Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെന്‍കുമാറിന്റെ കണ്ണ് തിരുവനന്തപുരത്ത്; ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ച്

05 JANUARY 2019 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാതെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ച്. സെന്‍കുമാറിന് പുറമെ തിരുവനന്തപുരം സീറ്റിന് അവകാശവാദവുമായി ഒരു പട തന്നെ ബി.ജെ.പിയില്‍ രൂപം കൊണ്ടിട്ടുണ്ട്. ഇക്കുറി ഓ. രാജഗോപാല്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഈ സീറ്റ് ബി.ജെ.പിക്ക് വലിയ തലവേനയായി മാറും.

സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിക്കൊണ്ട് ബി.ജെ.പിയുടെ പാളയത്തില്‍ എത്തിയ സെന്‍കുമാറിന്റെ ലക്ഷ്യം തലസ്ഥാന സീറ്റാണ്. ബി.ജെ.പി ദേശീയനേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടാണ് സെന്‍കുമാര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം സജീവമായി മറ്റ് സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടുന്നുമുണ്ട്. ആര്‍.എസ്.എസിനേയും വരുതിയിലെത്തിക്കാന്‍ സെന്‍കുമാറിന് കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ശബരിമല സേവാസമിതിയുടെ ദേശീയ നേതൃത്വത്തിലേക്ക് സെന്‍കുമാറിനെ കൊണ്ടുവന്നതും അതിന്റെ ഫലമായാണ്. സംസ്ഥാനത്ത് ഏറെ ാമറുള്ള ഒരു വ്യക്തിയെന്ന നിലയിലാണ് സെന്‍കുമാറിനെ സംഘപരിവാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബി.ജെ.പിയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നുറപ്പുമാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമിയായി ബി.ജെ.പിയിലെത്തിയ മുന്‍ ഐ.എ.എസ് ഓഫീസര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിക്കുന്ന പരിഗണനയും സെന്‍കുമാറിന് പ്രചോദനമായിട്ടുണ്ട്.
ഗവര്‍ണര്‍ സ്ഥാനം നല്‍കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും സെന്‍കുമാറിന്റെ ലക്ഷ്യം തിരുവനന്തപുരം ലോക്‌സഭാ സീറ്റാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ ശക്തിയുള്ള ലോക്‌സഭാമണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓ. രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണിത്. 15,000ല്‍ പരം വോട്ടുകള്‍ക്ക് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരാജയവും.

ഇക്കുറി ശബരിമല വിഷയം ഉള്‍പ്പെടെ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഒന്നു ആഞ്ഞുപിടിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിന് ആവശ്യക്കാര്‍ ഏറെയുമാണ്. സെന്‍കുമാറിനെ ഇവിടെ പരിഗണിക്കുകയാണെങ്കില്‍ ശശി തരൂരിനെ ശക്തമായി നേരിടാന്‍ കഴിയുമെന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് സര്‍വീസില്‍ നിന്നും പിരിഞ്ഞ സെന്‍കുമാര്‍ ബി.ജെ.പിയുമായി അടുത്തത്. സര്‍വീസിലുള്ളിടത്തോളം കാലം കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായാണ് സെന്‍കുമാറിനെ കണക്കാക്കിയിരുന്നത്. പിണറായി വിജയന്‍ അധികാരത്തില്‍ എത്തിയയുടന്‍ ഇദ്ദേഹത്തെ ഡി.ജി.പി സ്ഥാനത്തുനിന്നും മാറ്റിയതാണ് ഇടതുമുന്നണിയുമായി സെന്‍കുമാര്‍ ഇടഞ്ഞതിനുള്ള പ്രധാനകാരണവും. അന്നുമുതല്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരിലൊരാളാണ് സെന്‍കുമാര്‍.

എന്നാല്‍ സെന്‍കുമാറിന് ബി.ജെ.പിയില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പും ഉയരും. അതില്‍ഏറ്റവും പ്രധാനം കുമ്മനം രാജശേഖരനാണ്. നിലവില്‍ മിസോറാം ഗവര്‍ണറായ അദ്ദേഹം ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ വരികയാണെങ്കില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കുമ്മനമായിരിക്കുമെന്നും അവര്‍ പറയുന്നു.

ഓ. രാജഗോപാലിന് ശേഷം ബി.ജെ.പിയില്‍ വിജയസാദ്ധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു നേതാവാണ് കുമ്മനം. കഴിഞഞ് നിയമസഭാതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അദ്ദേഹം അത് തെളിയിച്ചതുമാണ്. ബി.ജെ.പി എന്നതിലുപരി, തീവ്രപക്ഷ നിലപാടുളള കുമ്മനത്തിന് ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. പ്രത്യേകിച്ചും തിരുവനന്തപുരം മണ്ഡലത്തില്‍ വിജയപരാജയം നിര്‍ണ്ണയിക്കുന്നതില്‍ ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടിന് വലിയ പങ്കുണ്ട്. കുമ്മനം വന്നുകഴിഞ്ഞാല്‍ ശശിതരൂരിന് ലഭിക്കുന്ന നായര്‍ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേകിച്ച് ശബരിമല വിഷയത്തോടെ എന്‍.എസ്.എസ് ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുമ്മനമായിരിക്കും ഏറ്റവും അഭികാമ്യനായ സ്ഥാനാര്‍ത്ഥി എന്നാണ് ഇവരുടെ വാദം.

എന്നാല്‍ ഇവര്‍ക്കൊക്കെ പുറമെ സ്ഥാനാര്‍ത്ഥിത്വ മോഹവുമായി ചലച്ചിത്രതാരം സുരേഷ്‌ഗോപിയും രംഗത്തുണ്ട്. മണ്ഡലത്തില്‍ സുപരിചതനും ചലച്ചിത്രതാരം എന്ന പരിവേഷവും അദ്ദേഹത്തിന് ഗുണകരമാകുമെന്നാണ് മറ്റൊരുവിഭാഗത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ സുരേഷ്‌ഗോപി തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നുമുണ്ട്. ഇത് അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപിയെ അതുകൊണ്ടുതന്നെ പരിഗണിക്കുന്നതിനുള്ള സാദ്ധ്യത വളരെ കുറവാണ്് രാജ്യസഭയില്‍ നാമനിര്‍ദ്ദേശംചെയ്യപ്പെട്ട അംഗമായ അദ്ദേഹത്തിന് 2022 വവെ കാലാവധിയുണ്ട്. നിലവില്‍ ദേശീയതലത്തില്‍ ബി.ജെ.പിയുടെ സാദ്ധ്യതകളില്‍ സംശയമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലെ ശക്തി കുറയ്ക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവില്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. എന്നാലും തിരുവനന്തപുരം സീറ്റ് ബി.ജെ.പിക്കുള്ളില്‍ പുതിയ തലവേദനകള്‍ സൃഷ്ടിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends