Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെടിവച്ചവരെ മാത്രം കണ്ടെത്തിയാല്‍ മതി; നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ്‌ അന്വേഷണം റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലേയ്ക്ക് കടന്നതോടെ കേസ് അട്ടിമറിക്കാൻ ഉന്നതതലങ്ങളിൽ ശ്രമം

08 JANUARY 2019 04:19 PM IST
മലയാളി വാര്‍ത്ത

നടി ലീനാ പോളിന്റെ "നെയ്‌ല്‍ ആര്‍ട്ടിസ്‌ട്രി" ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്‌പ്പ്‌ കേസില്‍ അന്വേഷണം നീളുന്നത് റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലേയ്ക്കും വ്യാപിപ്പിച്ചതോടെ കേസ് അട്ടിമറിക്കാൻ ഉന്നതതലങ്ങളിൽ ശ്രമം. ഇതോടെ അന്വേഷണ സംഘങ്ങളെ ഒഴിവാക്കി ഒഴിവാക്കി, ഒരു എ.സി.പിക്കു മാത്രം ചുമതല നല്‍കിക്കൊണ്ട്‌ ഉത്തരവിറങ്ങി.

വെടിവച്ചവരെ മാത്രം കണ്ടെത്തിയാല്‍ മതിയെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസില്‍ മൊഴിയെടുക്കാന്‍ ലീന പോളിനെ പോലീസ്‌ വിളിച്ചുവരുത്തിയിരുന്നു. മൂന്നുമണിക്കൂറോളം നീണ്ട മൊഴിയെടുക്കലില്‍ ഹവാല കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ്‌ ആരാഞ്ഞു. ഇതിനിടെയാണു റിയല്‍ എസ്‌റ്റേറ്റ്‌ ബന്ധങ്ങള്‍ പുറത്തായത്‌. കൊച്ചിയിലെ പല റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകളിലും ലീനയുടെ സുഹൃത്ത്‌ സുകേഷ്‌ ഇടപെട്ടിരുന്നു.

സംസ്‌ഥാനത്തെ പ്രമുഖ ഗുണ്ടാസംഘത്തെ ആശ്രയിച്ചായിരുന്നു ഇടപാടുകള്‍. ഈ ഗുണ്ടാസംഘത്തിനു തമിഴ്‌നാട്ടിലെ രാഷ്‌ട്രീയക്കാരുമായി അടുത്തബന്ധമുണ്ട്‌. കൊച്ചിയിലെ പല ഇടപാടുകളിലും സുകേഷ്‌ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. സംഘത്തലവന്‌ ഇടതുനേതാവിന്റെ മകനുമായി ബന്ധമുണ്ട്‌. റിയല്‍ എസ്‌റ്റേറ്റ്‌ നടത്തിപ്പുകാരനായ ഇയാള്‍ ഇവരുമായി ബന്ധപ്പെട്ട്‌ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്‌. ഈ വിവരം ലഭിച്ചതിനു പിന്നാലെയാണു കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിര്‍ദേശമെത്തിയത്‌. ഗുണ്ടാസംഘത്തിനു മുംബൈ ബന്ധങ്ങളുമുണ്ട്‌.

പട്ടാപ്പകൽ ബ്യൂട്ടിപാര്‍ലറിനുനേരേ മുഖംമറച്ച് ബൈക്കിലെത്തിയവർ വെടിവച്ചത് പ്രാദേശികഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണെന്ന് വ്യക്തമായെങ്കിലും കൊച്ചിയിലെ പ്രധാന ഗുണ്ടാത്തലവന്‍മാരെയൊന്നും ചോദ്യംചെയ്യാന്‍ പോലീസ്‌ ആദ്യഘട്ടത്തില്‍ തയാറായില്ല. ഇതിനിടെയാണു റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയിലേക്ക്‌ അന്വേഷണം തിരിഞ്ഞത്‌. എന്നാല്‍, അക്രമികളെ മാത്രം പിടികൂടി അന്വേഷണം അവസാനിപ്പിക്കാനാണു നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (5 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (17 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (27 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (47 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends