Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി ബി ഐ ഡയറക്‌ടർ വീണ്ടും അലോക് വര്‍മ തന്നെ .സിബിഐ ഡയറ്കറ്റർ അലോക് വർമയെ തൽസ്ഥാനത്തു നിന്ന് നീക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി

08 JANUARY 2019 04:30 PM IST
മലയാളി വാര്‍ത്ത

സിബിഐ ഡയറ്കറ്റർ അലോക് വർമയെ തൽസ്ഥാനത്തു നിന്ന് നീക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. ഡയറക്റ്റർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അലോക് വർമ നൽകിയ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്

റാഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ പരിഗണിക്കാനിരിക്കെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ മാറ്റി പകരം ജോയന്റ് ഡയറക്ടര്‍ ആയിരുന്ന നാഗേശ്വര റാവുവിനു താത്കാലികമായി ചുമതല നല്‍കിയിരുന്നു. സിബിഐ തലപ്പത്തെ തമ്മിലടി അതിരൂക്ഷമായതിനെ തുടർന്നായിരുന്നു നടപടി. ഇതാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത് . 2017 ല്‍ ആണ് അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടര്‍ ആയത് . അതുവരെ ദല്‍ഹി പോലീസ് കമ്മീഷണര്‍ ആയിരുന്നു അദ്ദേഹം . ഒഡിഷ കേഡറിൽ നിന്നുള്ള 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് റാവു.

അലോക് വര്‍മയും അസ്താനയുമായുള്ള ഉള്‍പ്പോരിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഇങ്ങനെ ഒരു തീരുമാനം എടുത്തത് . ആരോപണവിധേയര്‍ തുടര്‍ന്നാല്‍ അന്വേഷണങ്ങള്‍ സുതാര്യമാവില്ലെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇടപെടലിനെ ത്തുടര്‍ന്നാണ് അഴിച്ചുപണി. എന്നാൽ റഫാൽ അഴിമതി അന്വേഷിക്കാൻ അലോക് വർമ ആഗ്രഹിച്ചിരുന്നുവെന്നും, വര്‍മയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്നും ഉള്ള അഭിപ്രായങ്ങളും ഉണ്ടായി.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അഴിമതി നടത്തി എന്നും മുപ്പതിനായിരം കോടി രൂപ അനിൽ അംബാനിക്കു മോഡി നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. . നിഷ്പക്ഷ അന്വേഷണം നടത്തിയാൽ പിടിക്കപ്പെടുമെന്നുള്ള ഭയമാണ് സിബിഐയുടെ മേധാവി അലോക് വര്‍മയെ രായ്‌ക്കു രാമാനം മാറ്റിയതിനു പിന്നിൽ എന്നുമായിരുന്നു വിശദീകരണം

ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് ആലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി ഇപ്പോൾ വന്നിരിക്കുന്നത് . സിലക്‌ഷൻ കമ്മിറ്റിയോട് ആലോചിക്കാതെയും അനുമതി നേടാതെയുമാണ് അലോക് വര്‍മ മാറ്റിനിർത്തിയത് ..ഇതിനെകുറിച്ചതും സുപ്രീം കോടതി സർക്കാരിനോട് കാരണം ചോദിച്ചു.
എന്നാൽ, മറ്റു കേസുകൾക്കു പകരം ഇരുവരും പരസ്പരം കേസുകൾ അന്വേഷിക്കുന്ന സ്ഥിതിയായെന്നും ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ പരിഹാരനടപടികൾ ആവശ്യമാണെന്നും കേന്ദ്ര വിജിലൻസ് കമ്മിഷനുവേണ്ടി (സിവിസി) ഹാജരായ തുഷാർ മേത്ത പറഞ്ഞു.

ആലോക് വർമയെ സ്ഥലംമാറ്റിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റിയാൽ മാത്രമേ സ്ഥലം മാറ്റമെന്നു പറയാനാവൂ എന്നും അതു സ്ഥിരസ്വഭാവമുള്ള നടപടിയാണെന്നും മേത്ത പറഞ്ഞു. സ്ഥലംമാറ്റമല്ലാത്ത സ്ഥിതിക്ക് സിലക്‌ഷൻ കമ്മിറ്റിക്കു നൽകിയാൽ അതു തെറ്റായേനെയെന്നു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. ആലോക് വർമയും അസ്താനയും ‘കിൽക്കെന്നി പൂച്ചകളെ’പ്പോലെ പോരടിക്കുകയായിരുന്നുവെന്നാണ് കെ.കെ. വേണുഗോപാൽ വാദിച്ചത് . അയർലൻഡിലെ നഗരമാണ് കിൽക്കെന്നി. കിൽക്കെന്നി പൂച്ചകളുടെ പോര് ഒരു പഴയ ഇംഗ്ളിഷ് നഴ്സറി പാട്ടിലുള്ളതാണ് . പോരിനൊടുവിൽ അവശേഷിച്ചത് നഖങ്ങളും വാലുകളുടെ അറ്റവും മാത്രമെന്നാണ് പാട്ടിലെ കഥ

എന്നാൽ, ചുമതലകളിൽനിന്ന് ഒഴിവാക്കുന്നതും സ്ഥലംമാറ്റത്തിന്റെ പരിധിയിൽ വരുമെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ ഫാലി എസ്.നരിമാൻ പറഞ്ഞു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കുമ്പോൾ മാത്രമാണ് വിജിലൻസ് കമ്മിഷന് സിബിഐയുടെമേൽ നിരീക്ഷണാധികാരമെന്ന് കോമൺ കോസ് എന്ന സംഘടനയ്ക്കുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു. സിവിസി നിയമത്തിലെ എട്ടാം വകുപ്പിന്റെ അടിസ്ഥാനത്തിൽ സിബിഐയ്ക്കുമേൽ അധികാരം പ്രയോഗിക്കാൻ പറ്റില്ല. സിബിഐ ഡയറക്ടറുടെ പദവിക്കു സംരക്ഷണമുണ്ടെന്നും ദവെ പറഞ്ഞു.

സിബിഐ ഡയറക്ടർ ആലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടൽ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകർക്കുമെന്ന സ്ഥിതിയിലാണ് ഇരുവരെയും അവധിയിൽ വിട്ടതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന വ്യവസായിയുടെ പരാതിയിലാണ് അസ്താനയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്. വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കവെ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹൈദരാബാദിലെ വ്യവസായി സതീഷ് സന അറസ്റ്റിലായതോടെയാണ് അസ്താനയ്ക്കെതിരെ ആരോപണമുയർന്നത്. ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിയാകാതിരിക്കാൻ രാകേഷ് അസ്താനയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന് സന മൊഴി നൽകുകയായിരുന്നു. 2017 ഡിസംബർ മുതൽ 10 മാസമായാണ് തുക നൽകിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനായ മനോജ് പ്രസാദ് വഴിയാണ് ഇടപാട് നടന്നത്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഡയറക്ടർ അലോക് വർമ്മയെ കുടുക്കാനായി വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡിവൈ.എസ്.പി ദേവേന്ദർകുമാറിനെയും സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു . ഖുറേഷി അഴിമതി കേസ് അട്ടിമറിക്കാൻ ഡയറക്ടർ അലോക് വർമ്മ ശ്രമിച്ചെന്ന് അസ്താന വിജിലൻസ് കമ്മിഷന് നൽകിയ പരാതിക്ക് ബലം കിട്ടാനാണ് വ്യാജ മൊഴിയുണ്ടാക്കിയത്

സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയതു ചോദ്യം ചെയ്ത് ആലോക് വർമ സ്വയവും കോമൺ കോസ് എന്ന സംഘടനയും നൽകിയ ഹർജികളും അനുബന്ധ അപേക്ഷകളുമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (8 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (20 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (30 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (50 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends