Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മൂന്നാം സീറ്റിനായി പിടിമുറുക്കി മുസ്ലീംലീഗ്... അഞ്ചാം മന്ത്രിപദം പോലെ മൂന്നാം സീറ്റിന് മുസ്ലീംലീഗ് പിടിവാശി തുടര്‍ന്നാല്‍ യുഡിഎഫിനെ തകര്‍ക്കും

07 JANUARY 2019 01:14 PM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടിന് പകരം മൂന്ന് സീറ്റിന് മുസ്ലീംലീഗ്. ഇക്കുറി ഒരു സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കി കഴിഞ്ഞു. വയനാട് അല്ലെങ്കില്‍ കാസര്‍കോഡ് സീറ്റിനായാണ് ലീഗ് നോട്ടമിടുന്നത്. ഒരു സീറ്റിന് വേണ്ടി ലീഗ് പിടിമുറുക്കുകയാണെങ്കില്‍ യു.ഡി.എഫിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും.

സാധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളിലാണ് മുസ്ലീംലിഗ് മത്സരിക്കുക. മലപ്പുറം പൊന്നാനി സീറ്റുകളാണ് അവര്‍ക്കുള്ളത്. എന്നാല്‍ നിലവിലെ രാഷ്ട്രീയസാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സീറ്റ് കുടുതല്‍ വേണമെന്നാണ് ലീഗിന്റെ നിലപാട്. ദേശീയതലത്തില്‍ മുസ്ലീംലീഗും ശ്രദ്ധകേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭായില്‍ തങ്ങളുടെ അംഗസംഖ്യയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് അവരുടെ നിലപാട്. ലീഗിന്റെ പ്രതിനിധികള്‍ എത്ര വിജയിച്ചു!പോയാലും കോണ്‍ഗ്രസിന്റെ ഏറ്റവും വിശ്വസ്തമായ സഖ്യകക്ഷിയായി നിലകൊള്ളുന്നതുകൊണ്ട് അതില്‍ ആശങ്കപ്പെടാനില്ലെന്നാണ് അവര്‍ കോണ്‍ഗ്രസിനോട് പറയുന്നതും.

ഇക്കുറി വയനാട് അല്ലെങ്കില്‍ കാസര്‍കോഡ് സീറ്റിനായി പിടിമുറുക്കാനാണ് ലീഗിന്റെ നീക്കം. രണ്ടുമണ്ഡലങ്ങളും ലീഗിനെ സംബന്ധിച്ച് ഏറെ ശക്തിയുള്ളതുമാണ്. അതുകൊണ്ട് ഇതില്‍ ഏതെങ്കിലും ഒന്ന് തങ്ങള്‍ക്ക് വേണമെന്നാണ് അവരുടെ ആവശ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായ സാഹചര്യത്തില്‍ ഇക്കുറി പിടിമുറുക്കിയാല്‍ കാര്യം നേടാമെന്ന അഭിപ്രായവും ലീഗിനുള്ളിലുണ്ട്.
യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ പ്രധാന്യമുള്ളതാണ് വയനാട് മണ്ഡലം. മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളെപ്പോലെത്തന്നെ കേരളത്തില്‍ ഒരു പ്രശ്‌നവുമില്ലാതെ വിജയിക്കാന്‍ കഴിയുന്ന കോണ്‍ഗ്രസിന്റെ ഏക മണ്ഡലമാണ് വയനാട് എന്നാണ് യു.ഡി.എഫിനുള്ളിലെ വികാരം. അതുകൊണ്ട് വയനാട് മണ്ഡലത്തില്‍ നോട്ടമിട്ടിരിക്കുന്ന കോണ്‍ം്രഗസ് നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. അതിനിടയിലാണ് ലീഗും മണ്ഡലത്തിനായി രംഗത്തിറങ്ങാന്‍ നീക്കം നടത്തുന്നത്.

കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായി വിലയിരുത്തുന്നുണ്ടെങ്കിലും വയനാട് വിജയിക്കണമെങ്കില്‍ ലീഗ് വിചാരിക്കണം. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നി നിയമസഭാ മണ്ഡലങ്ങള്‍ ഈ ലോക്‌സഭാമണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫീന് കരുത്തുപകരുന്നത്. വയനാട് ജില്ലയില്‍ നിന്നുള്ള മൂന്ന് നിയമസഭാണ്ഡലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കോഴികോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ മണ്ഡലങ്ങളുമാണ് വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നത്. ഇതില്‍ നിലമ്പൂരും വണ്ടൂരും കോണ്‍ഗ്രസിന്റ സീറ്റുകളാണെങ്കിലും ലീഗിന്റെ ശക്തിയാണ് ഇവിടെ നിര്‍്ണ്ണായകമാകുന്നത്. അതുപോലെ തിരുവമ്പാടി മണ്ഡലത്തിലും ലീഗാണ് ശക്തം. ഇതിനെല്ലാം പുറമെ ഏറനാട് മണ്ഡലവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ തങ്ങളുടെ സ്വാധീനം ശക്തമായ മണ്ഡലമായതുകൊണ്ടുതന്നെ ഇക്കുറി തങ്ങള്‍ക്ക് മത്സരിക്കാന്‍ വയനാട് വേണമെന്ന ആവശ്യമായിരിക്കും അവര്‍ ഉയര്‍ത്തുക.

വയനാട് നല്‍കിയില്ലെങ്കില്‍ കാസര്‍കോഡിന് വേണ്ടി പിടിമുറുക്കും. സാസര്‍കോഡും ലീഗിന് കൂടുതല്‍ സ്വാധീനമുള്ള മേഖലയാണ്. മുമ്പ് ആ മണ്ഡലത്തില്‍ അവര്‍ മത്സരിച്ച ചരിത്രവുമുണ്ട്. നിയമസഭയില്‍ കാസര്‍കോഡ് നിന്നുള്ള പ്രതിനിധികളില്‍ ലീഗിനാണ് പ്രാതിനിധ്യം കൂടുതലും. ഇത് മുതലെടുത്തുകൊണ്ട് കാസര്‍കോഡ് സീറ്റിനായി ശക്തമായി വാദിക്കാനാണ് ലീഗിന്റെ നീക്കം. ഒന്നുകില്‍ വയനാട് അല്ലെങ്കില്‍ കാസര്‍കോഡ്. ഇതില്‍ രണ്ടില്‍ ഒരു സീറ്റ് ലഭിക്കണമെന്ന ആവശ്യം ശക്തമായി അവര്‍ ഇ:ക്കുറി ഉന്നയിക്കും.
യു.ഡി.എഫിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്ന് സീറ്റുകള്‍ക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് ലീഗിന്റെ നിലപാട്. നിയമസഭയില്‍ 27 സീറ്റുള്ള കോണ്‍ഗ്രസിന് 16 സീറ്റുകളും 18 സീറ്റുള്ള തങ്ങള്‍ക്ക് 2 സീറ്റും എന്ന നില പറ്റില്ലെന്നാണ് ലീഗിനുള്ളിലെ പ്രധാന വാദം. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥിതി വളരെ ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ പിടിമുറുക്കണമെന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. മാത്രമല്ല, ലീഗിനുള്ളില്‍ ഇപ്പോള്‍ ശക്തമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പിസത്തിനും ഇതില്‍ വലിയ പ്രാധാന്യമുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിനുള്ളി ശക്തമായ പടയൊരുങ്ങുകയാണ്. അത് നേരിടാന്‍ അദ്ദേഹം മുന്നോട്ടുവയ്ക്കാന്‍ പോകുന്ന തന്ത്രമാണ് ലോക്‌സഭയില്‍ ഒരു സീറ്റ് കൂടി എന്ന ആവശ്യം.
അത്തരത്തില്‍ ചര്‍ച്ച ശക്തമാകുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിക്കുള്ളില്‍ നഷ്ടപ്പെടുന്ന പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ആവശ്യത്തോട് കോണ്‍ഗ്രസിന് വഴങ്ങിക്കൊടുക്കാനുംകഴിയില്ല. ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരിക്കുമെന്ന് തീര്‍ത്തും കോണ്‍ഗ്രസിന് ആത്മവിശ്വാസം ലഭിക്കാത്ത സാഹചര്യത്തില്‍ കഴിയുന്നത്ര പ്രതിനിധികളെ കേരളത്തില്‍ നിന്നും വിജയിപ്പിക്കുകയെന്നതിനാണ് അവര്‍ ലക്ഷ്യമിടുന്നത്. ആ സാഹചര്യത്തില്‍ ഒരു സീറ്റിന് കൂടി ലീഗ് പിടിമുറുക്കിയാല്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

എന്നാല്‍ ലീഗിന്റെ സമ്മര്‍ദ്ദം ശക്തമായാല്‍ കോണ്‍ഗ്രസ് വെട്ടിലുമാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഞ്ചാം മന്ത്രി അനുവദിച്ച സ്ഥിതിയിലാകും കോണ്‍ഗ്രസ്. അത് കോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടപ്പെടുത്തുക മാത്രമല്ല, ശബരിമല വിഷയത്തിലൂടെ അവര്‍ കെട്ടിപ്പൊക്കികൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന ഭൂരിപക്ഷ പിന്തുണ കൂടി ഇല്ലാതാക്കുന്നതിന് മാത്രമേ സഹായിക്കുകയുമുള്ളു. കേരളം വര്‍ഗ്ഗീയമായി ഒരിക്കലുമില്ലാത്തതരത്തില്‍ ചേരിതിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends