കൊയിലാണ്ടിയില്‍ വീണ്ടും സി.പി.എം, ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും സി.പി.എം, ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പുലര്‍ച്ചെ മൂന്നു മണിയോടെ സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ബോംബേറില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. ഈ സംഭവത്തിന് പിന്നാലെ രാവിലെ അഞ്ചു മണിയോടെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ആക്രമണം നടന്നു. മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്ച ബി.ജെ.പി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം തുടങ്ങിയത്.
ഇതേതുടര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം പൊലീസിനെ വിന്യസിക്കുകയും ചെയതിരുന്നു. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും കൊയിലാണ്ടിയില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























