Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീര സവര്‍ക്കര്‍ മാപ്പ് എഴുതിക്കൊടുത്താണോ ജയില്‍ മോചിതനായത്? അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയോ...?. എന്താണ് അദ്ദേഹം പോര്‍ട്ട് ബ്‌ളയറിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് എഴുതിക്കൊടുത്തത്? ഇതാണ് സത്യം ...ആ രേഖകള്‍ ഇങ്ങനെ...

07 JANUARY 2019 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വീർ സവർക്കർ എന്ന് ഗാന്ധിജി പോലും ആരാധനയോടെ വിളിച്ചിരുന്ന, ബഹുമാനിച്ചിരുന്ന ഭാരതം കണ്ട ഏറ്റവും മഹാനായ ദേശസ്നേഹി...തന്റെ ജീവിതം തന്നെ ഭാരത സ്വാതന്ത്ര്യത്തിനായി സമർപ്പിച്ച ,..ധീര ദേശാഭിമാനി..അതാണ് സവര്‍ക്കര്‍ ..എന്നാൽ ചരിത്രത്തിന്റെ ഏടുകളിൽ ഒരു പക്ഷെ ഏറെ തമസ്ക്കരിക്കപ്പെട്ടതും ഒരു പക്ഷെ ഈ പേരായിരുന്നു.. അതെ സമയം വീര സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചു എന്ന കുപ്രചാരണം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്ഗഢില്‍ ഒരു സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങളിങ്ങനെ- 'ഞങ്ങളുടെ പാര്‍ട്ടിയില്‍ പതിനഞ്ചും ഇരുപതും വര്‍ഷം ജയിലില്‍ കിടന്നവരുണ്ട്. അതേസമയം സവര്‍ക്കര്‍ജി ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കമിഴ്ന്ന് കിടന്ന് മാപ്പപേക്ഷിക്കുകയായിരുന്നു. നിങ്ങള്‍ ഞങ്ങളെ രാഷ്ട്രസ്‌നേഹം പഠിപ്പിക്കേണ്ടതില്ല...' ഈ പ്രസ്താവനയുടെ പേരില്‍ സവര്‍ക്കറുടെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം അനാച്ഛാദനം ചെയ്ത സവര്‍ക്കറുടെ ഛായാചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലുണ്ട് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയതാകാൻ വഴിയില്ല.. അപ്പോൾ പിന്നെ എന്താകാം ഈ പ്രസ്താവനക്ക് പിന്നിൽ എന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാക്കാവുന്നതേ ഉള്ളൂ സവർക്കർ മാത്രമല്ല, നേതാജിയെയും പട്ടേലിനെയും സ്വതന്ത്ര ഇന്ത്യയില്‍ അധികാരം സമ്പാദിച്ച കുടുംബം വല്ലാതെ ഭയപ്പെട്ടി രുന്നുവോ? അതിന്റെ ബഹിർസ്ഫുരണം തന്നെയല്ലേ പക്വതയില്ലാത്ത ഈ വികാരപ്രകടനം ?

1 857ലേത് ശിപായി ലഹളയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ പോരാട്ടമായിരുന്നു എന്ന് വീര സവര്‍ക്കറാണ് ഭയമില്ലാതെ എഴുതിയതെന്ന് മോദി ആന്‍ഡമാന്‍ നിക്കോബാര്‍ സന്ദര്‍ശനവേളയിൽ അനുസ്മരിച്ചിരുന്നു.

വീര സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചു എന്ന കുപ്രചാരണം , ഔദ്യോഗിക രേഖകള്‍ നിരാകരിച്ചിരിക്കുന്നു.

