ഹര്‍ത്താലുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി

ഹര്‍ത്താലുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ഹൈക്കോടതി. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താലുകള്‍ തുടര്‍ക്കഥയാകുന്നത്. കോടതികള്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാവില്ല.
ഹര്‍ത്താലിന് ഒരാഴ്ച മുന്‍പെങ്കിലും നോട്ടീസ് നല്‍കണമെന്നും ഹൈകോടതി നിരീക്ഷിച്ചു. ഹര്‍ത്താലിനെതിരായ ഹരജിയിലാണ് ഹൈകോടതിയുടെ നിരീക്ഷണം. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് രാവിലെ ഹൈകോടതി നിരീക്ഷിച്ചിരുന്നു. ഗൗരവമേറിയ വിഷയമാണിത്. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് തേടുകയും ചെയ്തു.സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് കോടതി. സര്‍ക്കാറിനോട് ചോദിച്ചു.
പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഹര്‍ത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ!? മറ്റുള്ളവരെ അതില്‍ നിര്‍ബന്ധിച്ച് പങ്കുചേര്‍ക്കരുത്. ഹര്‍ത്താലുകള്‍ വെറും തമാശയാകുന്നു. ഇക്കാരണത്താല്‍ ഓഫിസുകളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തി ദിനങ്ങള്‍ കുറയുന്നു. നാളത്തെ പണിമുടക്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു, വിഷയത്തില്‍ എന്തുകൊണ്ട് നിയമ നിര്‍മാണം നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.
ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ. ബിജു രമേശാണ് ഹൈകോടതിയെ സമീപിച്ചത്. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താല്‍ കേരളത്തിന്റെ വ്യവസായ വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരുത്തിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
https://www.facebook.com/Malayalivartha



























