അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബുധനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി ആരംഭിക്കുക. അര്‍ജന്റീനയ്ക്ക് ഇത് വെറുമൊരു മത്സരമല്ല, ഫുട്‌ബോള്‍ ചരിത്രത്തിനും.
ബ്യൂണസ് അയേഴ്‌സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ലിയോണല്‍ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു. ഇതിഹാസ താരത്തിന്റെ ജന്‍മ നാടിനോടുള്ള 21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രണയകഥയിലെ അവസാന അധ്യായം.
ലോംഗ് വിസിലിന് ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ചരിത്രം രണ്ടായി പിളരും. മെസിക്ക് മുന്‍പും മെസിക്ക് ശേഷവും. 2005ല്‍ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മെസി ഇറങ്ങുന്നത് ഇരുന്നൂറ്റിയെട്ടാം മത്സരത്തിന്. ഇടങ്കാല്‍ വിസ്മയത്തില്‍ പിറന്നത് 125 ഗോള്‍. 68 അസിസ്റ്റ്. രണ്ട് കോപ്പയും ഫൈനലിസിമയും എല്ലാ വിമര്‍ശനങ്ങളും സംശയങ്ങളും ഉടച്ചുകളഞ്ഞ ലോകകപ്പും മെസിക്ക് സ്വന്തം. 208-ാം മത്സരത്തിനാണ് അര്‍ജന്റൈന്‍ ജഴ്‌സിയില്‍ മെസി മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത് .
https://www.facebook.com/Malayalivartha























