Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി​ജെ​പിയുടെ ആവശ്യം വെ​റും മ​ണ്ട​ത്ത​രം ; ശ​ബ​രി​മ​ല വിഷയത്തില്‍ അക്രമങ്ങളോടനുബന്ധിച്ച്‌ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ബി​ജെ​പിയുടെ ആവശ്യം വെ​റും മ​ണ്ട​ത്ത​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍

07 JANUARY 2019 08:44 PM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല വിഷയത്തില്‍ അക്രമങ്ങളോടനുബന്ധിച്ച്‌ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ബി​ജെ​പിയുടെ ആവശ്യം വെ​റും മ​ണ്ട​ത്ത​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. ലോ​ക്സ​ഭ​യി​ല്‍ ബി​ജെ​പി ഉന്നയിച്ച ആവശ്യം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ലക്ഷ്യമിട്ടാണെന്നും വേ​ണു​ഗോ​പാ​ല്‍ കുറ്റപ്പെടുത്തി.

അക്രമത്തിലൂടെയല്ല ശബരിമല വിഷയത്തിന് പരിഹാരമുണ്ടാകേണ്ടത്. അക്രമസമരങ്ങളോട് കേരള സമൂഹത്തിന്റെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിന് ആത്യന്തികമായി പരിഹാരം ഉണ്ടാകണമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇക്കാര്യത്തെ പറ്റി ബിജെപി ഒരക്ഷരം മിണ്ടുന്നില്ല. സംസ്ഥാനത്ത് ആക്രമണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ പിണറായി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സിപിഎം അക്രമത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഝാര്‍ഖണ്ഡില്‍നിന്നുള്ള അംഗം നിഷികാന്ത് ദുബൈയാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്.

ശബരിമല വിധിയെത്തുടര്‍ന്ന് കേരളത്തിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിന്റെ മറവില്‍ സിപിഎം വ്യാപകമായി അക്രമം നടത്തുകയാണെന്നാണ് ബിജെപിയുടെ ആരോപണം. കേരളത്തില്‍ ബിജെപിയുടെ സ്വാധീനം കൂടുന്നത് സിപിഎമ്മിനെ ഭയപ്പെടുത്തുന്നതായി നിഷികാന്ത് ദുബെ പറഞ്ഞു. ത്രിപുരയിലേതു പോലെ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമോയെന്ന ഭയമാണ് സിപിഎമ്മിന്. ഇതുകൊണ്ടാണ് വ്യാപകമായി അക്രമം നടത്തുന്നതെന്ന് ദുബെ ആരോപിച്ചു.

അതേസമയം സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെങ്കിലും രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും ബിജെപിയുടേത് അതിമോഹമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രപതിഭരണം എന്ന ബിജെപി ആവശ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു . കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന്റെ ആവശ്യമില്ലെന്നും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ ബാലറ്റിലൂടെ തന്നെ പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു. ലോക്സഭയില്‍ അക്കാര്യം പറഞ്ഞത് കേരളത്തെ പറ്റി അറിയാത്ത എംപിയാണ്. കോണ്‍ഗ്രസ് വക്താക്കളുടെ പ്രതികരണങ്ങള്‍ ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണെന്ന് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റില്‍ നിരവധി വക്താക്കള്‍ ഉണ്ട്. അവര്‍ ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണ്. പക്ഷെ മുഖ്യ വക്താവ് രന്‍ദീപ് സുര്‍ജേവാല പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. താന്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഹൈക്കോടതി പരിഗണിക്കണമെന്നും ഹര്‍ത്താലുകള്‍ മുഴുവനായി നിരോധിക്കരുതെന്നും ഹര്‍ത്താല്‍ ഹൈക്കോടതി ഇടപെടലില്‍ ചെന്നിത്തല പറഞ്ഞു. എന്നാല്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (1 minute ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (36 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (48 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (58 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends