സ്കൂൾ വിദ്യാർത്ഥികൾ വിവാഹിതരായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്കൂൾ വിദ്യാർത്ഥികൾ വിവാഹിതരായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. അത് ടെലിഫിലിം തന്നെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കല്ലുവച്ച നുണയായിരുന്നു പതിനഞ്ച് വയസുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും പതിനാറുകാരനും തമ്മിൽ വിവാഹിതരായെന്ന വാർത്ത. അടിസ്ഥാന രഹിതമായ ഈ വാർത്തയ്ക്ക് പിന്നലെ സത്യാവസ്ഥ ഞങ്ങൾ അന്വേഷിച്ചതോടെയാണ് ഇത് ടെലിഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ എടുത്ത വീഡിയോയുടെ ഒരുഭാഗം മാത്രമായിരുന്നുവെന്ന്.
ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ കേസ് കൊടുത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാർത്തുന്ന ദൃശ്യം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥിനിയുടെ കഴുത്തിൽ താലി ചാർത്തിയെന്ന തരത്തിലായിരുന്നു വാട്സാപ്പിലടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ ഭാവിതന്നെ തകർക്കുന്ന തരത്തിലുള്ള ഈ ദൃശ്യങ്ങൾ നിമിഷ നേരംകൊണ്ട് വ്യാപകമായി പ്രചരിച്ചത്. ഒരു മാസം മുൻപാണ് പ്രതീകാത്മക വിവാഹം നടന്നതെന്നും, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്കൂളിലെ വിദ്യാർഥിനിയാണ് ദൃശ്യങ്ങളിലുള്ളതെന്നുമാണ് വാർത്തകൾ ഇപ്പോഴും പ്രചരിക്കുന്നത്.
കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളിൽ നിന്നു വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിക്കുകയും, ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഈ വീഡിയോ പ്രചരിപ്പിച്ചവരുടെ ലക്ഷ്യത്തിനു പിന്നിൽ എന്ത് തന്നെയായിരുന്നാലും വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ വയ്ക്കുന്ന ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ വൻതോതിൽ പ്രതിഷേധം ഉയരുകയാണ്.
https://www.facebook.com/Malayalivartha



























