Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയം കോടതികയറ്റാനുള്ള അവകാശംദേവസ്വം ബോർഡിനും കേന്ദ്ര ഗവമെൻറിനും മാത്രം ; ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖനം

07 JANUARY 2019 12:37 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തിൽ കോടതിമുമ്പാകെ വിഷയം അവതരിപ്പിക്കാനുള്ള അവകാശം ദേവസ്വം ബോർഡിനും, മഹാരാജാവുമായുള്ള ഉടമ്പടി പ്രകാരം കേന്ദ്ര ഗവമെൻറിനും മാത്ര മാണെന്നു ഇൻഡ്യൻ എക്സ്പ്രസ്സ് ലേഖനം. ദേവസ്വം കമ്മീഷണറായിരുന്ന നളിനാക്ഷൻ നായർ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രത്തിൽ 2018, ഒക്ടോബർ 15 ന് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോർഡിൽ കേരളാ ഗവമെന്റിന് യാതൊരു അധികാരമില്ലെന്നും ശബരിമല വിഷയത്തിൽ കോടതിയിൽ പറയാനുള്ള അവകാശം ദേവസ്വം ബോർഡിനും, മഹാരാജാവുമായുള്ള ഉടമ്പടി പ്രകാരം കേന്ദ്ര ഗവമെൻറിനും മാത്ര മാണെന്നും ലേഖനത്തിൽ പറയുന്നു.

പരാതിക്കാര്‍ക്ക് അനുകൂലമായി സത്യവാങ്മൂലവുമായി വ്യവഹാരപ്പെടാനുള്ള അവകാശം കേരള സര്‍ക്കാരിനില്ല. 1949 വരെ പഴയ തിരുവിതാംകൂര്‍ രാജവംശത്തിനായിരുന്നു പ്രസ്തുത നാട്ടുരാജ്യത്തുള്ള എല്ലാ അമ്പലങ്ങളുടെയും കൈവശാവകാശം. തിരുവിതാംകൂര്‍ രാജ കുടുംബമാണ് ക്ഷേത്ര ഭരണം നടത്തിയിരുന്നതും ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചിരുന്നതും. ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനു കീഴില്‍ 1922 ല്‍ ദേവസ്വം വകുപ്പ് ഉണ്ടാക്കും വരെ ഇതായിരുന്നു സ്ഥിതി.

ആരാധനയിലും ആചാരങ്ങളിലും വിശ്വാസം പുലര്‍ത്തിയിരുന്ന ഹൈന്ദവ ഭക്തരായിരുന്നു അവരെന്നതിനാല്‍ അവര്‍ സനാതന ധര്‍മ്മ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. അതു കൊണ്ട് ഇന്ത്യയന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതിനുള്ള സമ്മതം അറിയിച്ച് ഒപ്പു വയ്ക്കുമ്പോഴും അമ്പലങ്ങളുടെ നിയന്ത്രണവും നടത്തിപ്പും ഹിന്ദു സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരും അംഗീകരിക്കുന്നവരുടെ കരങ്ങളില്‍ ആയിരിക്കണമെന്ന് പഴയ തിരുവിതാംകൂര്‍ കൊച്ചി നാട്ടു രാജ്യങ്ങള്‍ ആഗ്രഹിച്ചിരുന്നു

1949 ല്‍ ഇന്ത്യാ ഗവണ്‍മെന്റും തിരുവിതാംകൂര്‍ കൊച്ചി നാട്ടു രാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ച ത്രികക്ഷി ഉടമ്പടി പ്രകാരം പ്രസ്തുത നാട്ടു രാജ്യങ്ങളിലെ രാജാക്കന്മാരില്‍ നിക്ഷിപ്തമായിരുന്ന അമ്പലങ്ങളുടെ നിയന്ത്രണം, നടത്തിപ്പ്, ആസ്തി, സ്വത്ത്-സമ്പാദ്യങ്ങള്‍ എന്നിവയെല്ലാം ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലാക്കി. അതിന്‍പ്രകാരം തിരുകൊച്ചി നിയമസഭകള്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്ട് 1950 പാസ്സാക്കി, തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചത്

കേരളത്തില്‍ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അധികാരത്തില്‍ ഏറുന്നതിനും 7 വര്ഷങ്ങള്ക്കു മുന്പ് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരില്‍ നിക്ഷിപ്തമായിരുന്ന എല്ലാ അവകാശവും അധികാരവും ,ക്ഷേത്രങ്ങളുടെ സ്വത്തും ആസ്തിയുമെല്ലാം യഥാക്രമം തിരുവിതാംകൂര്‍ ,കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ചുമതലയില്‍ ആക്കിയതായി ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചി റിലീജിയസ് ഇന്‌സ്ടിട്യൂഷന്‍ ആക്ട് 1950 ഇന്റെ രണ്ടാം അധ്യായത്തിന്റെ 3 ഉം 15 ഉം ഭാഗങ്ങളില്‍ പറയുന്നു.

അങ്ങനെ തിരുവിതാംകൂറിലും കൊച്ചിയിലും ഉള്ള ക്ഷേത്രങ്ങളുടെ നിയന്ത്രണവും നടത്തിപ്പും അഹിന്ദുക്കളുടെയോ, അവിശ്വാസികളുടെയോ നിരീശ്വരവാദികളിടേയോ പക്കല്‍ എത്താതിരിയ്ക്കും എന്ന കാര്യം, തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാര്‍ ഉറപ്പു വരുത്തി. ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളോ അനുഷ്ടാനങ്ങളോ ഒന്നും പൗരാവകാശങ്ങള്‍ ലംഘിയ്ക്കുന്നവയോ അക്രമമോ ദുരാചാരമോ പ്രോത്സാഹിപ്പിക്കുന്നവയോ, മറ്റു മതവിഭാഗങ്ങളുമായി ശത്രുത ഉളവാക്കുന്നവയോ അല്ലെന്നും അതിനാല്‍ പരാതിക്കാര്‍ക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ കേരള സര്‍ക്കാരിന് കഴിയുകയില്ല. ഒരു മതേതര സര്‍ക്കാരിന് ഈ കാര്യത്തില്‍ ഇടപെടാന്‍ നിയമപരമോ ധാര്‍മ്മികമോ ആയ അവകാശവുമില്ല.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ സുപ്രീം കോടതി പരിഗണിക്കേണ്ടതില്ലായിരുന്നു. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന് ഇടപെട്ടു കൂടാനാവാത്ത കാരണങ്ങള്‍ ഉണ്ടെന്നും അവ എന്തൊക്കെയാണെന്നും ചൂണ്ടിക്കാട്ടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ചുമതല ഉണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ ബോര്‍ഡ് തീര്‍ത്തും പരാജയപ്പെട്ടു. അതെ സര്‍ക്കാരിനാല്‍ നിയമിയ്ക്കപ്പെട്ട ഒരു ബോര്‍ഡില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും ഇനി പ്രതീക്ഷിയ്‌ക്കേണ്ടതുമില്ല.

41 ദിവസത്തെ ബ്രഹ്മചര്യ വൃതത്തിന്റെ പ്രത്യേകതകളെ കുറിച്ച് സുപ്രീം കോടതിയെ വ്യക്തമായി ധരിപ്പിച്ചിരുന്നെങ്കില്‍ ലിംഗ സമത്വത്തിന്റെ പേരില്‍ അധിഷ്ഠിതമായ ഒരു വിധി പുറപ്പെടുവിയ്ക്കുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാന്‍ കോടതി ശ്രമിച്ചേനെ. ബ്രഹ്മചര്യത്തോടെയുള്ള വ്രതാനുഷ്ഠാനം കഴിഞ്ഞു അയ്യപ്പന്റെ വിശുദ്ധിയില്‍ ഒന്നായി വിലയം പ്രാപിയ്ക്കുകയാണ്, പുരുഷന്മാരായ ഭക്തന്മാര്‍ ചെയ്യുന്നത്.

ഹിന്ദു ധര്മ ശാസ്ത്ര പ്രകാരം ആചാര അനുഷ്ടാനങ്ങള്‍ കാലാനുസൃതമായി മാറുന്നതാണ്. എങ്കിലും 1949 ലെ ത്രി കക്ഷി ധാരണയില്‍ കേന്ദ്ര ഗവണ്മെന്റും പങ്കാളിയാണ്. അതിനാല്‍ അതിലെ വ്യവസ്ഥകള്‍ ലംഘിയ്ക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടാനും വികലമായ വിധിയെ അസാധുവാക്കുവാനും കേന്ദ്ര ഗവണ്മെന്റിനു അധികാരമുണ്ട്. എന്നും ലേഖനത്തിൽ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (3 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (13 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (54 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends