇന്നീക്വാലിറ്റി കാണിച്ചത് അയിത്തമാണ്. ശരിക്കും അതില്‍ അയിത്തമുണ്ട്. ശബരിമല പ്രശ്‌നംകാരണമുള്ള അക്രമം ഒക്കെ തീരും. എന്നും അക്രമം കാണിക്കാന്‍ പറ്റുമോ. ആര്‍എസ്എസുകാര്‍ കൈയൊഴിഞ്ഞാല്‍ തീരും. അല്ലങ്കില്‍ കയ്യില്‍ കല്ലില്ലാതെ വരുമ്പോളും ജനങ്ങളുടെ ഇടയില്‍ നിന്ന് നല്ല പ്രതികരണം വരുമ്പോഴും തീരും എന്നും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (29 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (57 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends