Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ത്താല്‍ അക്രമത്തിൽ 6711 അറസ്റ്റ്; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹർത്താലിൽ ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ

07 JANUARY 2019 02:39 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹർത്താലിൽ ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്.

ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. (ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 89, 171, 22, 149 തിരുവനന്തപുരം റൂറല്‍ - 99, 187, 43, 144 കൊല്ലം സിറ്റി - 74, 183, 75, 108 കൊല്ലം റൂറല്‍ - 52, 147, 27, 120 പത്തനംതിട്ട - 509, 771, 59, 712 ആലപ്പുഴ- 108, 456, 53, 403 ഇടുക്കി - 85, 358, 20, 338 കോട്ടയം - 43, 216, 35 181 കൊച്ചി സിറ്റി - 34, 309, 01, 308 എറണാകുളം റൂറല്‍ - 49, 349, 130, 219 തൃശ്ശൂര്‍ സിറ്റി - 72, 322, 75, 247 തൃശ്ശൂര്‍ റൂറല്‍ - 60, 721, 13, 708 പാലക്കാട് - 296, 859, 123, 736 മലപ്പുറം - 83, 277, 35, 242 കോഴിക്കോട് സിറ്റി - 101, 342, 39, 303 കോഴിക്കോട് റൂറല്‍ - 39, 97, 43, 54 വയനാട് - 41, 252, 36, 216 കണ്ണൂര്‍ - 239, 433, 35, 398 കാസര്‍ഗോഡ് - 109, 261, 30, 231. എന്നിങ്ങനെയാണ്.

ജനുവരി 3ന് നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പൊലീസിനെതിരെ നടന്ന അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറാണെന്ന് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ശബരിമല കര്‍മസമിതിയുടെ നേതാവായ സെന്‍കുമാറിന്റെ അറിവോടെയാണ് പൊലീസിനും പൊലീസ് സ്റ്റേഷനുകള്‍ക്കുമെതിരെ ആക്രമണം നടന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കടകള്‍ ആക്രമിക്കാനാണ് സംഘപരിവാര്‍ പദ്ധതിയിട്ടത്. പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സംയോജിതമായ ഇടപെടലാണ് ആര്‍.എസ്.എസിന്റെ നീക്കം തകരാന്‍ കാരണം. റഹീം പറഞ്ഞു. മിഠായിത്തെരുവില്‍ ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ സാധിച്ചതില്‍ ഡി.വൈ.എഫ്.ഐയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ ദിനം സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളില്‍ ശബരിമല കര്‍മസമിതി നേതാക്കളായ പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, അമൃതാനന്ദമയി എന്നിവര്‍ നിലപാട് വ്യക്തമാക്കണം. മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് ആര്‍.എസ്.എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ കേരളത്തിൽ പരക്കെ അക്രമമാണ് നടന്നത്. ഹർത്താൽ ദിനത്തിലെ അക്രമങ്ങലിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും പോലീസ് വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (5 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (15 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (21 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (56 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends