Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?

06 OCTOBER 2026 10:20 PM IST
മലയാളി വാര്‍ത്ത

ലിയോണല്‍ മെസ്സിക്ക് നാളെ അന്താരാഷ്ട്ര ഫുട്‌ബോളിലെ വിടവാങ്ങല്‍ മത്സരം നടക്കുമ്പോൾ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് പണം തട്ടിച്ച  മുൻ കായിക മന്ത്രി  അബ്ദുറഹ്മാനെ പോലീസ് പ്രതി ചേർക്കും.

 

ആഫ്രിക്കന്‍ ടീമായ ബെനിനാണ് മെസിയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. ത്രസിപ്പിച്ച ഗോളുകള്‍, വിസ്മയിപ്പിച്ച അസിസ്റ്റുകള്‍, റെക്കോര്‍ഡുകള്‍, കിരീടങ്ങള്‍. ലിയോണല്‍ മെസ്സിയുടെ സമാനതകളില്ലാത്ത അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിന് നാളെ ബ്യൂണസ് യേഴ്‌സിലെ മോണ്യുമെന്റല്‍ സ്റ്റേഡിയത്തില്‍ അവസാനമാവുന്നു. ഓഗസ്റ്റ് മുപ്പത്തിയൊന്നിനായിരുന്നു മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം.

 

ഇതിഹാസ താരത്തിന് അര്‍ഹമായ യാത്രയപ്പ് നല്‍കാനാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2022ല്‍ ലോകകപ്പ് നേടിയ ടീമിലെ മുഴുവന്‍ താരങ്ങളേയും മെസ്സിയുടെ വിടവാങ്ങല്‍ മത്സരത്തിന് ക്ഷണിച്ചിട്ടുണ്ട്. വിഖ്യാതമായ നീലയും വെള്ളയും ജഴ്‌സി മെസ്സി അവസാനമായി അണിയുമ്പോള്‍ ജഴ്‌സിക്കുമുണ്ട് പ്രത്യേകത. പത്താം നമ്പറും മെസ്സിയുടെ പേരും സ്വര്‍ണം നിറത്തിലാവും ജഴ്‌സിയില്‍ ആലേഖനം ചെയ്യുക. 2002ല്‍ ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിച്ച മെസ്സിയുടെ 208-ാം മത്സരമായിരിക്കുമിത്.

125 അന്താരാഷ്ട്ര ഗോളുകളുടെ തിളക്കത്തോടെണ് 85000 പേര്‍ക്കിരിക്കാവുന്ന മോണുമെന്റല്‍ സ്റ്റേഡിയത്തിലേക്ക് കളിക്കാരനായി മെസ്സിയുടെ അവസാന വരവ്. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി താരമായ മെസ്സി വിടവാങ്ങല്‍ മത്സരത്തിനായി കഴിഞ്ഞ ദിവസം ജന്‍മനാടായ റൊസാരിയോയില്‍ എത്തിയിരുന്നു.

 

 മെസ്സി വിരമിക്കുന്നിടത്തുനിന്നും ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് മുൻമന്ത്രി അബ്ദുറഹ്മാൻ .  നീണ്ട നിയമ പോരാട്ടങ്ങൾക്കാണ് മെസ്സി എന്ന പേര് കേരളത്തിൽ എഴുതിച്ചേർക്കപ്പെടാൻ പോകുന്നത് . വി. ഡി  സതീശൻ സർക്കാർ അധികാരത്തിൽ എത്തിയത് കൊണ്ട് മാത്രമാണ് മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മുൻ മന്ത്രിയും ചാനൽ സംഘവും ഒരുകൂട്ടം ഉദ്യോഗസ്ഥരും നിയമ പോരാട്ടത്തിന് നടുവിലായിരിക്കുന്നത് ,

 

സംസ്ഥാന പോലീസ് മേധാവി സർക്കാരിനാണ്  റിപ്പോർട്ട് നൽകിയത്. ഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മുൻമന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിലേക്ക് നിർണായക ഫയൽ കൈമാറിയത്.

വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമം ചുമത്തി തുടരന്വേഷണം നടത്താനുള്ള അനുമതിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ അനുമതി നൽകുകയാണെങ്കിൽ കേസ് വിജിലൻസ് അന്വേഷണത്തിലേക്ക് വഴിമാറും. വൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ കേസ് ആയതിനാൽ സർക്കാർ അനുമതി നൽകും എന്നാണ് കരുതുന്നത് .

 

ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്‌പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മുൻമന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുൻമന്ത്രിയെ കേസിൽ പ്രതിചേർക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എതിരെ തുടരന്വേഷണം വേണമോ എന്നതിൽ സർക്കാരാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.

 

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലെ എസ്ഐടി അന്വേഷണം, മുൻ സർക്കാരിന്റെ വഴിവിട്ട നീക്കങ്ങളിലേക്കാണ് കടക്കുന്നത്. ടീമിനെ എത്തിക്കുന്നതിനു സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് പണം ചെലവഴിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതായി എസ്ഐടി കണ്ടെത്തി. മുൻ ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണു വിവാദ തീരുമാനമെടുത്തത്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിൽ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയില്ലെന്ന മുൻ സർക്കാരിന്റെ വാദം പൊളിക്കുന്നതാണ് ഈ കണ്ടെത്തൽ.

 

അർജന്റീന ഇടപാടിൽ സ്പോൺസറുടെ തുകയ്ക്കു പുറമേ വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ട് എന്നിവയിലൂടെയും തുക കണ്ടെത്തണമെന്നാണ് 2025 ഒക്ടോബറിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സിലുള്ളത്. പ്രദർശനമത്സരങ്ങളു‌ടെ ഒരുക്കങ്ങൾക്കായി സംസ്ഥാനത്തെ 2 ഐഎഎസ് ഓഫിസർമാരുടെ സേവനം സൗജന്യമായി വിട്ടുനൽകാനും യോഗത്തിൽ തീരുമാനമായിരുന്നു. ടീമിനെ ക്ഷണിക്കാനെന്ന പേരിൽ 13 ലക്ഷം രൂപ സർക്കാർ ഫണ്ട് ചെലവിട്ടു മുൻ മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ സ്പെയിൻ യാത്രയെക്കുറിച്ചും എസ്ഐടി അന്വേഷിക്കുന്നുണ്ട്.

 

അർജന്റീന ഇടപാടിൽ സർക്കാർ തലത്തിൽ നടന്ന വഴിവിട്ട നീക്കങ്ങൾക്കു പിന്നിൽ മുൻ മന്ത്രി വി.അബ്ദുറഹിമാനാണെന്ന് അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിന്റെ മൊഴിയും ശ്രദ്ധേയമായി. ടെൻഡറില്ലാതെ സ്പോൺസറെ നേരിട്ടു തിരഞ്ഞെടുക്കരുതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചിരുന്നെന്നും ഇത് അവഗണിച്ച് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ  സ്പോൺസറാക്കാൻ മന്ത്രി നേരിട്ടു തീരുമാനമെടുത്തെന്നും അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ എസ്ഐടിക്കു മൊഴി നൽകി.

 

സ്പോൺസറായെത്തിയ ആന്റോ അഗസ്റ്റിൻ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു വിവരം ലഭിച്ചെങ്കിലും വിശദമായ പരിശോധന നടത്താൻ മന്ത്രി തയാറായില്ലെന്നും മൊഴിയിലുണ്ട്. സ്പോൺസർക്കെതിരായ ജിഎസ്ടി അന്വേഷണം നിർത്തിവയ്ക്കാൻ കായികവകുപ്പ് മന്ത്രി, അദ്ദേഹത്തിന്റെ ഗൺമാന്റെ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടതായി ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥയും മൊഴി നൽകി.മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനാണെന്നും ആന്റോ അഗസ്റ്റിൻ മൊഴി നൽകി. ജിഎസ്ടി വകുപ്പിനാണ് ഓഗസ്റ്റ് മൂന്നിന് മൊഴി നൽകിയത്. മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നാണ് ആന്റോയുടെ മൊഴി. തനിക്ക് ഇതിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നില്ല. സൽപേര് മാത്രമായിരുന്നു താൽപര്യമെന്നും മൊഴിയിൽ പറയുന്നു. മുൻ സർക്കാരിനെ വെട്ടിലാക്കുന്നതാണ് മൊഴി. മെസ്സി കരാറിൽ തങ്ങൾക്കു പങ്കില്ലെന്നാണ് മുൻ സർക്കാരിന്റെ വാദം. ഇതിനിടെ, അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളുടെ മറവിൽ നടന്ന വഞ്ചന, ഗൂഢാലോചനക്കേസുകളിൽ സ്പോൺസർ ആന്റോയ്ക്കെതിരെ പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണമാണ് നടത്തുന്നത്.

 

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്  25.78 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം  കണ്ടെത്തി. നികുതി ഈടാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും ഉദ്യോഗസ്ഥർ നടപടി മനഃപൂർവം വൈകിച്ചതായും റിപ്പോർട്ടിലുണ്ട്.

 

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിനായി അവരുടെ കലക്‌ഷൻ ഏജന്റുവഴി അയച്ച 126.04 കോടിക്ക് റിവേഴ്സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി ഐജിഎസ്ടി കമ്പനി അടച്ചില്ല. കൂടാതെ, വിവിധ വിദേശ നിയമ/മധ്യസ്ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തി.

 

ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണ പ്രവൃത്തികൾ, ക്ലബ് മെംബർഷിപ്പ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടത്തി 2.75 കോടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നും എസ്ഐടി കണ്ടെത്തി. കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടതെങ്കിലും, ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്. ആർബിസി സമർപ്പിച്ച രേഖകളിൽ ഇത് 14.5 കോടിയും.

 

ജിഎസ്ടി വകുപ്പിൽ ഒരു അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് ബാക്കി 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കഴിഞ്ഞ രണ്ട് വർഷത്തിൽ ബാങ്കുകൾ വഴിയുള്ള ആകെ ഇടപാട് മൂല്യം 1,098.56 കോടിയാണ്. ഇതിൽ വിദേശത്തുനിന്നുള്ള പരസ്യ വരുമാനം എത്തിയ ഡോളർ അക്കൗണ്ടും ഉൾപ്പെടുന്നു.

 

ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റായ 549.22 കോടിയിൽ വായ്പ തുകയായ 212.75 കോടി കഴിച്ചുള്ള 336.47 കോടിയിൽ ജിഎസ്ടി റിട്ടേണിൽ വെളിപ്പെടുത്തിയത് 102.06 കോടി മാത്രമാണ്. ബാക്കി 234.31 കോടിയുടെ തുകയ്ക്ക് യാതൊരു കണക്കുമില്ല. 2025 ഒക്ടോബർ 8ന് ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണർ അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ വാക്കാൽ നിർദേശം നൽകിയതായി കണ്ടെത്തി. ഇത് അന്വേഷണത്തിൽ അനാവശ്യ കാലതാമസത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

 

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ  മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ആരെന്നതിൽ രേഖകളിൽ വൈരുദ്ധ്യമുള്ളതായി എസ്ഐടി കണ്ടെത്തി. അർജന്റീന ഇടപാടുമായി ബന്ധപ്പെട്ടുള്ള സർക്കാർ രേഖകളിൽ ആർബിസിയുടെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനാണ്. എന്നാൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം സുൽത്താൻ ബത്തേരി സ്വദേശി കെ.ജെ.ജോസാണ് ആർബിസിയുടെ എംഡിയെന്ന് എസ്ഐടി പറയുന്നു. ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവാണ് ഇദ്ദേഹം. കമ്പനിയുടെ മറ്റൊരു ഡയറക്ടറായ മെൽബി ജോസ് ആന്റോയുടെ സഹോദരഭാര്യയാണെന്നും കണ്ടെത്തി. ആന്റോയും സഹോദരങ്ങളും ഡയറക്ടർമാരല്ല. 2023ൽ റജിസ്റ്റർ ചെയ്ത കമ്പനിയുടെ മൂലധനം 10 ലക്ഷം രൂപ മാത്രമെന്നാണു രേഖകൾ.ആന്റോയുടെ ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം മുൻ കായിക മന്ത്രിയുടെ സഹായം ലഭിചിട്ടുണ്ട്.

 

അർജന്റീന സന്ദർശനത്തിന്റെ മറവിൽ നടന്ന ക്രമക്കേടുകളിലെ എസ്ഐടി അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ജിഎസ്ടി സ്പെഷൽ കമ്മിഷണറായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലക്ഷ്മിയിൽനിന്ന് വിവരം തേടിയേക്കും. ഇവർ‍ ഇപ്പോൾ അവധിയിലാണ്. നികുതി വെട്ടിപ്പിൽ സ്പോൺസർക്കെതിരായ അന്വേഷണം നിർത്തിവയ്ക്കാൻ ഇടപെട്ടത് സ്പെഷൽ കമ്മിഷണറുടെ നിർദേശപ്രകാരമാണെന്ന് ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ വി.സുനിൽകുമാർ കഴിഞ്ഞ ദിവസം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. കേസ് അട്ടിമറിക്കുന്നതിൽ ധനകാര്യവകുപ്പ് ഇടപെട്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

 

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ലക്ഷ്യമിട്ടാണ്  സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചത് . ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിഷയം അന്വേഷിക്കുന്നത്.

 

അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന ക്രമക്കേടുകളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം  ചോദ്യംചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി മൂന്നു മണിക്കൂറോളം മന്ത്രിയെ ചോദ്യം ചെയ്തു. അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ, ഇതിൽ കായിക വകുപ്പിന്റെയും അബ്ദുറഹിമാന്റെയും ഇടപെടലുകൾ, ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായതെങ്ങനെ, ടീമിനെ എത്തിക്കുന്നതിന്റെ പേരിൽ മന്ത്രി നടത്തിയ വിദേശയാത്ര, അവിടെ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് എസ്‌ഐടി ചോദിച്ചറിഞ്ഞത്.

 

നിബന്ധനകൾ പാലിക്കാതെയാണ് ആർബിസിക്ക് സ്‌പോൺസർഷിപ് നൽകിയതെന്ന പരാതി സംബന്ധിച്ചും അബ്ദുറഹിമാന്റെ മൊഴിയെടുത്തു. നേരത്തെ, മുൻ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെയും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. വകുപ്പുകളെ ഇരുട്ടിൽനിർത്തി ഏകപക്ഷീയമായാണ് മന്ത്രി നടപടികൾ സ്വീകരിച്ചതെന്ന് എസ്‌ഐടിക്കു മൊഴി ലഭിച്ചിരുന്നു.

 

അതേസമയം, കേരളത്തിനു ഗുണകരമാകുന്ന പരിപാടിയെന്ന നിലയിലാണ് അർജന്റീന ടീമിന്റെ സന്ദർശനത്തിനായി ഇടപെട്ടതെന്നും സദുദ്ദേശ്യത്തോടെയാണു താൻ പ്രവർത്തിച്ചതെന്നും അബ്ദുറഹിമാൻ മൊഴി നൽകിയതായാണു വിവരം. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വിദേശയാത്ര നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയെന്നുമാണ് വിവരം. എന്നാൽ എസ്ഐടി സംഘം വി.അബ്ദുറഹിമാനെ മലപ്പുറത്തെത്തി കണ്ടിട്ടില്ലെന്നും ചോദ്യം ചെയ്യലിനെ കുറിച്ച് അറിയില്ലെന്നുമാണ് മുൻ മന്ത്രിയുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്. എന്നാൽ ചോദ്യം ചെയ്ത വിവരം അന്വേഷണ സംഘം തന്നെ സ്ഥിരികരിച്ചു. ഇതിൽ നിന്നാണ് മന്ത്രിക്കെതിരായ കൂടുതൽ വിവരങ്ങൾ അന്വേഷണ  സംഘത്തിന് ലഭിച്ചത് . തനിക്ക് പറ്റിയപാളിച്ചകൾ മന്ത്രി തന്നെ സംഘത്തോട് സമ്മതിച്ചതായി മനസിലാക്കുന്നു. പ്രതിരോധ തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നിവ നിലനില്‍ക്കുന്നതിനാല്‍ നിലവിലെ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങള്‍ക്കും സാധ്യതയേറെയാണ്. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) നഗ്‌നമായ ലംഘനം നടന്നിട്ടുള്ളതിനാല്‍ വിഷയം സി.ബി.ഐയുടെ പരിധിയിലേക്കും നീങ്ങിയേക്കും. ഇതിനകം തന്നെ കേസില്‍ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി. വെട്ടിപ്പിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. 

 

കേസില്‍ എസ്.ഐ.ടി. രൂപീകരണവുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന വാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടി. എന്നാല്‍, ഗുരുതരമായ കുറ്റകൃത്യങ്ങളും സാമ്പത്തിക ക്രമക്കേടുകളും തെളിവുസഹിതം പുറത്തുവന്ന സാഹചര്യത്തില്‍ എസ്.ഐ.ടി. രൂപീകരിക്കുന്നതിന് നിയമതടസ്സമില്ലെന്നായിരുന്നു പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ വ്യക്തമായ മറുപടി. പ്രത്യേകിച്ച് മന്ത്രി പ്രതിയാകാൻ സാധ്യത തെളിഞ്ഞ സാഹചര്യത്തിൽ.  ചട്ടങ്ങളും സുതാര്യതയും പൂര്‍ണ്ണമായി ഒഴിവാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി  കരാറിലേര്‍പ്പെടാന്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതാണ് മുന്‍ മന്ത്രി വി. അബ്ദുറഹിമാന് പ്രധാന തിരിച്ചടിയായത്. താല്പര്യപത്രം ക്ഷണിക്കാതെയോ, കമ്പനിയുടെ വിപണിമൂല്യവും സാമ്പത്തിക ശേഷിയും ഫണ്ടിന്റെ സ്രോതസ്സും പരിശോധിക്കാതെയുമായിരുന്നു ഈ വഴിവിട്ട ഇടപാട്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഇതിൽ തങ്ങൾ നിരപരാധിയാണെന്നാണ് കമ്പനി പറയുന്നത്. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയതായി കായികമന്ത്രി ഒ.ജെ. ജനീഷ് തുറന്നുപറഞ്ഞിരുന്നു . ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തശേഷം സർക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായിട്ടില്ല എന്നുപറയുന്നതിൽ അർഥമില്ല. ഇതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി വിമർശിച്ചു. കേന്ദ്ര അനുമതിക്കായി അപേക്ഷകൾ നൽകുന്നതിലടക്കം മന്ത്രിയുടെ വകുപ്പ് നേരിട്ട് ഇടപെട്ടതായും ഇത് ഔദ്യോഗിക ചാനലുകളിലൂടെയായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗോട്ട് ആഡ് എന്ന പരസ്യ കമ്പനി ഇ മെയിൽ അയച്ചതിൽനിന്നാണ് ഈ നീക്കങ്ങളുടെ തുടക്കം. ഇ മെയിൽ അയക്കുന്നതിന് 20 ദിവസംമുൻപ് മാത്രമാണ് ഈ കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. വെറും ഒരുലക്ഷം രൂപമാത്രം പെയ്ഡ് ക്യാപിറ്റലുള്ള, രജിസ്റ്റർ ചെയ്ത് 20 ദിവസംമാത്രം പിന്നിട്ട ഈ കമ്പനിയുടെ വിശ്വാസ്യതയോ മുൻപരിചയമോ പരിശോധിക്കാതെയാണ് ലോകപ്രശസ്തനായ ഒരു താരത്തെ കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ഇ മെയിലുകൾവഴി രണ്ടുവർഷത്തോളം നീണ്ട ഈ കത്തിടപാടുകൾ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല. ഇത്രയും കാലം ഈ കമ്യൂണിക്കേഷൻ മറച്ചുവെച്ചതിൽ സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന ആരോപണമുണ്ടെന്നും ജനീഷ് അറിയിച്ചു. ഏതായാലും മെസിയുടെ വിരമിച്ചെങ്കിലും  അബ്ദുറഹ്മാന്  വിരമിക്കാൻ കഴിയില്ലെന്ന് ചുരുക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (34 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (48 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (58 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (5 hours ago)

Malayali Vartha Recommends