1943 ഡിസംബര്‍ 30ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ നേതാജി ബോസ് അവിടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അതിന്റെ സ്മരണ പുതുക്കാനാണ് പ്രധാനമന്ത്രി അതെ നാളില്‍ അവിടെയെത്തിയത്. ആ ദ്വീപസമൂഹത്തിലെ മൂന്നെണ്ണത്തിന് പ്രധാനമന്ത്രി പുതിയ പേരുനല്‍കി. അതിലൊന്ന് നേതാജിയുടെ പേരിലാണിനി അറിയപ്പെടുക.
അവിടത്തെ സെല്ലുലാര്‍ ജയിലില്‍, കാലാപാനിയില്‍, മോദി എത്തി. സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ വീര സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ഏകാന്ത സെല്ലില്‍ എത്തി പ്രധാനമന്ത്രി പ്രാര്‍ഥിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
കാലാപാനി എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സില്‍ ആളിക്കത്തുക വീര സവര്‍ക്കറുടെ മുഖമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സ്വാതന്ത്ര്യസമര പോരാളി ജയില്‍ മോചിതനാവാന്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചുവെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ക്ക് പിന്നിലെ സത്യം എന്തെന്ന് വരും തലമുറ അറിയണം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും , അതേസമയം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ , വ്യക്തിത്വങ്ങളാണ് നേതാജി ബോസും സവര്‍ക്കറും. രണ്ടുപേരും ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ ശക്തമായി പൊരുതി. നെഹ്രുവിയന്‍ സമ്പ്രദായത്തിലായിരുന്നില്ല അവര്‍ നീങ്ങിയത്. 'ഒത്തുതീര്‍പ്പുകള്‍' അവര്‍ക്ക് അന്യമായിരുന്നുതുകൊണ്ട് തന്നെ പലപ്പോഴും ബ്രിട്ടീഷുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടതായുംവന്നു.
ആ കാലഘട്ടത്തില്‍ ഗാന്ധിജിയും പണ്ഡിറ്റ് നെഹ്‌റുവും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമൊക്കെ പലപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഒരിക്കലും ആന്‍ഡമാന്‍ നിക്കോബാറിലെ സെല്ലുലാര്‍ ജയിലിലേക്ക് അയക്കപ്പെട്ടിരുന്നില്ല എന്നോർക്കണം . നെഹ്റു ബ്രിട്ടീഷ് അതിഥിയെപ്പോലെ ഗസ്റ്റ് ഹൗസുകളില്‍ കഴിഞ്ഞിരുന്നപ്പോൾ നേതാജിക്ക് ഇന്ത്യ വിട്ട് വിദേശത്തേക്ക് പോകേണ്ടിവന്നു.. സവര്‍ക്കര്‍ക്ക് ദീര്‍ഘകാലം സെല്ലുലാര്‍ ജയിലില്‍ ഏകാന്ത തടവുകാരനാവേണ്ടിവന്നു. 1911ല്‍ അന്‍പത് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ആറ് മാസം ഏകാന്ത തടവ്. നാലു മാസം ചങ്ങലക്കിട്ടു. ഏഴുദിവസം വിലങ്ങഴിച്ചേയില്ല. പക്ഷേ ഒരിക്കലും വിദേശിക്ക് മുന്നില്‍ തല കുനിച്ചില്ല.

വീര സവര്‍ക്കര്‍ മാപ്പ് എഴുതിക്കൊടുത്താണോ ജയില്‍ മോചിതനായത്? അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയോ...?. എന്താണ് അദ്ദേഹം പോര്‍ട്ട് ബ്‌ളയറിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാര്‍ക്ക് എഴുതിക്കൊടുത്തത്? ആ രേഖകള്‍ പലതും ലണ്ടനില്‍ ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ ഉണ്ട്എന്ന് കെവിഎസ് ഹരിദാസ് പറയുന്നു. . ഹരിദാസിന്റെ ട്വിറ്ററിലെ സുഹൃത്തായ സങ്കേത് കുല്‍ക്കര്‍ണി നടത്തിയ പരിശ്രമങ്ങളാണ് അതിന് വഴി തുറന്നത് എന്നും അദ്ദേഹം അനുസ്മരിക്കുന്നുണ്ട് . അദ്ദേഹത്തിന് ലഭിച്ച രണ്ടു രേഖകളിൽ ഒന്ന് ഇവിടെ ചേര്‍ക്കുന്നു. സവര്‍ക്കര്‍ നല്‍കിയ അപേക്ഷയെക്കുറിച്ചും ബ്രിട്ടീഷ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണങ്ങളെക്കുറിച്ചും അതിലുണ്ട്.

 

1911 ഫെബ്രുവരി 9ലെ ആഭ്യന്തര വകുപ്പിന്റെ കത്താണ് ലഭ്യമായത്. വിഡി സവര്‍ക്കര്‍ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഒന്നാണത്. 'in which he prays that general amnesty may be granted to all persons convicted of political offences...' അതായത് 'ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ക്ക് എല്ലാം രാഷ്ട്രീയ മാപ്പ് കൊടുക്കണം' എന്ന്. തനിക്ക് വ്യക്തിപരമായി പ്രയോജനം ലഭിക്കണം എന്നല്ല സവര്‍ക്കര്‍ ഉദ്ദേശിച്ചത്. സവര്‍ക്കര്‍ ദീര്‍ഘകാലം അവിടെ ഏകാന്ത തടവുകാരനായിരുന്നു. അത്രയ്ക്ക് വിഷമം മറ്റാര്‍ക്കും അവിടെ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും മറ്റുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നിലെത്തിയത്.

രണ്ടാമത്തെ പേജില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള കുറിപ്പാണ്. 'Petition by VD Savarkar for an amnesty to all political offenders (not necessarily including himself)'. അത് കാണിക്കുന്നതും എല്ലാവര്‍ക്കും വേണ്ടിയാണ് സവര്‍ക്കര്‍ ഹര്‍ജി നല്‍കിയത് എന്നതാണ്. അതിന് താഴെ സവര്‍ക്കര്‍ക്ക് എന്തുകൊണ്ട് മാപ്പ് കൊടുത്തുകൂടാ എന്ന് കാണിക്കുന്ന അധികൃതരുടെ കുറിപ്പുമുണ്ട്. ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം എത്ര വലിയ ശത്രുവായിരുന്നു എന്നല്ലേ അത് കാണിച്ചുതരുന്നത്?

തന്റെ ജീവചരിത്രത്തില്‍ സവര്‍ക്കര്‍ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. 'It was my duty as a follower of responsive cooperation, to accept such conditions as would enable me to do better and larger work for my country than I was able to do during the years of imprisonment. I would be free thus to serve my mother country, and I would regard it as a social duty.' അതായത്, 'ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനല്ല, പുറത്തിറങ്ങി, ഇവിടെ കിടന്ന് ചെയ്യുന്നതിലുപരി, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ ദൗത്യമാണ്. എന്റെ മാതൃഭൂമിയെ സേവിക്കാന്‍ അപ്പോള്‍ എനിക്ക് സ്വാതന്ത്ര്യമുണ്ടാവും. അതെന്റെ സാമൂഹ്യ പ്രതിബദ്ധതയായി ഞാന്‍ കാണുന്നു. 'ജയില്‍ മോചിതനായിട്ട് വീട്ടില്‍ കിടന്നുറങ്ങാനായിരുന്നില്ല, പോരാട്ടം തുടരാനാണ്, സവര്‍ക്കര്‍ ശ്രമിച്ചത്.

അപ്പോൾ ആരാവാം സവര്‍ക്കറെ പ്രതിക്കൂട്ടിലാക്കിയത്? കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അദ്ദേഹത്തിനെതിരെ അത്തരം വാദഗതി ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമെന്താവാം ?
നേതാജിയെക്കുറിച്ചും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണം പോലും അതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കരുതുന്നവരുണ്ടല്ലോ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (35 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (37 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (54 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends