Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പിണറായി പാര്‍ട്ടിക്കാര്‍ക്കും സമരസമിതി നേതാക്കള്‍ക്കും കൊടുത്ത ഉറപ്പൊക്കെ വെറുതെ... ഹര്‍ത്താലില്‍ അണികള്‍ അര്‍മാദിക്കുന്നു

08 JANUARY 2019 01:30 PM IST
മലയാളി വാര്‍ത്ത

പിണറായി പാര്‍ട്ടിക്കാര്‍ക്കും സമരസമിതി നേതാക്കള്‍ക്കും കൊടുത്ത ഉറപ്പൊക്കെ വെറുതെ. ഹര്‍ത്താലില്‍ അണികള്‍ അര്‍മാദിക്കുന്നു. പല സ്ഥലത്തും വാഹനം തടയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹര്‍ത്താല്‍ കേരളത്തെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പുല്ലുവിലയാണ് സമരക്കാര്‍ കൊടുക്കുന്നത്.

കൊച്ചിയില്‍ ചേളാരി ഐ.ഒ.സിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയ തൊഴിലാളികളെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. കൊച്ചി കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞിട്ടുണ്ട്. ഇവിടെ നേരത്തേയുള്ള ഷിഫ്റ്റില്‍ ജോലിക്കെത്തിയവര്‍ ഇപ്പോള്‍ ജോലി തുടരുന്നുണ്ട്. രാവിലെ എട്ട് മണിക്ക് ശേഷം ജോലിക്കെത്തിയവരെ ട്രേഡ് യൂനിയനുകാര്‍ തടഞ്ഞു.

തിരുവനന്തപുരത്തെ പെട്രോള്‍ പന്പുകളിലൊക്കെ ഇന്നലെ വി ശിവന്‍കുട്ടി തന്നെ നേരിട്ട് വിളിച്ചു പന്പുകളൊന്നും തുറക്കരുതെന്നു പറഞ്ഞു. തുറന്നാല്‍ വിഷയമാകുമെന്നും അറിയിച്ചു.

ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പലയിടത്തും റെയില്‍ ഗതാഗതം തടസപ്പെടുത്തുകയാണ്. ജനശതാബദി, രപതിസാഗര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ തടഞ്ഞു. അഞ്ചുമണിക്കു പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയ്ക്ക് മാത്രമാണ് പുറപ്പെട്ടത്. ചെന്നൈ മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞു. ശബരി എക്‌സ്പ്‌രസിന്റെ യാത്രയും വൈകി.

അധ്യാപക സംഘടനകളും സര്‍വിസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ വിദ്യാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.
കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, ബാങ്ക് തപാല്‍ ജീവനക്കാര്‍, മോേട്ടാര്‍ തൊഴിലാളികള്‍ എന്നിവരെല്ലാം പണിമുടക്കുകയാണ്. ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിട്ടുനില്‍ക്കും. ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി. െക.എസ്.ആര്‍.ടി.സി ശബരിമല സര്‍വിസ് നടത്തുമെന്ന് സി.എം.ഡി ടോമിന്‍ െജ.തച്ചങ്കരി അറിയിച്ചു. നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വിസും ഡിപ്പോകളില്‍നിന്നുള്ള നിലയ്ക്കല്‍ സര്‍വിസും ഓടാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. പത്രം, പാല്‍, ആശുപത്രികള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എങ്കിലും പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ജി.എസ്.ടി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ വ്യാപാരികള്‍ പണിമുടക്കുമായി സഹകരിക്കുമെന്നാണ് വിലയിരുത്തല്‍. കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിട്ടുണ്ട്. തുറക്കേണ്ടവര്‍ക്ക് തുറക്കാമെന്നും തൊഴിലാളികള്‍ പണിമുടക്കിയാല്‍ എതിര്‍ക്കില്ലെന്നും വ്യാപാരി വ്യവസായി സമിതി വ്യക്തമാക്കി. പണിമുടക്കിെന്റ ഭാഗമായി ജില്ല കേന്ദ്രങ്ങളില്‍ തൊഴിലാളി മാര്‍ച്ച് നടക്കും.

48 മണിക്കൂര്‍ ദേശിയ പണിമുടക്ക് അധ്യാപകസര്‍വിസ് മേഖലയില്‍ സമ്പൂര്‍ണമാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സും അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയും. പ്രകടനങ്ങളില്‍ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ടി.സി. മാത്തുക്കുട്ടിയും സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്. വിജയകുമാരന്‍ നായരും ആവശ്യപ്പെട്ടു.പണിമുടക്ക് വിജയിപ്പിക്കാന്‍ ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ഒ.കെ. ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാറും ആവശ്യപ്പെട്ടു.

സംയുക്ത ട്രേഡ് യൂനിയെന്റ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടുദിവസത്തെ പണിമുടക്ക് മുന്നില്‍ക്കണ്ട് ജനങ്ങള്‍ കൂട്ടത്തോടെ ഇന്ധനം നിറക്കാനെത്തിയതിനാല്‍ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്കനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകീേട്ടാടെ തന്നെ ഭൂരിഭാഗം പമ്പുകളിലും വാഹനങ്ങളുെട നീണ്ട നിരയായിരുന്നു. രാത്രിയും തിരക്ക് തുടര്‍ന്നു. ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്നത് മറ്റു പമ്പുകളിലെ തിരക്ക് വര്‍ധിപ്പിച്ചു. വാഹനങ്ങള്‍ക്കുപുറെമ നിരവധിയാളുകള്‍ കന്നാസുകളിലും കുപ്പികളിലും ഇന്ധനം നിറക്കാനെത്തിയിരുന്നു. ദേശീയ പണിമുടക്ക് കാരണമാക്കി വ്യാപാരികള്‍ മത്സ്യം, കോഴി, പച്ചക്കറി വില കുത്തനെ ഉയര്‍ത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (4 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends