Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമലയിൽ പ്രതിഷേധക്കാരെ നിരീക്ഷിക്കാൻ പോലീസ് അയ്യപ്പന്മാർ; പോലീസ് യൂണിഫോം ഊരി അണിയുന്നത് കറുത്ത വസ്ത്രവും ഇരുമുടികെട്ടും: പുതിയ തന്ത്രങ്ങൾ പയറ്റി കളംമാറ്റി ചവിട്ടാൻ കാക്കിപ്പടയാളികൾ

05 JANUARY 2019 06:06 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ എത്തുന്ന പ്രതിഷേധക്കാരെ നിരീക്ഷിക്കാനും ഭക്തർക്ക് സുരക്ഷ നല്‍കാനും പുതിയ തന്ത്രമുറകളുമായി പോലീസ്. ഇതിന്റെ ഭാഗമായി ഇനി പോലീസ് യൂണിഫോം വേണ്ടെന്ന് തീരുമാനം.പകരം പ്രതിഷേധക്കരാക്ക് പെട്ടന്ന് മനസിലാകാതിരിക്കാന്‍ കറുത്ത വസ്ത്രവും ഇരുമുടിക്കെട്ടും ഉണ്ടാകും. ഇവര്‍ക്ക് പുറമെ സന്നിധാനം, പമ്ബ , നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മഫ്ത്തി സംഘത്തെയും നിയോഗിക്കും. ഇവരായിരിക്കും ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നത്.


ശബരിമല ദര്‍ശനം നടത്തിയ യുവതികളായ ബിന്ദു, കനകദുര്‍ഗ എന്നിവരെ സന്നിധാനത്ത് എത്തിച്ചവരുട വസ്ത്രം പാന്റും ടിഷര്‍ട്ടുമായതിനാല്‍ ചിത്രങ്ങളില്‍ നിന്നു വേഗം തിരിച്ചറിയാന്‍ സാധിച്ചു. അതുണ്ടാകാതിരിക്കാന്‍ അയ്യപ്പന്മാരുടെ വേഷം മതിയെന്നാണ് പുതിയ തീരുമാനം. യുവതികള്‍ സന്നിധാനത്തില്‍ എത്തിയ ചിത്രങ്ങള്‍ എടുക്കുന്നതും ഇതേ പോലീസ് സംഘമാണ്. തെളിവായിട്ടാണ് ചിത്രം എടുക്കുന്നത്. അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കുന്നുണ്ട്. സ്ഥിരീകരണത്തിനായി സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങളും അപ്പോള്‍ തന്നെ ശേഖരിച്ച്‌ അയയ്ക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നിന്നുവന്ന ശശികല (47)യുടേതായി പുറത്തുവിട്ട ദൃശ്യം മാറിപ്പോയത് പദ്ധതിയിലെ പാളിച്ചയാണെന്നും അതുണ്ടാകാതിരിക്കാൻ അതീവജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സന്നിധാനത്തേക്കു പോകാനെത്തുന്ന യുവതികളെപ്പറ്റിയുള്ള വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കണമെന്നാണ് മറ്റൊരു നിർദേശം.. ഉയർന്ന ഉദ്യോഗസ്ഥരിൽത്തന്നെ ഏതാനും പേരെ മാത്രം അറിയിച്ചാൽ മതി. കൂടുതൽ പേർ അറിഞ്ഞാൽ പദ്ധതി പൊളിയുമെന്നാണ് വിലയിരുത്തൽ.

കനകഗുർഗയെയും ബിന്ദുവിനെയും പതിനെട്ടാംപടി കയറ്റാൻ പൊലീസിനു കഴിഞ്ഞില്ലെന്ന ആക്ഷേപം മറികടക്കാനുള്ള പുതിയ പദ്ധതിയും തയാറാക്കിയിട്ടുണ്ട‌്. ഇനി എത്തുന്ന യുവതികളെ പതിനെട്ടാംപടി കയറ്റണമെന്നാണ് നിർദേശം. ഇരുമുടിക്കെട്ട് ഉണ്ടെങ്കിലേ പതിനെട്ടാംപടി കയറാൻ പറ്റൂ. അതിനായി ഇരുമുടിക്കെട്ട് സംഘടിപ്പിക്കുന്ന തിരക്കിലാണ് ഈ പൊലീസ് സംഘം.

തിക്കിലും തിരക്കിലും അയ്യപ്പന്മാർക്ക് ഇരുമുടിക്കെട്ട് നഷ്ടപ്പെടാറുണ്ട്. അത്തരം ഇരുമുടിക്കെട്ടുകൾ പലയിടത്തുനിന്നായി ഇവർ സംഭരിച്ചു. സന്നിധാനം പൊലീസ് സ്റ്റേഷൻ, ദേവസ്വം ഇൻഫർമേഷൻ സെന്റർ എന്നിവിടങ്ങളിൽ ഇത്തരം ഇരുമുടി ചോദിച്ച് ഇവർ എത്തി. സന്നിധാനം സ്റ്റേഷനിൽ എത്തിയ വിവരം പുറത്തറിഞ്ഞതിന് അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെതിരെ നടപടി എടുക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ഇയാളെ പൊലീസ് സ്പെഷൽ ഓഫിസർ വിളിച്ചുവരുത്തി വിശദീകരണം തേടി.

പോലീസ് യൂണിഫോമിന് പുറമെ മല കയറുന്ന സ്ത്രീകളുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പോലീസിലെ തന്നെ കുറച്ച്‌ പേര്‍ അറിഞ്ഞാല്‍ മതിയെന്നും കൂടുതല്‍ പേര്‍ അറിയുന്നത് അപകടമാണെന്നും നിര്‍ദേശമുണ്ട്.

അതേ സമയം തന്നെ ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ കയറിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച്‌ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പ്രായം നോക്കാതെ ആരെയും അവിടേയ്ക്ക് കടത്തിവിടാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. അതനുസരിച്ച്‌ നിരവധി സ്ത്രീകള്‍ അവിടെ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങള്‍ മാത്രമേ പുറത്തു വരുന്നുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.

ആര്‍എസ്‌എസ്സ് ഇനി എത്ര ബഹളം വച്ചിട്ടും കാര്യമില്ല. അവിടെ നിരവധി സ്ത്രീകള്‍ എത്തിക്കഴിഞ്ഞു. പ്രായഭേദമില്ലാതെ ശബരിമലയില്‍ ആര്‍ക്കും വരാമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയില്‍ വിശ്വാസികളായ ആക്റ്റിവിസ്റ്റുകള്‍ക്കും വരാം. ഏത് പ്രായത്തിലുള്ളവര്‍ക്കും വരുന്നതിന് തടസ്സമില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്. അടുത്ത കാലത്ത് ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് മറ്റ് ഉദ്ദേശങ്ങളില്ലായിരുന്നു. സ്ത്രീകള്‍ കയറുന്നതില്‍ യഥാര്‍ഥ ഭക്തര്‍ക്ക് തടസ്സമില്ല. കലാപം അഴിച്ചുവിടുന്നത് ആര്‍എസ്‌എസ്സാണെന്ന് കടകംപള്ളി ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (14 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (30 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (58 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends