Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യം തന്നെ... വെളിപ്പെടുത്തലുമായി മാതൃഭൂമി ചാനലും; അന്വേഷണത്തിന് സര്‍ക്കാര്‍

26 NOVEMBER 2014 03:19 PM IST
മലയാളി വാര്‍ത്ത.

ജനപക്ഷയാത്രയ്‌ക്കെതിരെ അഴിമതി കേസെടുക്കാന്‍ രഹസ്യ നീക്കമെന്ന് മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം എക്‌സ്‌ക്ല്യൂസീവ്‌ വാര്‍ത്ത നല്‍കിയിരുന്നു. അത് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. മാതൃഭൂമി ചാനല്‍ അത് തെളിവു സഹിതം പുറത്തു വിട്ടു. കോട്ടയത്തെ ബാറുകളില്‍ നിന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ ജനപക്ഷയാത്രയ്ക്ക് പണം പിരിക്കുന്നതായി തെളിവ് സഹിതം സ്ട്രിംഗ് ഓപ്പറേഷനിലൂടെ മാതൃഭൂമി ചാനല്‍ പുറത്തു കൊണ്ടുവന്നു. യൂത്ത് കോണ്‍ഗ്രസുകാരന്റെ വേഷത്തിലാണ് റിപ്പോര്‍ട്ടര്‍ ബാറുകളില്‍ എത്തിയത്. ഇതെല്ലാം മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയെ ശരി വയ്ക്കുന്നതാണ്.

ബാറുകാരുടെ പണം വേണ്ടെന്ന് സുധീരന്‍ പറയുമ്പോഴും സുധീരനെ തകര്‍ക്കാനുള്ള ഗൂഢ നീക്കമാണ് ഇതിലൂടെ വെളിയിലാകുന്നത്. അതേസമയം ഇതിനെപ്പറ്റി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പണം പിരിച്ച ഇന്‍സ്‌പെക്ടറെ പുറത്താക്കുമെന്ന് എക്‌സൈസ് മന്ത്രി ബാബുവും പറഞ്ഞു. 

കഴിഞ്ഞ ദിവസം മലയാളി വാര്‍ത്ത നല്കിയ വാര്‍ത്ത ഇതാണ്

ജനപക്ഷ യാത്ര തിരുവിതാംകൂറിലേയ്ക്ക് കയറുമ്പോള്‍ ബാര്‍ ഉടമകളില്‍ നിന്നും വ്യാപകമായി പണം പിരിക്കാനും അവര്‍ക്ക് രസീത് സൂക്ഷിക്കാനും കോണ്‍ഗ്രസിലെ സുധീരവിരുദ്ധപക്ഷം കളമൊരുക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും അറിവോടെയാണ് ഇതെന്ന് അറിയുന്നു.

അതേസമയം ബാര്‍ഉടമകളില്‍ നിന്നും പണം പിരിക്കരുതെന്ന് സുധീരന്‍ വീണ്ടും നിര്‍ദേശം നല്‍കി. എന്നാല്‍ മൂവാറ്റുപുഴയിലെ ബാര്‍ ഉടമകളില്‍ നിന്നും ഒരു ലക്ഷം രൂപ സംഭാവന വാങ്ങിയിരുന്നു. എറണാകുളം ജില്ലയിലെ യുവ എം.എല്‍.എയാണ് മൂവാറ്റുപുഴയിലെത്തി പണം വാങ്ങിയത്. ബാറുടമ രസീത് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. മൂവാറ്റുപുഴയില്‍ മൂന്ന് ബാറുകളില്‍ നിന്നാണ് പണം പിരിച്ചത്. ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കരുതെന്ന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും ഫലമുണ്ടായില്ല.
ചുരുക്കത്തില്‍ ജനപക്ഷയാത്ര തിരുവനന്തപുരത്തെത്തുന്നതോടെ വി.എം.സുധീരനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാനുളള സാഹചര്യം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറുകാരില്‍ നിന്നും അനധികൃതമായി പണം പിരിച്ചാല്‍ അത് തെറ്റാണ്. സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്‍ ജനപക്ഷയാത്രയ്ക്ക് കോഴ നല്‍കിയതെന്ന് പറഞ്ഞാല്‍ അത് അഴിമതിയാകും.
മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും രഹസ്യപിന്തുണ തനിക്കെതിരെയുളള നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന കാര്യം സുധീരനറീയാം. അങ്ങനെ അിറയുമ്പോഴും സുധീരന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. പണപിരിവ് വേണ്ടെന്ന് പറഞ്ഞാല്‍ ജനപക്ഷയാത്ര പ്രതിസന്ധിയിലാവും. തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ബാര്‍ ഉടമകള്‍ ഉണ്ടോ എന്നും സുധീരന്‍ സംശയിക്കുന്നുണ്ട്. താന്‍ മാത്രം ശരിയാണെന്നും ബാക്കിയുളളവര്‍ തെറ്റാണെന്നുമുളള സുധീരന്റെ നിലപാട് തെറ്റാണെന്നും ഇതിനുളള പ്രതിഷേധമാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാര്‍ പറയുന്നു. ഇതിനിടെ വി.ഡി.സതീശന്‍ ഉള്‍പ്പടെയുളളവര്‍ സുധീരനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത്.
ബാര്‍ ഉടമകളില്‍ നിന്നും ജനപക്ഷയാത്രയുടെ പേരില്‍ രസീത് വാങ്ങി ലോകായുക്തയെ സമീപിക്കാനും ചിലര്‍ ലക്ഷ്യമിടുന്നു. ലോകായുക്തയിലും വിജിലന്‍സ് കോടതികളിലും സ്ഥിരമായി പരാതി നല്‍കുന്നവരെ വിലയ്‌ക്കെടുക്കാനുളള നീക്കങ്ങളും ശക്തമാണ്. ലോകായുക്തയും വിജിലന്‍സ് കോടതികളും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കും. അങ്ങനെ സ്വീകരിക്കുകയാണെങ്കില്‍ സുധീരന്റെ വാക്കും പഴയ ചാക്കും എന്ന മട്ടില്‍ പ്രചരണം നടത്താന്‍ കഴിയുമെന്ന് സുധീരന്റെ പക്ഷം ചിന്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (11 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (23 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends