Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും കോപ്പിയടിച്ച് ദീപാ നിഷാന്ത്; തെളിവ് സഹിതം പുറത്തുവിട്ട് വിദ്യാർത്ഥിനി- വിമർശനങ്ങൾ ഉയർന്നതോടെ തെളിവ് നശിപ്പിക്കലും

07 JANUARY 2019 02:11 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപികയായ ദീപ നാശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. യുവ കവി എസ് കലേഷിന്‍റെ കവിത കോപ്പയടിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു ആരോപണം ഉയർന്നിരിക്കുന്നത്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് ബയോ സ്വന്തം വരികള്‍ അല്ലെന്നും അത് കോപ്പിയടിച്ചതാണെന്നുമാണ് ആരോപണം. കേരളവര്‍മ്മയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുബ്രമഹ്ണ്യന്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ ദീപയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കേരള വര്‍മ്മയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയിലെ വരികള്‍ കടപ്പാട് വയ്ക്കാതെ ഫേസ്ബുക്ക് ബയോ ആയി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോ നീക്കം ചെയ്തു.

 സംഗീതയുടെ ഫേസ്ബുക്ക് ഇങ്ങനെ... 

Deepa Nisanth teacher ഈ വരികള്‍ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇട്ടതു, ഞാന്‍ കേരളവര്മയില് പഠിക്കുമ്ബോള്‍ കേട്ട് പരിചയിച്ച ഈ വരികള്‍ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രന്‍ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി .

തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തില്‍ എഴുതിയ ഒരു കവിതയിലെ രണ്ടു വരികള്‍ എടുത്ത് ബയോ ആകുബോള്‍ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകര്‍ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കില്‍ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികള്‍ എഴുതിയ, താങ്കള്‍ പഠിച്ച, ഇപ്പോള്‍ പഠിപ്പിക്കുന്ന അതെ കേരള വര്‍മയില്‍ ( 2005 - 2008 ഫിസിക്സ് ബാച്ച്‌ ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കള്‍ കൊടുക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

യുവകവി എ കലേഷിന്‍റെ കവിത ദീപ തന്‍റെ പേരിലാക്കി എകെപിസിടിഎയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ദീപാ നിശാന്തിനെതിരെ ആദ്യം കോപ്പിയടി ആരോപണമുയര്‍ന്നത്. ' അങ്ങനെയിരിക്കെ' എന്ന തലകെട്ടോടെ മാഗസിനില്‍ എത്തിയ കവിതയ്ക്കെതിരെ കവി കലേഷ് തന്നെ രംഗത്തെത്തി.

താന്‍ 2011 ല്‍ തന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതയാണെന്നും അതിന് ശേഷം മാധ്യമം ആഴ്ചപതിപ്പില്‍ കവിത അച്ചടിച്ച് വന്നിരുന്നെന്നും കലേഷ് വ്യക്തമാക്കി.തന്‍റെ കവിത മോഷ്ടിച്ച ദീപ മാപ്പ് പറയണമെന്നും കലേഷ് പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ദീപയ്ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ ആദ്യഘട്ടത്തില്‍ മാപ്പ് പറയാന്‍ തയ്യാറാകാതിരുന്ന ദീപ പിന്നീട് തനിക്ക് കവിത നല്‍കിയത് സാമൂഹ്യപ്രവര്‍ത്തകന്‍ എംജെ ശ്രീചിത്രന്‍ ആണെന്ന് വെളിപ്പെടുത്തി. തനിക്ക് പറ്റിയത് വലിയ പിഴവാണെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്നും ദീപ പറഞ്ഞു. മാപ്പ് പറഞ്ഞെങ്കിലും ദീപയ്ക്കെതിരെ പല കോണുകളില്‍ നിന്നും ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. അതിനിടെയിലാണ് വീണ്ടും കോപ്പിയടി ആരോപണം ദീപയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (3 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (13 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (19 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (54 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends