Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുത്തനായ ഭരണാധികാരിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു; സി പി എമ്മിനെ വേരോടെ തകർക്കുമോ ശബരിമല

08 JANUARY 2019 09:26 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ടി വി യുടെ സർവെ ഫലം കേരളത്തിലെ ഇടതു പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചിൽ താഴെ പാർലമെന്റ് സീറ്റുകളേ നേടാൻ എൽ ഡി എഫിന് കഴിയു എന്ന സൂചനയാണ് സർവെ നൽകുന്നത്. കരുത്തനായ ഭരണാധികാരിക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു. ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കിയെന്ന്‌ ഗർവ് പറയുമ്പോഴും പരമ്പരാഗത വോട്ടുകള്‍ തിരിഞ്ഞുകുത്തുമോ എന്നു സി.പി.എമ്മിന്‌ 

ഇപ്പോൾ ആശങ്ക. യുവതീ പ്രവേശന കാര്യത്തിൽ അനാവശ്യ വാശി കാണിച്ചെന്നും ഇതുവഴി ക്ഷേത്രവിശ്വാസികളിലുണ്ടാക്കിയ വികാരം രാഷ്‌ട്രീയമായി പ്രതിഫലിക്കും എന്നുതന്നെയാണ് ഇപ്പോൾ സംശയമേറി വരുന്നത്. ഇത്തരം കാര്യങ്ങൾ വിശദമായി അറിയുക എന്ന ലക്ഷ്യത്തോടെ വിശദമായ സര്‍വേ നടത്താനാണു സി പി എം തീരുമാനം.

സംസ്‌ഥാനത്തെ എല്ലാ വോട്ടര്‍മാരുടെയും വ്യക്‌തിവിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്‌ഥാന നേതൃത്വം കീഴ്‌ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊപ്പം ശബരിമല വിഷയത്തിലെ അഭിപ്രായവും ആരായാനാണു പുതിയ തീരുമാനം.മൊബൈല്‍ ഫോണ്‍ നമ്പര്‍, സാമ്പത്തിക ശേഷി എന്നിവയടക്കം വ്യക്തിഗത വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ് ലക്‌ഷ്യം. ഒരു പാര്‍ട്ടി അംഗം ചുരുങ്ങിയത്‌ 10 വീടുകള്‍ സന്ദര്‍ശിച്ച്‌ ശരിയായ വികാരം മനസിലാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, പാര്‍ട്ടിക്കാരുമായി സൗഹൃദം പങ്കിടാനും വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ മനസ്‌ തുറക്കാനും ആളുകള്‍ തയാറാകുമോ എന്ന പ്രശ്‌നമുണ്ട്‌. വ്യക്‌തിഗത വിവരങ്ങള്‍ നല്‍കാന്‍ പലര്‍ക്കും താല്‍പര്യമില്ലെന്നതാണ്‌ അനുഭവം. അതിനാല്‍ത്തന്നെ, സി പി എം മുമ്പു നടത്തിയ പല സര്‍വേകളും ജനവികാരം കൃത്യമായി തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ഈ പ്രശ്‌നം മറികടക്കാന്‍ ഒരു വഴിയും പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടില്ല. പുറത്തു നിന്നുള്ള ഏജൻസിയെക്കൊണ്ടും സർവെ നടത്താൻ പാർട്ടി ഉദ്ദേശിക്കുന്നു.

വനിത മതിലിന്റെ വിജയത്തിന് തൊട്ടു പിന്നാലെ രാത്രിയിൽ വേഷം മാറ്റി യുവതികളെ ശബരിമലയിലെത്തിച്ചതിനെപ്പറ്റി പാർട്ടി അണികൾക്കിടയിലും വലിയ വികാരമാണുള്ളത്. ലോക്‌സഭ തെരെഞ്ഞുടുപ്പ് എത്തിനിൽക്കുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയ മണ്ടത്തരങ്ങൾ വേണ്ടിയിരുന്നില്ല എന്നാണ് വലിയൊരു വിഭാഗം പറയുന്നത്.

ഇ-പ്രചാരണത്തിന്‌ വിപുലപദ്ധതിയാണു സി.പി.എം. തയാറാക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ നേതാക്കള്‍ക്കു വോട്ടര്‍മാരുമായി സംവദിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായാണു വിവരശേഖരണത്തിനു നേരത്തേ തീരുമാനിച്ചത്‌. അതിനെ കുറച്ചുകൂടി വിപുലീകരിച്ചു നവോഥാന ആശയങ്ങൾ കൂടി പ്രചരിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം.

മകരവിളക്കിനു ശേഷം നടയടയ്‌ക്കുമ്പോള്‍ സംഘപരിവാര്‍ വിജയാഹ്‌ളാദ പ്രകടനം നടത്തുന്നിനു തടയിടാനാണ്‌ 50 വയസില്‍ താഴെയുള്ള രണ്ടു സ്‌ത്രീകളെ ഇരുളിന്റെ മറവില്‍ ശബരിമല ശ്രീകോവിലിനു മുന്നിലെത്തിച്ചതെന്ന വ്യാഖ്യാനമാണ്‌ ഒടുവിലായി പുറത്തുവന്നത്‌.സി.പി.എം. നിര്‍ദേശാനുസരണമാണു കണ്ണൂരിൽ നിന്നെത്തിയ പോലീസ്‌ പ്രവര്‍ത്തിച്ചതെന്ന ആക്ഷേപം ശരിവയ്‌ക്കുന്ന മട്ടിലായി.

നവോത്ഥാനമാണു ലക്ഷ്യമെന്നു പറഞ്ഞ്‌ വനിതാമതില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിറ്റേന്നു നടത്തിയ യുവതിപ്രവേശനം ആസൂത്രിതമായിരുന്നെന്നു വ്യക്‌തമായി. വഞ്ചിക്കപ്പെട്ടെന്നു പ്രീതി നടേശന്‍ തുറന്നടിച്ചു പിണറായിക്കും സർക്കാരിനുമെതിരെ രംഗത്ത് വന്നു. യുവതിപ്രവേശനത്തിനു ശേഷവും തെരുവില്‍ വലിയ പ്രതിഷേധമുണ്ടായി. സി.പി.എം. നടപടി വിശ്വാസികള്‍ക്ക്‌ ഒട്ടും രുചിച്ചിട്ടില്ലെന്നു വ്യക്‌തമാക്കുന്ന ജനപങ്കാളിത്തമാണു റാലികളിലെ സ്‌ത്രീ പങ്കാളിത്തം കൊണ്ട് ദൃശ്യമായത്‌. ഇതും സർക്കാരിനെ വിറളി പിടിപ്പിക്കുന്നു.


ശബരിമലയില്‍ രാത്രിയുടെ മറവില്‍ ആക്‌ടിവിസ്‌റ്റുകളുമായി എത്തി ഒളിസേവ നടത്തിയെന്ന പരിഹാസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. തന്ത്രിക്കെതിരേ കടുത്ത വിമര്‍ശമുന്നയിച്ച മന്ത്രിമാരടക്കമുള്ളവര്‍ മുള്‍മുനയിലാണ്‌. എന്തിനാണ് തന്ത്രിയെ ഇത്തരത്തിൽ വെല്ലു വിളിക്കുന്നതെന്ന് പാർട്ടി അണികൾ പോലും ചോദിക്കുന്നു. പിടിപ്പുകേടിന്റെയും ദാർഷ്ട്യത്തിന്റെയും ഉദാഹരണമായി ശബരിമലയിലെ സർക്കാർ ഇടപെടലുകൾ.ഇതെല്ലാം രാഷ്‌ട്രീയമായി തിരിച്ചടിച്ചേക്കുമെന്ന ആശങ്കയിലാണു സര്‍വേയ്‌ക്കു തീരുമാനിച്ചത്‌. കാൽച്ചുവട്ടിലെ മണ്ണൊലിക്കുന്നു എന്ന് വ്യക്തം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (24 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (36 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (46 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends