Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല പ്രക്ഷോഭത്തിന് കരുത്ത് പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായും കേരളത്തില്‍; സുപ്രീം കോടതി വിധി എതിരായാല്‍ പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം 27-ന് തൃശൂരില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും; ശബരിമല അക്രമം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമോ ?

07 JANUARY 2019 05:29 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരും സി.പി.എമ്മും ഭയന്നതു ഒടുവില്‍ സംഭവിച്ചു എന്ന് ബിജെപി. ശബരിമല അക്രമം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്ന്സൂചന. ശബരിമല പ്രക്ഷോഭത്തിന് കരുത്ത് പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായും കേരളത്തില്‍ എത്തുന്നതായി ബിജെപി. ഇരുവരുടെയും സന്ദര്‍ശനം തടയാനുള്ള ശ്രമമാണോ സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന അക്രമമെന്ന കാര്യവും ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും എന്നും ബിജെപിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ബി.ജെ.പിയേയും ശബരിമല കര്‍മ്മ സമിതിയേയും പരമാവധി പ്രകോപിപ്പിച്ച് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നു വരുത്തി ഇരുവരുടെയും സന്ദര്‍ശനത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കാനുള്ള നീക്കവും കേന്ദ്ര സുരക്ഷാ ഏജന്‍സി അന്വേഷിക്കും. ഇതിന്റെ ഭാഗമായിയാണ് സംസ്ഥാനത്തെ അക്രമ സംഭവങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും ഗവര്‍ണറ നല്‍കിയതും എന്ന് ബിജെപിയോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മകരവിളക്കിനു മുന്‍പ് ഇരുവരും സംസ്ഥാനത്ത് എത്താനായിരുന്നു നീക്കം. അമിത്ഷാ ശബരിമലയില്‍ എത്താനാണ് സാധ്യത. സുരക്ഷാ സൗകര്യങ്ങളുടെ അഭാവമുള്ളതിനാല്‍ പ്രധാനമന്ത്രി പത്തനംതിട്ടയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതനുസരിച്ച് മകരവിളക്കിനു മുന്നേ പധാനമന്ത്രി പത്തനംതിട്ടയില്‍ എത്തി പൊതുസമ്മേളനത്തെ അതിസംബോധന ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മോദി പത്തനംതിട്ടയിലെത്തുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വേദി കൊല്ലത്തേയ്ക്ക് മാറ്റുകയായിരുന്നു എന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു . 15-ന് ദേശീയ പാതാ ഉദ്ഘാടനത്തിന് എത്തുന്ന അദ്ദേഹം വൈകിട്ട് ബി.ജെ.പിയുടെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.

ബി.ജെ.പി 18-ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ അമിത്ഷാ ഉള്‍ശപ്പടെയുള്ള പരമാവധി ദേശീയ നേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന. ഇരുവരുടെയും സന്ദര്‍ശനവേളയില്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക സമുദായ സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യത ഉയരുന്നുണ്ട്. ഇതിനായുള്ള ശ്രമങ്ങള്‍ നടത്താന്‍ അമിത്ഷാ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പെരുന്നയില്‍ നേരിട്ടെത്തി എന്‍്എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ നേരില്‍ കണ്ടത്. എന്‍.ഡി.എയുമായി ഇടഞ്ഞു നില്‍ക്കുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കെ.പി.എം.എസ് പ്രസിഡന്റ് പുന്നല ശ്രീകുമാര്‍ എന്നിവരെയും ഇരുവരും കണ്ടേക്കും. വനിതാമതിലിന്റെ മുന്നില്‍ നിര്‍ത്തിയ തങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് നിലപാടാണ് എസ്.എന്‍.ഡി.പി നേതൃത്വത്തിനുള്ളത്. വനിതാമതിലിന്റെ വ്യക്താവായി നിന്ന പ്രതീ നടേശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

യുവമോര്‍ച്ചയുടെ സംസ്ഥാന സ്േമളനത്തിന്റെ സമാപനത്തിനായിയാണ് 27-ന് പ്രധാമന്ത്രി വീണ്ടും സംസ്ഥാനത്ത് എത്തുന്നത്. ഇതിന്റെ ഭാഗമായി തൃശൂരില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. അപ്പോഴേയ്ക്കും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും സുപ്രീംകോടതി പരിഗണിച്ചേക്കും. കോടതിവിധി എതിരായാല്‍ ഇതിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം അന്ന് പ്രധാനമന്ത്രി വേദിയില്‍ പ്രഖ്യാപിച്ചേയ്ക്കും. അതുകൊണ്ടു തന്നെ രണ്ടു സന്ദര്‍ശനത്തിനും അതീവ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

ഇരുവരുടെയും സന്ദര്‍ശനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രചാരണത്തുടക്കമായും വിലയിരുത്തപ്പെടും. ഇത് സര്‍ക്കാരിനും സി.പി.എമ്മിനും ക്ഷീണമുണ്ടാക്കുമെന്നതിനാല്‍ ഇരുവരുടെയും വരവ് മുടക്കാനുള്ള ശ്രമങ്ങളാണോ അക്രമണത്തിനു പിന്നിലെന്നാണ് സംശയം. അതുകൊണ്ട് തന്നെ അക്രമണത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അണികള്‍ക്ക് ബി.ജെ.പിയും സഖ്യ കക്ഷികളും നിര്‍ദേശം നല്‍കി.അക്രമങ്ങള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉശണ്ടന്ന സംശയവും ബലപ്പെടുന്നുണ്ട്. സി.പി.എം-ബി.ജെ.പി ആക്രമണങ്ങള്‍ക്ക് പിന്നാലെ എസ്.ഡി.പി.ഐയും അക്രമത്തിലേയ്ക്ക് തിരിഞ്ഞതും സംശയങ്ങള്‍ക്ക് ശക്തി പകരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (35 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (47 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (57 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends