Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ഠര് മോഹനരെ മടക്കിവിളിച്ച് സർക്കാർ പണി കൊടുക്കുമോ? നിയമിക്കാൻ അധികാരമുള്ള ഏതൊരാളെയും മാറ്റാനും അധികാരമുണ്ടെന്ന നിലപാടിൽ സർക്കാർ

07 JANUARY 2019 10:54 AM IST
മലയാളി വാര്‍ത്ത

തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടപടി വരും. ദേവസ്വം ബോർഡ് അദ്ദേഹത്തിൽ നിന്നും ആവശ്യപ്പെട്ട വിശദീകരണം ബോർഡ് തള്ളാനാണ് സാധ്യത. വിശദീകരണം തള്ളാനാണ് ബോർഡിന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

നിയമിക്കാൻ അധികാരമുള്ള ഏതൊരാളെയും മാറ്റാനും അധികാരമുണ്ടെന്ന നിലപാടിലാണ് സർക്കാർ.സുപ്രീം കോടതി വിധി ലാലിച്ചെന്ന പേരിലായിരിക്കും സർക്കാർ നടപടി. തന്ത്രി നിയമലംഘനം നടത്തിയ കാര്യം സർക്കാർ സുപ്രീം കോടതിയെയും അറിയിക്കും.

ദേവസ്വം ബോർഡ് സർക്കാർ നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പത്മകുമാറിനെ പുറത്താക്കും. ഫലത്തിൽ പത്മകുമാർ ബോർഡിൽ നിന്നും ഔട്ടായ മട്ടിലാണ്. ദേവസ്വം ബോർഡ് മെമ്പർ ശങ്കരദാസും കമ്മീഷണർ വാസുവുമാണ് ബോർഡിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. .

ശബരിമലയുമായി വൈകാരികമായ അടുപ്പം പുലർത്തുന്ന വ്യക്തിയാണ് പത്മകുമാർ. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും കുടുംബം അയ്യപ്പ ഭക്തരാണ്. കോടിയേരി പറഞ്ഞതു കൊണ്ടും പിണറായിയെ പേടിച്ചത് കൊണ്ടുമാണ് പത്മകുമാർ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതിരുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ ജി. രാമൻ നായരുടെ അവസ്ഥ പത്മകുമാറിന് വരുമെന്ന് കോടിയേരി മുന്നറിയിപ്പ് നൽകിയിരുന്നു. അതോടെ സി പി എമ്മിൽ നിന്നും ഔട്ടാകും. ഏതായാലും സി പി എമ്മിൽ നിന്നും പുറത്താകാൻ പത്മകുമാർ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്ത്രിക്കെതിരെ സർക്കാർ എന്തു പറഞ്ഞാലും പത്മകുമാർ അനുസരിക്കും.

ശബരിമല എക്സിക്യൂട്ടീവ് ഓഫീസറാണ് തന്ത്രിക്ക് നോട്ടീസ് നൽകിയത്. 21ന് മുമ്പാണ് തന്ത്രി മറുപടി നൽകേണ്ടത്. 22 നാണ് കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇക്കാര്യം സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. ശബരിമല യുവതി പ്രവേശത്തെ തുടർന്ന് നടത്തിയ ശുദ്ധിക്രിയയെ അയിത്താചാര പ്രകാരമുള്ള നടപടിയായാണ് സർക്കാർ കരുതുന്നത്. അതായത് പടിയടച്ചു പിണ്ഢംവച്ച അയിത്തത്തെ തന്ത്രി തിരിച്ചു കൊണ്ടു വന്നു എന്നാണ് സർക്കാർ പറയുന്നത്.

എൻ എസ് എസും ബിജെപിയും തന്ത്രിക്ക് ഒപ്പം നിൽക്കുന്നതാണ് തന്ത്രിക്കെതിരെ ശക്തമായി നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് . അതേ സമയം തന്ത്രി സർക്കാരിനോട് സറണ്ടർ ചെയ്താൽ ചിലപ്പോൾ സർക്കാർ പിൻമാറും . അങ്ങനെ ചെയ്താൽ ഒറ്റപ്പെടുന്ന സാഹചര്യം തന്ത്രിക്ക് വന്നു ചേരും. കാരണം ബി ജെ പി തന്ത്രിയെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്നു.

ശുദ്ധിക്രിയ്ക്ക് മുമ്പ് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെ തന്ത്രി വിവരം അറിയിച്ചിരുന്നു. എന്നാൽ ഇത് നേരിട്ട് അറിയിച്ചതാണ്. തന്ത്രിക്ക് ഇതിൽ തെളിവ് ഹാജരാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അന്നത്തെ സാഹചര്യത്തിൽ തന്ത്രിക്ക് അതു മാത്രമേ സാധിക്കുമായിരുന്നുള്ളു. ദേവസ്വം പ്രസിഡന്റിനോടും തന്ത്രി ഇക്കാര്യം അറിയിച്ചതായി സൂചനയുണ്ട്. അപ്രകാരം അറിയിച്ചതായി പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാൽ താൻ അനുവാദം നൽകിയതായി പ്രസിഡന്റ് പറഞ്ഞിട്ടില്ല. . അത് ചിലപ്പോൾ തന്ത്രിക്ക് വിനയായേക്കാം.

കോടിയേരിയും പിണറായിയും കടകംപള്ളിയും തന്ത്രിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ നടപടി ഉറപ്പാണ്. അതിനു മുമ്പ് താന്ത്രിക ചുമതലയിൽ നിന്ന് തന്ത്രി പിൻമാറുമോ എന്നാണ് അറിയേണ്ടത് .

താന്ത്രിക സ്ഥാനത്തിനായി മുമ്പ് കേസിൽ കുടുങ്ങിയ കണ്ഠര് മോഹനരൂടെ അപേക്ഷ സർക്കാരിന്റെ മുന്നിലുണ്ട്. മുഖ്യ തന്ത്രിയായിരുന്ന മഹേശ്വരുടെ മകനാണ് മേഹനര് . താന്ത്രിക സ്ഥാനത്തിന് കൂടുതൽ അവകാശം മോഹനരർക്കാണ്. മോഹനരുടെ മകൻ മഹേഷായിരുന്നു രാജീവർക്ക് മുമ്പ് തന്ത്രി. അടുത്തവർഷം മഹേഷ് വീണ്ടും ചുമതലയേൽക്കും. ഓരോ വർഷത്തെ ടേൺ ആണിത്.

മോഹനർ സർക്കാരിന് എതിരായിരുന്നെങ്കിലും ഇപ്പോൾ നിശബ്ദനാണ്. വേണമെങ്കിൽ സർക്കാർ മോഹനരെ തന്ത്രിയാക്കും. കാരണം മോഹനർക്ക് എതിരെ ഇപ്പോൾ കേസുകളൊന്നും നിലവിലില്ല. അങ്ങനെ രാജീവരെ പുറത്താക്കാൻ എളുപ്പമാണ്. മാത്രവുമല്ല മേഹനരെ കൊണ്ടു വന്നാൽ ആർക്കും കുറ്റം പറയാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (7 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (14 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (23 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (33 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (39 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends