കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയില്ല

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വാഹനങ്ങള്‍ തടയുകയോ കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂണിയന്‍, സര്‍വിസ് സംഘടന സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് രാത്രി 12 മുതല്‍ ഒമ്പതിന് രാത്രി 12 വരെയാണ് ജനകീയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പണിമുടക്ക്.
ഹര്‍ത്താലും ബന്ദുമല്ല നടത്തുന്നത്. സമ്മര്‍ദമുണ്ടാക്കി കടകളടപ്പിക്കുകയില്ല. ജോലിക്കെത്തുന്നവരെ തടയുകയുമില്ല. ബി.എം.എസ് അടക്കം അംഗീകരിച്ച വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്കുന്നത്. ആര്‍.എസ്.എസ് ഇടപെട്ട് ബി.എം.എസിനെ പിന്തിരിപ്പിക്കുകയാണുണ്ടായത്. പാല്‍, പത്രം, ആശുപത്രി, ശബരിമല തീര്‍ഥാടകര്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളെത്തുന്ന വാഹനം തടയുകയോ അവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ അടപ്പിക്കുകയോ ചെയ്യില്ല.
തൊഴിലുകള്‍ നിര്‍ത്തിവെച്ചും കടകമ്പോളങ്ങള്‍ അടച്ചും യാത്ര ഒഴിവാക്കിയും വാഹനങ്ങള്‍ റോഡില്‍ ഇറക്കാതെയും പണിമുടക്കില്‍ എല്ലാവിഭാഗവും പങ്കുചേരണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. പിക്കറ്റിങ് ഉണ്ടാവുമെന്നതിനാല്‍ ട്രെയിന്‍യാത്ര ഒഴിവാക്കണം.
https://www.facebook.com/Malayalivartha



























