Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കുഞ്ഞാലിക്കുട്ടിയുടെ പുതിയ ബീവി ബിജെപി; ശബരിമല വിഷയത്തില്‍ സുുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയെ കാണണമെന്നു തീരുമാനമെടുത്ത ഉത്സാഹക്കമ്മിറ്റിയെ നയിച്ചതും കുഞ്ഞാലിക്കുട്ടി ; മുസ്ലീംലീഗിനൊപ്പം ബിജെപിയുമായും ബാന്ധവം വച്ചുള്ള കളിയാണ് ഇപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി കളിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം

05 JANUARY 2019 04:24 PM IST
മലയാളി വാര്‍ത്ത

മുസ്ലീംലീഗിനൊപ്പം ബിജെപിയുമായും ബാന്ധവം വച്ചുള്ള കളിയാണ് ഇപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി കളിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം. അതുപക്ഷേ, മുസ്ലീംലീഗിന്റെ അന്ത്യത്തില്‍ കൊണ്ടെത്തിക്കാനാണു സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

കുഞ്ഞാലിക്കുട്ടിക്ക് ബിജെപി നേത‍ത്വവുമായുള്ള കൂട്ടുകെട്ട് പല തവണ ചര്‍ച്ചയില്‍ വന്നതാണ്. മുത്തലാഖ് ബില്‍ ലോക് സഭയില്‍ വന്ന നേരം അതിനെ എതിര്‍ക്കാനുള്ള സങ്കടം കൊണ്ട് വ്യവസായിയുടെ മകന്റെ കല്യാണത്തിന് ബിരിയാണി കഴിക്കാന്‍ പോയി എന്ന ആക്ഷേപം വന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

ഇപ്പോഴിതാ, ശബരിമല വിഷയത്തില്‍ സുുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിയെ കാണണമെന്നു തീരുമാനമെടുത്ത ഉത്സാഹക്കമ്മിറ്റിയെ നയിച്ചതും കുഞ്ഞാലിക്കുട്ടിയാണെന്നു വ്യക്തമായതോടെ മുസ്ലീംലീഗിലും കോണ്‍ഗ്രസിലും മാത്രമല്ല, യുഡിഎഫില്‍ മൊത്തത്തില്‍ അതു വിവാദങ്ങള്‍ക്കു വഴി മരുന്നിട്ടിരിക്കുന്നത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിന്‍സ് ഇറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മോദിയെ കാണുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ പിക കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍, ജോസ് കെ.മാണി, പി.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണുണ്ടായിരുന്നത്. ഇവരില്‍ കുഞ്ഞാലിക്കുട്ടിക്കു പുറമേ, പ്രേമചന്ദ്രനും ജോസ് കെ.മാണിയും മോദിയോടോ ബിജെപിയോ പറയത്തക്ക ശത്രുതയില്ലാത്തവരാണ്. അല്പം കൂട്ടുകെട്ടും ഉണ്ട്. അവരുടെ മുന്‍കൈയിലാണ് ഈ തീരുമാനമുണ്ടായതെന്നറിയുന്നു.

അതേസമയം, വാര്‍ത്ത വന്നതോടെ ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഇടപെട്ടു എന്നാണ് ലഭിക്കുന്ന വിവരം. യുവതീ പ്രവേശനത്തിലും സ്ത്രീതുല്യതയിലും കേരളത്തിലെ കോണ്‍ഗ്രസില്‍നിന്നു ഭിന്നമായി പുരോഗമന കാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്ന രാഹുല്‍ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ചു പറയുകയായിരുന്നുവത്രേ. അടുത്തനിമിഷം തന്നെ മുല്ലപ്പള്ളിയുടേതായി പ്രസ്താവന വന്നു. ഇത് സംഘടനയുടെയോ മുന്നണിയുടെയോ തീരുമാനമല്ല. അത് സാവകാശം ചര്‍ച്ച ചെയ്കു തീരുമാനിക്കും. അതായാത് ഈ തീരുമാനം കുഞ്ഞാലിക്കുട്ടിയുടെുയും പ്രേമചന്ദ്രന്റേതുമായിരുന്നു എന്നു വ്യക്തം. ഇതോടെ, അടുത്ത തിരഞ്ഞെടുപ്പില്‍ കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യമുണ്ടാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തന്ത്രത്തിന് താല്‍ക്കാലികമായെങ്കിലും തടസം വന്നിരിക്കുകയാണെന്നാണ് സൂചന ലഭിക്കുന്നത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും അനൌദ്യോഗികമായി ഒരുമിച്ചു നിന്നല്ലാതെ വരും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തളയ്ക്കാനാവില്ല എന്ന ബോധ്യം കുറേ നാളായി കുഞ്ഞാലിക്കുട്ടിക്കുണ്ട്. ശബരിമല വിഷയത്തോടെ കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ പാലം പണിയുന്നതില്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ച രണ്ടുപേരില്‍ ഒരാള്‍ കുഞ്ഞാലിക്കുട്ടിയാണെന്നാണ് അണിയറ വര്‍ത്തമാനം. അതിന്റെ ഭാഗമായിരുന്നു രഥയാത്രയ്ക്ക് പലഭാഗങ്ങളിലും മുസ്ലീംലീഗ് നല്‍കിയ സ്വീകരണവും നാമജപജാഥയ്ക്ക് വെള്ളം കൊടുക്കലും. പാലം പണിയുന്നവരില്‍ രണ്ടാമന്‍ സുകുമാരന്‍ നായരുടെ നോമിനിയായ ചെന്നിത്തലയാണ്. ബിജെപിയാകട്ടെ കൃത്യമായ രാഷ്ട്രീയമാണ് ഇതില്‍ കാണുന്നത്. കേരളത്തില്‍നിന്നു സിപിഎം ജയിച്ചുവരുന്നതിനേക്കാള്‍ അവര്‍ക്കു നല്ലത് കോണ്‍ഗ്രസ് ജയിച്ചുവരുന്നതാണ്.

കുഞ്ഞാലിക്കുട്ടിയുടെ സ്വപ്നം പൂവണിയുമോ എന്നതിലുപരി ഈ ബാന്ധവം മുസ്ലീംലീഗിന് ഏറെ പരിക്കുണ്ടാക്കുമെന്നതു വ്യക്തമാണ്. സുപ്രീംകോടതി വിധിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഉറക്കണമെന്ന് പ്രധാനമന്ത്രിയെ നിര്‍ബന്ധിക്കുവാന്‍ മുസ്ലീംലീഗ് നിന്നാല്‍ അതിനര്‍ത്ഥം, അയോധ്യാ വിഷയത്തില്‍ വിപരീത വിധി വന്നാല്‍ ഓര്‍ഡിനന്‍സ് കൊണ്ട് അതിനെ മറികടക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ശക്തി പകരുരക എന്നതാണ്. അതായത് ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ലിംഗനീതി അട്ടിമറിച്ചാല്‍ നാളെ ബാബറി മസ്ജിദിന്റെ വിഷയത്തില്‍ ബിജെപി കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിനെ മുസ്ലീംലീഗിനും കോണ്‍ഗ്രസിനും പിന്തുണയ്ക്കേണ്ടി വരും. അങ്ങനെ ഭരണഘടനയുടെയും മതേതരത്വത്തിന്റെയും കൊലയ്ക്ക് അവരും പങ്കാളിയാകും. അത് കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കും. മുസ്ലീം ലീംഗ് കെട്ടിത്തൂങ്ങി ചാകേണ്ടിവരും. അല്ലെങ്കില്‍ നാട്ടുകാര്‍ കൊന്നു കെട്ടിത്തൂക്കും.

അതായത്, ഇടതുപക്ഷ വിരോധവും ലിംഗനീതിയോടുള്ള വിദ്വേഷവും ഭരണക്കൊതിയും കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും കൊണ്ടെത്തിക്കുന്നത് വലിയ പ്രതിസന്ധിയിലേക്കാണ്. രണ്ടു വള്ളത്തില്‍ കാലുവച്ചുള്ള യാത്ര അധികകാലം ഉണ്ടാകില്ലെന്ന് ഉറപ്പ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (27 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (55 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends