പ്രാവിന്‍കൂട്ടത്തെ രക്ഷിക്കാന്‍ സഡന്‍ ബ്രേക്കിട്ടു.. കാറിനു പിന്നില്‍ വാഹനങ്ങള്‍ ഇടിച്ചു കയറി, 11 പേര്‍ക്ക് പരിക്ക്

പ്രാവിന്‍കൂട്ടത്തെ രക്ഷിക്കാനായി സഡന്‍ ബ്രേക്കിട്ടതോടെ കാറിനു പിന്നില്‍ വാഹനങ്ങള്‍ ഇടിച്ചു കയറി. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മാമംഗലത്തിന് സമീപമായിരുന്നു അപകടം നടന്നത്. പ്രാവിന്‍കൂട്ടത്തെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് നിര്‍ത്തിയ കാറിനുപിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു.
അതിനുപിന്നില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും ഇടിച്ചുകയറുകയായിരുന്നു. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം സ്വദേശി കുനീമ, എറണാകുളം സ്വദേശികളായ ഹന്റെി, ജിബിത്ത്, ഇടുക്കി സ്വദേശി മനോജ് മുരളി, ആലപ്പുഴ സ്വദേശികളായ നിഖിത, സരിത, രേണുക, തൃശൂര്‍ സ്വദേശികളായ ഗ്ലെമിന്‍, ഗ്രേസി ജോര്‍ജ്, കൊല്ലം സ്വദേശി മേരി, കായംകുളം സ്വദേശി സോണിയ എന്നിവര്‍ക്കാണ് പരിക്ക്. മുന്നിലുള്ള ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് സീറ്റില്‍നിന്ന് തെറിച്ചുവീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍പെട്ട വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. പാലാരിവട്ടം എസ്.ഐ. എസ്.സനലിന്റെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha






















