Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്ന് മലകയറാൻ ശ്രമിച്ചതോടെ ജീവിതം മാറിമറിഞ്ഞു; മകളുടെ ഭാവിയും തുലാസിൽ... ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കാനാവില്ലന്ന് അധികൃതര്‍

08 JANUARY 2019 11:29 AM IST
മലയാളി വാര്‍ത്ത

ബിന്ദു തങ്കം കല്യാണിയുടെ മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്ററി സ്‌കൂളാണ് ഇത്തരത്തിലൊരു ക്രൂരത ചെയ്തത്. കേരള തമിഴ്‌നാട് ബോര്‍ഡറിലെ വിദ്യ വനം ഹയര്‍സെക്കന്ററി സ്‌കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്.

മുമ്ബ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. എന്തിന് വേണ്ടിയാണ് അവര്‍ അങ്ങനെ പറഞ്ഞത്, സ്‌കൂളിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ പറഞ്ഞതായും ബിന്ദു പറയുന്നു. മകള്‍ക്ക് അഡ്മിഷന്‍ നിരസിച്ചതായി ഒരു അധ്യാപകനാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികാരികള്‍ ഭയപരവശരായിരുന്നുവെന്നും ബിന്ദു അറിയിച്ചു.

ബിന്ദുവിന്റെ വാക്കുകളിലൂടെ…

മകളുമായി സ്‌കൂളില്‍ എത്തിയപ്പോള്‍ എനിക്ക് അവരുടെ ഭാഗത്തുനിന്നും അസാധാരണമായ പെരുമാറ്റമാണ് കാണാന്‍ കഴിഞ്ഞത്. താന്‍ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാല്‍ എജ്യൂക്കേഷന്‍ അക്ടിവിസ്റ്റാണ് താനെന്നും പ്രിന്‍സിപ്പള്‍ എന്നോട് പറഞ്ഞു. എന്തിന് വേണ്ടിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. സ്‌കൂളിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ എന്നോട് അറിയിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ശേഷം ചേവായൂരിലെ വാടക വീട്ടില്‍ നിന്നും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്‌കൂളിലേയ്ക്ക് വരേണ്ടെന്ന് സ്‌കൂളധികൃതരും അറിയിച്ചതായി ബിന്ദു പറഞ്ഞിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ശേഷം ചേവായൂരിലെ വാടക വീട്ടിൽ നിന്നും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതരും അറിയിച്ചതായി ബിന്ദു പറഞ്ഞിരുന്നു.

ബിന്ദു തങ്കം കല്യാണി തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെയാണ്, തിങ്കളാഴ്ച ശബരി മല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ സംഘപരിവാറിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നു. എന്നാല്‍ മല കയറാനെത്തിയ ബിന്ദുവിന് നേരെയുള്ള സംഘപരിവാറിന്റെ് ആക്രമണം ചെറുതൊന്നുമായിരുന്നില്ല. വീടാക്രമിച്ചും സൈബര്‍ ആക്രമണം നടത്തിയും സംഘപരിവാര്‍ ഭീകരത ഇപ്പോഴും അവരെ വിടാതെ പിന്തുടരുന്നുണ്ട്. അതിനുദാഹരണമാണ് ഇന്ന് ബിന്ദു ജോലി ചെയ്യുന്ന അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് നാമജപ ഘോഷയാത്ര നടത്തിയതും. ശബരിമലയില്‍ നിന്ന് തിരികെ എത്തിയ ബിന്ദുവിന് നേരെ വധ ഭീഷണി ഉയരുകയും ഇവര്‍ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ടിവരികയും ചെയ്തു. അതോടെ ജീവന് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സംരക്ഷണയിലായിരുന്നു ബിന്ദു താമസിച്ചത്.

പിന്നീട് ബിന്ദുവിന്റെ മാതാപിതാക്കള്‍ മകളുടെ പ്രവൃത്തിയില്‍ മാപ്പ് ചോദിച്ചതായി പ്രചരണങ്ങള്‍ ഉണ്ടായി. സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിളക്ക് കൊളുത്തി മാപ്പ് പറഞ്ഞുവെന്നും മകളുടെ തെറ്റ് പൊറുക്കണമെന്നും പറഞ്ഞതായി ജനം ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് സംഘപരിവാറുകാര്‍ പരിഹാരക്രിയ ചെയ്യിച്ചതെന്നും വീടിനടുത്തുള്ള ബി.ജെ.പി നേതാവിന്റെ വീട്ടിലേക്ക് അമ്മയെ വിളിച്ചുവരുത്തി ‘വിളക്ക് കത്തിച്ചു തരണം ദൈവത്തിന്റെ കാര്യമല്ലേ’ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും ബിന്ദു പറഞ്ഞിരുന്നു. ജീവന് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വീട്ടുകാര്‍ പോയതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ ശബരിമലയില്‍ പോകണമെന്നാണ് ബി.ജെ.പി നേതാക്കള്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടെന്നും ബിന്ദു ആരോപിച്ചിരുന്നു.

താന്‍ മാവോയിസ്റ്റാണെന്നും തന്റെ പേര് ബിന്ദു സക്കറിയയാണെന്നുമടക്കമുള്ള വ്യാജപ്രചരണം നടത്തിയ ജനം ടി.വിക്കെതിരെയും സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിന്ദു തങ്കം കല്ല്യാണി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടി അഗളി ഗവണ്‍മെന്റ് സ്‌കൂളിലേക്ക് പോയ ബിന്ദുവിനെ അവിടേയും അക്രമിക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിട്ടു. ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ പ്രവേശനകവാടത്തിലെത്തി. പ്രവേശനകവാടത്തിലും നാമജപങ്ങളുമായി പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ബിന്ദുവിന് ജോലി ചെയ്യാന്‍ എല്ലാ സൗകര്യങ്ങളും ചെയ്യണമെന്ന് സര്‍ക്കാര്‍ സ്‌കൂളിനോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി വിധിപ്രകാരമുള്ള ഭരണഘടനാപരമായ ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിന്നു എന്നതിനാണ് സംഘപരിവാറില്‍ നിന്നും ഞാന്‍ നിരന്തരം വേട്ടയാടപ്പെടുന്നത്. ഒരു ദളിത് സ്ത്രീ കൂടിയായതിനാലാണ് തനിക്കെതിരെ സംഘപരിവാര്‍ ഇത്രമേല്‍ വിദ്വേഷപരമായ പ്രചരണങ്ങളും ആക്രമണങ്ങളും തുടര്‍ച്ചയായി നടത്തുന്നതെന്നും സുരക്ഷയാവശ്യപ്പെട്ടുകൊണ്ട് അഗളി പോലീസ് സ്റ്റേഷനില്‍ പരാതി ഇതിനകം പരാതി നല്‍കിയിട്ടുണ്ടായിരുന്നുവെന്നും ബിന്ദു പറഞ്ഞിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച പ്രതിഷേധ നാമജപയാത്ര സ്‌കൂളിന് മുന്‍പില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. സ്‌കൂളിന്റെ ഗെയ്റ്റ് പൊലീസ് പൂട്ടിയിട്ടു. ഇതോടെ ബിന്ദുവിന് സംരക്ഷണം ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്ത് വന്നിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (21 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (33 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (43 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends