Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ട അത് വേറെ സംസ്ഥാനത്ത് പോയി പറഞ്ഞാൽ മതി ! ; കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല, ഭരണസ്‌തംഭനമോ ക്രമസമാധാന തകർച്ചയോ ഇല്ല; രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

07 JANUARY 2019 06:56 PM IST
മലയാളി വാര്‍ത്ത

ബി ജെ പിയുടെ വിരട്ടൽ കേരളത്തില്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി ജെ പിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ലോക്സഭയിലെ ബി ജെ പി ആവശ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ അക്രമം സംഘടിപ്പിക്കുകയാണ്. എന്നിട്ട് ഇവിടെയാകെ പ്രശ്‌നമാണെന്ന് പറയുന്നു. കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്‌നവുമില്ല. ഭരണസ്‌തംഭനമോ ക്രമസമാധാന തകർച്ചയോ ഇല്ല. അക്രമത്തെ അക്രമമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കുകയാണ്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യേണ്ടെന്ന് വേറെ സംസ്ഥാനത്ത് പറഞ്ഞാൽ മതി. കേരളത്തോട് ആ കളി വേണ്ട. മറ്റ് സംസ്ഥാനങ്ങളിൽ പട്ടാപ്പകൽ കൊല നടത്തിയവരെപ്പോലും പിടിക്കാത്ത ഭരണസംവിധാനമുണ്ടാകാം. അവിടെ കിട്ടുന്ന സംരക്ഷണം കേരളത്തിൽ കിട്ടുമെന്ന് വ്യാമോഹിക്കേണ്ട.

ക്രമസമാധാനം തകർക്കണമെന്ന് ആർ.എസ്.എസിനും ബി.ജെ.പിക്കും ആഗ്രഹമുണ്ട്. അതിനായി അവർ ഹർത്താലുകളിൽ ബോധപൂർവ്വമായ അക്രമം അഴിച്ചുവിട്ടു. അക്രമങ്ങളെല്ലാം നേരത്തേ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഭൂരിഭാഗം കേസുകളിലും സംഘപരിവാറുകാരാണ് പ്രതികൾ. എന്നാൽ മനസിൽ കണ്ടത് അതേപടി നടപ്പാക്കാനാവാത്ത നിരാശയാണ് അവർക്ക്. ഇത്രയും അക്രമങ്ങളുണ്ടായിട്ടും കേരളത്തിൽ എല്ലാം ഭദ്രവും സമാധാനപരവുമാണ്.

തലശേരിയിൽ സി.പി.എം അനുഭാവി ശോഭയുടെ വീടാക്രമിച്ച് ജനുവരി മൂന്നിന് അക്രമം തുടങ്ങിയത് സംഘപരിവാറാണ്. പിന്നീട് സി.പി.എമ്മുകാരുടെ നിരവധി വീടുകൾ ആക്രമിക്കപ്പെട്ടു. സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന ദിനേശ് ബീഡി ഫാക്ടറിക്ക് ബോംബെറിഞ്ഞു. തലശേരി ടൗണിലെ സി.പി.ഐ ഓഫീസാണ് ആക്രമിക്കപ്പെട്ട ആദ്യ പാർട്ടി ഓഫീസ്. തലശേരിയിലെ ആക്രമണങ്ങൾക്ക് ആർ.എസ്.എസാണ് നേതൃത്വം നൽകിയത്. സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെട്ട ശേഷം സ്വാഭാവികമായി കടുത്ത പ്രതിഷേധങ്ങളുണ്ടായി. സമാധാനയോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് എ.എൻ.ഷംസീർ എം.എൽ.എയുടെ വീടാക്രമിച്ചത്. ഏകപക്ഷീയമായ ആർ.എസ്.എസ് ആക്രമണങ്ങൾക്ക് നിർഭാഗ്യവശാൽ ചില പ്രതികരണങ്ങളുണ്ടായി. ആർ.എസ്.എസിന്റെ ആസൂത്രിത നീക്കം ഒഴിവാക്കി, കുഴപ്പമെന്ന് ആരു പറഞ്ഞാലും ശരിയാവില്ല. അക്രമം നിറുത്തുകയാണ് അവർ ആദ്യം ചെയ്യേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.

ഇന്നും നാളെയും പൊതുപണിമുടക്കാണെങ്കിലും തുറക്കുന്ന കടകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനല്ല ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ബലപ്രയോഗമുണ്ടാവില്ലെന്നും പണിമുടക്കിന് ആഹ്വാനം ചെയ്തവർ വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ പണിമുടക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (45 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (55 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends