Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ശബരിമലയില്‍ ഇനിയും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്... സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യുവതികളാണ് ഇനിയും ദര്‍ശനത്തിന് എത്തുന്നതെന്നാണു വിവരം

06 JANUARY 2019 09:14 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ഇനിയും കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള യുവതികളാണ് ഇനിയും ദര്‍ശനത്തിന് എത്തുന്നതെന്നാണു വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്‍പതു യുവതികള്‍ ദര്‍ശനം നടത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണു കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനു വരുന്നുവെന്നു പോലീസ് ഉന്നതര്‍ പറയുന്നത്.

ഇന്നലെ വലിയ നടപ്പന്തല്‍ വിരി വെക്കാന്‍ സൗകര്യം ഒരുക്കുന്ന വ്യാജേന പോലീസ് സന്നിധാനത്തിന് പിറകിലുള്ള 4 വഴികളില്‍, സ്റ്റാഫ് ഗേറ്റ് , വടക്കേ നട, നെയ്യഭിഷേകം വഴി , ഭസ്മക്കുളം തുടങ്ങിയിടത്തു നിന്നും സ്വാമിമാരെ മാറ്റിയത് യുവതി പ്രവേശനത്തിന് കളം ഒരുക്കുന്നത്തിനു വേണ്ടിയാണെന്ന് അയ്യപ്പ ഭക്തര്‍ കരുതിയത് ചെറിയ സങ്കര്ഷങ്ങള്ക്കിടയാക്കിയിരുന്നു.

44 വയസ്സുള്ള പത്മാവതി ശബരിമലയ്ക്കു പോകാന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയതും ഇന്നലെ ഭക്തരെ ആശങ്കയിലാക്കിയിരുന്നു.
ഓപ്പറേഷന്‍ ദര്‍ശന്‍ കൊഴുക്കുന്നു. മകരവിളക്കിനു മുന്പായി ഇരുപതോളം പേരെങ്കിലും എത്തിയേക്കുമെന്നാണു സൂചന.

യുവതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. ഇവരുടെ സുരക്ഷ മാനിച്ചാണു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. യുവതികളുടെ ശബരിമല ദര്‍ശനം സംബന്ധിച്ച വിവരം 22ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കും.യുവതികള്‍ക്കു സുരക്ഷ നല്‍കുന്ന പോലീസുകാര്‍ അയ്യപ്പവേഷത്തിലാണ് ഇവരെ അനുഗമിക്കുന്നത്. പോലീസ് വേഷത്തില്‍ സുരക്ഷ ഒരുക്കുന്‌പോള്‍ പെട്ടന്നു തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തന്ത്രപരമായാണ് പോലീസിന്റെ നീക്കം.

എന്നാല്‍, പ്രതിഷേധങ്ങള്‍ക്കു വഴിയൊരുക്കിക്കൊണ്ടു സംരക്ഷണമൊരുക്കേണ്ടതില്ലെന്ന നിലപാടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ശബരിമലയില്‍ എത്തിയ സ്ത്രീകളുടെ പേരും വയസും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കിയാകും സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ക്ക് സര്‍ക്കാര്‍ പ്രവേശനത്തിനു സൗകര്യമൊരുക്കിയെന്നും കോടതിയെ അറിയിക്കും. കൂടുതല്‍ സ്ത്രീകള്‍ ശബരിമലയിലെത്തിയെന്നതു സംബന്ധിച്ച സൂചനകള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ പോലീസ് നിലപാടിനെ അനുകൂലിച്ചാണു മന്ത്രി അഭിപ്രായം നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (5 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (5 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (8 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends