Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതികളെ കേറ്റിയ സംഭവത്തിൽ തെരുവുകൾ തോറും പ്രക്ഷോഭങ്ങൾ കത്തുമ്പോൾ തന്ത്രം മാറ്റി രാഷ്ട്രീയ പാർട്ടികൾ..... ചരിത്രം ആവര്‍ത്തിക്കുന്നു; വെല്ലുവിളികൾ അവസാനിപ്പിച്ച് നേതാക്കള്‍

07 JANUARY 2019 03:34 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ ബിജെപി പിന്തുണയോടെ കർമ്മ സമിതി ആഹ്വനം ചെയ്ത ഹർത്താലിൽ ഇരുപക്ഷത്തേയും നേതാക്കളുടെ വീട്ടിലേക്ക് ബോംബെറിഞ്ഞുള്ള നീക്കത്തോടെ കണ്ണൂരില്‍ സി.പി.എം.-ബി.ജെ.പി.സമാധനശ്രമങ്ങള്‍ക്ക്‌ പട പടേന്ന് ആരംഭിച്ചു. ഇരുപക്ഷവും സമാധാനശ്രമങ്ങളോട്‌ സഹകരിച്ചു തുടങ്ങി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായപ്പോൾ പതിവുണ്ടായിരുന്ന നേതാക്കളുടെ വെല്ലുവിളി ഇന്നലെ ഉണ്ടായില്ല.

ഇതിനു മുൻപുള്ള വർഷങ്ങളിലും നേതാക്കളെ ലക്ഷ്യമിട്ട്‌ അക്രമം നീങ്ങിയപ്പോൾ സമാധാനത്തിലേക്ക്‌ നീങ്ങിയ ചരിത്രം കണ്ണൂരിനുണ്ട് . സി.പി.എം. നേതാക്കളായ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെയും മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെയും ബി.ജെ.പി. രാജ്യ സഭാംഗം വി. മുരളീധരന്‍ എന്നീ പ്രമുഖ നേതാക്കളുടെ വീടുകളാണ്‌ ആക്രമിക്കപ്പെട്ടത്‌.

സംഘര്‍ഷ സാധ്യതയുള്ളയിടങ്ങളിലെല്ലാം ഡിവൈ.എസ്‌.പിമാരടക്കം കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്‌. അക്രമികളെ അറസ്‌റ്റ്‌ ചെയ്‌തും കരുതല്‍ തടങ്കലിലാക്കിയും സംഘര്‍ഷം വ്യാപിക്കുന്നത്‌ തടയും.

ജില്ലാ കലക്‌ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ വീണ്ടും സംഘര്‍ഷത്തിലേക്കുനയിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാനാണ്‌ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത സി.പി.എം, ബി.ജെ.പി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു. ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ്‌ നല്‍കി.സമാധാനം കൊണ്ടുവരാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ ഇ.പി. ജയരാജന്‍ അടക്കമുള്ള മന്ത്രിമാര്‍ വ്യക്‌തമാക്കി.

യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സംസ്‌ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ പി. സത്യപ്രകാശ്‌, ജില്ലാ പോലീസ്‌ മേധാവി ജി. ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ കണ്ണൂരൊഴികെയുള്ള എല്ലാ ജില്ലകളിലും വ്യാപക ആക്രമണമാണ്‌ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ദിനത്തില്‍ അഴിച്ചുവിട്ടത്‌. പൊതുവേ ശാന്തമായിരുന്ന എന്നാല്‍ കണ്ണൂരില്‍ രാത്രിയാണ്‌ വ്യാപകമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (34 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (46 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (56 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends