2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകോക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി ഇതു സംബന്ധിച്ച ശിപാര്‍ശ സപ്‌ളൈകോ ഭക്ഷ്യവകുപ്പിനു നല്‍കി.
2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കേണ്ടതും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണു നടപടി. ഇതോടെ നെല്ല് സംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകള്‍ക്കു വിരാമമാകുമെന്നു മന്ത്രി പറഞ്ഞു.
മില്ലുകളുമായുള്ള കരാറുകള്‍ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. മില്ലിംഗ് കാലയളവ് നീട്ടല്‍ അനുമതി കേന്ദ്ര സര്‍ക്കാരിന്‍െ്‌റ അംഗീകാരത്തിനു വിധേയമായിരിക്കും. 2025- 26 ഖാരീഫ് സീസണിലെ നെല്ല് കുത്തിത്തീര്‍ക്കുന്നതിനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തില്‍ 2026 ഒക്ടോബര്‍ 31 വരെ നീട്ടാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
2025-26 റാബി സീസണിലെ നെല്ല് കുത്തിതീര്‍ക്കാന്‍് 2027 ജനുവരി 31 വരെ സമയം കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദ്ദേശങ്ങള്‍ സപ്ലൈകോ കര്‍ശനമായി പാലിക്കണം. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട്-ടേണ്‍ അനുപാതം ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha
























