Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാട്; കേന്ദ്രത്തിന്റെ ഈ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവും: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

08 JANUARY 2019 08:30 PM IST
മലയാളി വാര്‍ത്ത

ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്നും, സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്ന് സുപ്രീംകോടതി പല വട്ടം വിധിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കുന്നതില്‍ എസ്‌എന്‍ഡിപി എതിരല്ലെന്ന് വിശദമാക്കിയ വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാല്‍, മുന്നാക്ക വിഭാഗങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എന്‍ഡിപി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കാവുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എല്ലാ മതങ്ങളിലെയും മുന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്ബത്തി സംരവണ ബില്ലിന് അംഗീകാരം നല്കിയത്.

സര്‍ക്കാര്‍ ജോലികളില്‍ പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് മാറ്റിവയ്ക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സാമ്ബത്തിക സംവരണം മാനദണ്ഡമാകും. എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം കിട്ടും. സംവരണം അമ്ബതു ശതമാനത്തില്‍ കൂടരുതെന്ന കോടതിവിധികള്‍ നിലവിലുണ്ട്. അമ്ബതില്‍ നിന്ന് അറുപതായി സംവരണം കൊണ്ടുവരാനും സാമ്ബത്തിക പിന്നാക്ക അവസ്ഥ മാനദണ്ഡമാക്കാനും ഭരണഘടനയില്‍ മാറ്റം വരുത്തും. പതിനഞ്ച്, പതിനാറ് അനുച്ഛേദങ്ങളിലാകും മാറ്റം നടപ്പാക്കുക.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തിന് താഴെയുള്ളവര്‍ക്കാണ് സംവരണം ലഭിക്കുക. നിലവില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിധികളിലും സംവരണം 50 ശതമാനമാകരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ 50 നൊപ്പം 10 ശതമാനം കൂടി ചേര്‍ത്ത് 60 ശതമാനമാക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. ആര്‍ട്ടിക്ക്ള്‍ 14 പ്രകാരം തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് കേശവാനന്ദ ഭാരതീ കേസില്‍ സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ മാറ്റം വരുത്തുന്ന ഭേദഗതിക്ക് നിയമസാധുത ലഭിക്കില്ല. അതിനാല്‍ ഭരണഘടനാ ഭേദഗതി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

അതേസമയം, മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (9 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (29 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends