Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുമാസംപോലും പ്രായമാകാത്ത കുഞ്ഞിനെ സുന്നത്ത് നടത്തി വീട്ടുകാർ; കുഞ്ഞിന്റെ ലിംഗത്തിന് 75% നഷ്ടമായതോടെ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥ... സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; സംഭവം മലപ്പുറത്ത്

07 JANUARY 2019 10:29 AM IST
മലയാളി വാര്‍ത്ത

മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് സുന്നത്ത് കര്‍മത്തിനിടെ പരിക്ക് പറ്റിയത്. മൂന്ന് വര്‍ഷം സേവനപരിചയവും എംബിബിഎസ് ബിരുദവുമുള്ള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. മലപ്പുറം പെരുമ്ബടപ്പിലെ കെ വിഎം മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ പെരുമ്ബടപ്പ് പോലീസ് സംഭവത്തില്‍ നിസ്സാരവകുപ്പ് മാത്രം ചുമത്തി കേസെടുത്തെന്നാണ് രക്ഷിതാക്കളുടെ പരാതി.

ലിംഗത്തിന്റെ 75% നഷ്ടമായ കുഞ്ഞിന് സര്‍ക്കാര്‍ അടിയന്തരമായി രണ്ട് ലക്ഷം രൂപ ഇടക്കാല ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കുഞ്ഞിന് ഇപ്പോള്‍ മൂത്രം പോകുന്നതിനായി അടിവയറ്റില്‍ ദ്വാരം ഇടേണ്ട അവസ്ഥയിലാണ് കുഞ്ഞുള്ളത്. ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങളില്‍ തുരുമ്ബെടുത്തിരുന്നതായും എത്രയും പെട്ടെന്ന് ആശുപത്രി പൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആശുപത്രിയുടെ സേവനം അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് മനുഷ്യാവകാശന്‍ വ്യക്തമാക്കി.അതേസമയം, ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ തിരൂര്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി.

നവജാതശിശുക്കളില്‍ നടത്തുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ സംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കാനും നിര്‍ദേശമുണ്ട്. കമ്മീഷനംഗം കെ മോഹന്‍കുമാര്‍ ചീഫ് സെക്രട്ടറിയ്ക്കാണ് ഉത്തരവ് നല്‍കിയത്. ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ധനസഹായം അനുവദിക്കാന്‍ ഉത്തരവായത്. കുഞ്ഞിന്റെ ചികിത്സയ്ക്ക് മാതാപിതാക്കള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്ക് ഈ രംഗത്ത് വേണ്ടത്ര പരിചയമില്ലാതിരുന്നതായിരുന്നു അപകടത്തിന് കാരണമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (7 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (14 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (23 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (33 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (39 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends