Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രിയുടെ അധികാരത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ മുഴങ്ങുന്നത് . ആരാണ് തന്ത്രി ? ക്ഷേത്രകാര്യങ്ങളിൽ തന്ത്രിയുടെ പ്രാധാന്യം എന്ത് ? ഒരു പക്ഷെ കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിലും ഈ സംശയങ്ങൾ ഉയരുന്നുണ്ട്

07 JANUARY 2019 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തന്ത്രിയുടെ അധികാരത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ മുഴങ്ങുന്നത് . ആരാണ് തന്ത്രി ?ക്ഷേത്രകാര്യങ്ങളിൽ തന്ത്രിയുടെ പ്രാധാന്യം എന്ത് ? ഒരു പക്ഷെ കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളിലും ഈ സംശയങ്ങൾ ഉയരുന്നുണ്ട് .

വളരെ ലളിതമായി പറഞ്ഞാൽ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ,കൊടിമര പ്രതിഷ്ഠ എന്നിവ നടത്തുകയും ക്ഷേത്രങ്ങളിലെ പൂജാദികളായ ആഭ്യന്തരകർമങ്ങൾ ശാസ്ത്രാചാരമനുസരിച്ച് നിശ്ചയിച്ചു നടത്തുകയോ, തങ്ങളുടെ മേൽനോട്ടത്തിൽ അവയെ നടത്തിക്കുകയോ ചെയ്യുന്ന ആചാര്യന്മാരാണ് തന്ത്രികൾ എന്ന് പറയാം. പരമ്പരാഗതമായി കൈ മാറി പോരുന്ന ഒരു സ്ഥാനം ആണിത് . എന്നിരുന്നാലും അഷ്ടമംഗല പ്രശ്നം വച്ച് അതിൽ ദേവ ഹിതം നോക്കിയാണ് തന്ത്രികളെ തെരഞ്ഞെടുക്കുന്നത്. അങ്ങിനെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ ആ ക്ഷേത്രത്തിലെ എല്ലാ മതപരമായ ആചാരങ്ങളും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കും നടക്കുന്നത് ; 

തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വയ്ക്കുക മുഖ്യമന്ത്രി പറഞ്ഞതുപോലെ അത്രയെളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി പഠനങ്ങളും കോടതി വിധികളും നമുക്ക് അറിയാവുന്നതാണ്. നരവംശ ശാസ്ത്രജ്ഞനായിരുന്ന മാത്തൂര്‍ 1998 ല്‍ ഇതു സംബന്ധിച്ച്‌ നടത്തിയ പഠനമാണ് ഇന്ത്യയിലെ ഏറ്റവും ആധികാരിക പഠനമായി കണക്കാക്കപ്പെടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളും ആചാരങ്ങളും 1428 എ ഡി യിൽ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് എഴുതിയ തന്ത്രസമുഖ്യാ: എന്ന നിയമങ്ങളനുസരിച്ചാണ് എന്ന് ഡോ മാത്തൂർ വ്യക്തമാവുന്നുണ്ട്.

ക്ഷേത്രത്തിലെ ആചാരങ്ങൾ, ക്രിയകൾ, പൂജാരീതികൾ എന്താണ് എന്നൊക്കെ അന്തിമമായി തീരുമാനിക്കേണ്ടത് തന്ത്രിയാണ്; അദ്ദേഹത്തിന്റെ വാക്കാണ്, തീരുമാനമാണ് ഇക്കാര്യത്തിൽ അന്തിമം. അതിൽ ഇടപെടാൻ ഒരാൾക്കും ഒരു അധികാരവുമില്ല. ആ അധികാരം ഒരു കോടതിയും എടുത്തുകളഞ്ഞിട്ടുമില്ല.
428 എ ഡി യില് ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് എഴുതിയ നിയമങ്ങളാണ് തന്ത്രാസ മുഖ്യാ യാ എന്നും , ഒരു ക്ഷേത്രം നിർമി യ്ക്കുന്നതു മുതാൾ പാ ലിക്കേണ്ട ആചാര അനുഷ്ടാനങ്ങളെ കുറിച്ചും അമ്പലം പണി പൂർത്തി യായി കഴിഞ്ഞാൽ അവിടെ അനുവർത്തിയ്‌ക്കേണ്ട , പൂജകൾ ഉൾപ്പടെയുള്ളവയെ സംബന്ധിച്ചുള്ള ചട്ടങ്ങളാണ് അതിലുള്ളതെന്നുംഡോ മാത്തൂർ സാക്ഷ്യപ്പെടുത്തുന്നു. . കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളും അതിൽ നൽകപ്പെട്ടിട്ടുള്ള നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രകാര്യങ്ങളിൽ ഇടപെടാൻ രാജ്യം ഭരിക്കുന്ന മുഘ്യമന്തിക്ക് അവകാശമില്ല. അവിടെ അവസാന വാക്ക് തന്ത്രിയുടെ തന്നെ.

1993 ലെ , ഒ പി നമ്പർ 2071 മായി ബന്ധപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയിലും തന്ത്രിയുടെ അധികാരങ്ങള്‍ അലംഘനീയമാണെന്നായിരുന്നു. തന്ത്രിയ്ക്ക് നല്കുന്ന ദക്ഷിണ വളരെ ഉയർന്ന താണെന്ന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു കോടതി വിധി. മത പരവും ആത്മീയവുമായ കാര്യങ്ങളിൽ തന്ത്രിയുടെ അഭിപ്രായത്തിനാണ് പ്രാമുഖ്യമെന്ന് എല്ലാവർക്കും ഓര്‍മയുണ്ടാവണമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. തന്ത്രി മുഖ്യ പുരോഹിതനാണെന്നും കോടതി വിലയിരുത്തി.

പ്രതിഷ്ഠയുടെ കാവല്ക്കാരനും സംരക്ഷകനും തന്ത്രി ആണ് . മതപരമായ എല്ലാ കാര്യങ്ങളിലും തന്ത്രിയ്ക്കാണ് പരമാധികാരമെന്ന് ഗുരുവായൂര് ദേവസ്വം ആക്ട് സെകഷന് 35 പറയുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമാണ് ദക്ഷിണ കൊടുക്കുന്നത് .ആ വിഷയത്തിൽ ന്യായരഹിതമായി പ്രവർത്തിയ്ക്കാതിരിക്കാൻ തന്ത്രി സ്വയം തീരുമാനം എടുക്കേണ്ടതാണ്.

ക്ഷേത്രങ്ങളുടെ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം ഭരണത്തെ സംബന്ധിച്ച് തന്ത്രിയുടെ അധികാരങ്ങളെ ഉയർത്തി പ്പിടിച്ച മറ്റൊരു കേരള ഡിവിഷന് ബെഞ്ച് വിധിയുമുണ്ട്. 1993 കെ ൽ ടി 195 മായി ബന്ധപ്പെട്ടുള്ളതായിരുന്നു ആ വിധി. മതപരവും ആത്മീയവും, ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതുമായ എല്ലാ കാര്യങ്ങളിലും പ്രസ്തുത ദേവസ്വത്തില്‍ തന്ത്രിയുടെ തീരുമാനം അന്തിമം ആയിരിക്കും എന്നായിരുന്നു അന്നും കോടതി അഭിപ്രായപ്പെട്ടത് .

തന്ത്രിയ്ക്കാണ് ക്ഷേത്ര കാര്യങ്ങളിലും ആചാര അനുഷ്ഠാന കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള പരമാധികാരം എന്നാണ് ഡോക്ടര് മാത്തൂരിന്റെ പഠനവും പറയുന്നത്. അദ്ദേഹത്തിന്റെ അവകാശ അധികാരങ്ങളെ കോടതിയും ഉയര്ത്തിപ്പിടിക്കയാണ് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. തന്ത്രി തീരുമാനം അറിയിച്ചു കഴിഞ്ഞാല്‍ അതിനു മേല്‍ മറ്റൊരു ചർച്ച നടത്താന് സാധ്യതകളേ ഇല്ല എന്ന് ഡോക്ടര് മാത്തൂരിന്റെ പഠനവും അടിവരയിടുന്നു.

ദേവഹിതമനുസരിച്ച് ക്ഷേത്രത്തിലെ തന്ത്രിയായിക്കഴിഞ്ഞാൽ പിന്നെ തന്ത്രികൾ സ്വയം മാറാൻ തയ്യാറാവുകയോ വംശം അന്യം നിൽകുകയൊ ചെയ്യാതെ തന്ത്രികളെ മാറ്റാൻ വിധിയില്ല. തന്ത്രി ക്ഷേത്രം പൂട്ടിപ്പോയാല്‍ പകരം തന്ത്രിയെ വെക്കുമെന്ന് പറയുന്നത് ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ അജ്ഞത മാത്രമാണ്. തോന്നിയപോലെ ആർക്കും എപ്പോൾ വേണമെങ്കിലും അലങ്കരിക്കാവുന്ന ഒന്നല്ല ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം. അത് പാവനമാണ്,സത്യമാണ്. മന്ത്ര തന്ത്ര ഉപാസകാനായ തന്ത്രി പകരുന്ന ഊർജ്ജമാണ് ആ ക്ഷേത്രത്തിന്റെ ചൈതന്യം .തന്ത്രി പ്രതിഷ്ഠയുടെ ഗുരുവാണ്‌..പിതൃസ്ഥാനീയനാണ്.. ഇതൊന്നും തന്നെ അത്ര എളുപ്പം മായ്ച്ചുകളയാവുന്ന ബന്ധമല്ല.. മനുഷ്യനും മനുഷ്യൻ അറിയുന്ന, ആരാധിക്കുന്ന ഈശ്വരനും .....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (35 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (37 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (54 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends